വരുന്നു, ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ടി.വി

Posted By:

ഗൂഗിളിന്റെ ഡെവലപ്പേഴ്‌സ് കേആണ്‍ഫ്രന്‍സ് 2014 സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഇന്നലെയാണ് ആരംഭിച്ചത്. പ്രതീക്ഷിച്ചപോലെ ആദ്യ ദിനത്തില്‍ പുതിയ നിരവധി ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ കോണ്‍ഫ്രന്‍സില്‍ അവതരിപ്പിക്കുകയുണ്ടായി.

അതില്‍ ഏറ്റവും പ്രധാനം ആന്‍ഡ്രോയ്ഡ് ടി.വിയുടെ പ്രഖ്യാപനമാണ്. കമ്പനിയുടെ പത്രകുറിപ്പില്‍ അറിയിച്ചിരിക്കുന്നതു പ്രകാരം ആന്‍ഡ്രോയ്ഡിന്റെ പ്രത്യേക വേര്‍ഷന്‍ സോഫ്റ്റ്‌വെയറാണ് ഇത്.

വരുന്നു, ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ടി.വി

സ്മാര്‍ട് ടി.വി, സെറ്റ് ടോപ് ബോക്‌സ്, വീഡിയോ ഗെയിം കണ്‍സോള്‍ തുടങ്ങിയവയിലെല്ലാം ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ സാധിക്കും. ഗൂഗിള്‍ പ്ലേ സ്‌റ്റോറും ആക്‌സസ് ചെയ്യാന്‍ കഴിയും.

മാത്രമല്ല, ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍, ടാബ്ലറ്റ്, ഗെയിമിംഗ് കണ്‍സോള്‍ എന്നിവയെല്ലാം ഉപയോഗിച്ച് ആന്‍ഡ്രോയ്ഡ് ടി.വി. നിയന്ത്രിക്കാനും കഴിയും. ഏതെങ്കിലും പ്രത്യേക പരിപാടികളോ ഇവന്റുകളോ ഗൂഗിള്‍ സെര്‍ച്ചിലൂടെ തെരഞ്ഞ് പ്ലേ ചെയ്യാനും സാധിക്കും.

ചുരുക്കത്തില്‍ കമ്പ്യൂട്ടറിന്റെയും ടെലിവിഷന്റെയും ഉപയോഗം ഒരുമിച്ചു സാധ്യമാക്കും ആന്‍ഡ്രോയ്ഡ് ടി.വി സോഫ്റ്റ്‌വെയര്‍. നിലവില്‍ ഡവലപ്പര്‍മാര്‍ക്കു മാത്രമാണ് ആന്‍ഡ്രോയ്ഡ് ടി.വി ഒ.സ് നല്‍കുന്നത്. വൈകാതെതന്നെ ഔദ്യോഗികമായി ലോഞ്ച് ചെയ്യും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot