കൊതുകിനെ തുരത്താനുള്ള പദ്ധതിയിൽ ഫലം കണ്ട് ഗൂഗിൾ

|

ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ കൊതുകുകൾ ഓരോ വർഷവും ഒരു ദശലക്ഷത്തിലധികം മരണങ്ങൾ ഉണ്ടാക്കുന്നു.കോടിക്കണക്കിന് പേർക്ക് ഡെങ്കി, ചിക്കുൻഗുനിയ, മലേറിയ, മഞ്ഞപ്പനി തുടങ്ങിയ രോഗങ്ങൾ വരുന്നു.

 
കൊതുകിനെ തുരത്താനുള്ള പദ്ധതിയിൽ ഫലം കണ്ട് ഗൂഗിൾ

'സിക്ക' ഉൾപ്പടെയുള്ള മാരകരോഗങ്ങൾക്കെല്ലാം കാരണം പെൺകൊതുകുകളാണ്, പ്രത്യേകിച്ച് ഈഡിസ് ഈജിപ്തി എന്ന കൊതുകുകൾ.

 ഈഡിസ് ഈജിപ്തി

ഈഡിസ് ഈജിപ്തി

കൊതുകിനെ പരിപൂർണമായി തുരത്താനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ അനവധി നടത്തിയിട്ടും ഇതുവരെ ഫലം കണ്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് ശാസ്ത്രത്തിന്റെ സഹായത്തോടെ ഗൂഗിൾ എത്തിയത്. 2017-ൽ ഗൂഗിൾ ആരംഭിച്ച കൊതുകിനെ തുരത്താനുള്ള പദ്ധതി 95 ശതമാനം വരെ വിജയിച്ചെന്നാണ് റിപോർട്ടുകൾ പറയുന്നത്.

ഗൂഗിൾ

ഗൂഗിൾ

ഗൂഗിൾ സെർച്ച് എൻജിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിനു കീഴിലെ ലൈഫ് സയൻസസ് വിഭാഗമായ ‘വെരിലി' ആണ് പുതിയ പ്രോജക്ട് പരീക്ഷണത്തിന് വിധേയമാക്കിയത്. ഇവിടത്തെ ഗവേഷകർ 2017-ൽ കലിഫോർണിയയിലെ ഫ്രെസ്നോ നഗരത്തിലും പരിസരത്തും തുറന്നുവിട്ടത് 15 ലക്ഷത്തിലേറെ കൊതുകുകളെയായിരുന്നു. പക്ഷേ അവയൊന്നും ഉപദ്രവകാരികളായിരുന്നില്ല. മനുഷ്യനെ കടിക്കാത്ത ആൺകൊതുകുകളെയാണ് അവർ തുറന്നുവിട്ടത്.

പെൺകൊതുകുകൾ
 

പെൺകൊതുകുകൾ

ഇവയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. തുറന്നുവിട്ട ലക്ഷക്കണക്കിനു കൊതുകുകളിലും വൊൽബാക്കിയ എന്ന ബാക്ടീരിയത്തെ കയറ്റിവിട്ടിരുന്നു. ഈ ബാക്ടീരിയയുള്ള ആൺകൊതുകുകളുമായി പെൺകൊതുകുകൾ ഇണചേരുമെങ്കിലും അതുവഴിയുണ്ടാകുന്ന മുട്ടകൾ വിരിയില്ല എന്നുള്ളതാണ്.

വൊൽബാക്കിയ

വൊൽബാക്കിയ

കൊതുകിന്റെ ശരീരത്തിൽ ഒളിച്ചിരുന്ന് മുട്ടകളെ വിരിയാൻ പറ്റാത്ത അവസ്ഥയിലാക്കുന്നവയാണ് ഇത്തരം ബാക്ടീരിയങ്ങൾ ചെയ്യുക. മനുഷ്യനെ കടിക്കാത്തതിനാൽ ആ ഭീതി വേണ്ട. അഥവാ ഈ കൊതുകുകൾ കടിച്ചാൽത്തന്നെ വൊൽബാക്കിയ മനുഷ്യനെ യാതൊരു തരത്തിലും ബാധിക്കില്ല.

ഡീബഗ് പ്രോജക്

ഡീബഗ് പ്രോജക്

മോസ്കിറ്റ്മേറ്റ് എന്ന ബയോടെക് കമ്പനിയുമായി ചേർന്നാണ് വെരിലിയുടെ ഈ ‘ഡീബഗ് പ്രോജക്ട്' പരീക്ഷിച്ചത്. ഒരു റോബോട്ടിക് സംവിധാനത്തിലൂടെയാണ് ഇത്രയേറെ കൊതുകുകളെ ഉൽപാദിപ്പിച്ചെടുത്തത്.

ജനിതകമാറ്റം വരുത്തിയ കൊതുകൾ

ജനിതകമാറ്റം വരുത്തിയ കൊതുകൾ

ഗൂഗിളാകട്ടെ ജനിതകപരിവർത്തനം നടത്തിയ കൊതുകുകളെയല്ല തുറന്നുവിട്ടത്, മറിച്ച് വൊൽബാക്കിയയെ കൊതുകുകളിലേക്ക് കടത്തിവിട്ടുവെന്നേയുള്ളൂ. ജനിതകമാറ്റം വരുത്തിയ കൊതുകുകളും തുറന്നു വിടുന്നതിനെതിരെ നിലവിൽ പ്രതിഷേധങ്ങളേറെ ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് ഗൂഗിളിന്റെ ഈ നീക്കം.

 കൊതുകുകളുടെ ഭീഷണി ഇല്ലാതാകുക

കൊതുകുകളുടെ ഭീഷണി ഇല്ലാതാകുക

അമേരിക്കയിൽ തുടക്കമിട്ട ഈ പദ്ധതി വിവിധ രാജ്യങ്ങളിൽ കൂടി നടപ്പിലാക്കുന്നതോടെ ഭൂമിയിൽ കൊതുകുകളുടെ ഭീഷണി ഇല്ലാതാകുമെന്നാണ് കരുതുന്നത്. പ്രധാനമായും ഈഡിസ് ഈജിപ്തിയാണ് ഡീബഗ്
പ്രോജക്ടിന്റെ നോട്ടപ്പുള്ളി. ഡെങ്കിയും സിക്കയും ചിക്കുൻഗുനിയയുമെല്ലാം പടർത്തുന്നതിൽ
മുൻപന്തിയിലുണ്ട് ഇത്.

കൊതുകുകളുടെ പ്രത്യുൽപാദനം തടസ്സപ്പെടും

കൊതുകുകളുടെ പ്രത്യുൽപാദനം തടസ്സപ്പെടും

കുറഞ്ഞ ജീവിതകാലമേയുള്ളൂ ഓരോ കൊതുകിനും, അതിനിടെ പരമാവധി മുട്ടകളിട്ട് വംശവർധനയ്ക്കാണു ശ്രമം. പക്ഷേ വൊൽബാക്കിയ കയറിയ ആൺകൊതുകുകൾ നിറയുന്നതോടെ ഈഡിസ് കൊതുകുകളുടെ പ്രത്യുൽപാദനം തടസ്സപ്പെടും. വലിയൊരു മേഖലയിൽ നിന്നുതന്നെ അവ തുടച്ചുമാറ്റപ്പെടും.

പുതു സ്ട്രാറ്റജി

പുതു സ്ട്രാറ്റജി

ബ്രസീലിലും വിയറ്റ്നാമിലും ഓസ്ട്രേലിയയിലും സമാനമായ പദ്ധതികൾ നടപ്പാക്കി വരികയാണ്.
ഫ്രെസ്നോയിലെ ഫീൽഡ് സ്റ്റഡിയിൽ നിന്നു ലഭിച്ച വിവരങ്ങൾ അനുസരിച്ച് പുതു സ്ട്രാറ്റജി തയാറാക്കി 'ഡീബഗ് പ്രോജക്ടുകൾ' ലോകമെമ്പാടും ആരംഭിക്കുമെന്നാണ് അറിയുന്നത്.

Best Mobiles in India

Read more about:
English summary
The infected mosquitoes are released into a given area to mate with the female mosquitoes - and the goal is to slowly render the mosquito population unable to reproduce until they simply don't have another generation.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X