ഗൂഗിളിന്റെ ഡ്രൈവറില്ലാ കാര്‍; അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

By Bijesh
|

ഗൂഗിളിന്റെ ഡ്രൈവറില്ലാ കാറിനെ കുറിച്ച് ഏറെക്കാലമായി കേള്‍ക്കാന്‍ തുടങ്ങിയിട്ട്. യു.എസിലെ പല സ്ഥലങ്ങളിലും ഈ കാര്‍ വിജയകരമായി പരീക്ഷിക്കപ്പെട്ടതുമാണ്. എങ്കിലും ഇതുവരെ ഔദ്യോഗികമായി ഈ കാര്‍ പുറത്തിറക്കിയിട്ടില്ല. കാരണം കാറിന്റെ സാങ്കേതിക വിദ്യ ഇനിയും ഏറെ പുരോഗമിക്കാനുണ്ട് എന്നതുതന്നെ.

നിലവില്‍ തിരക്കില്ലാത്ത റോഡുകളിലൂടെയാണ് ഡ്രൈവറില്ലാ കാര്‍ പരീക്ഷിച്ചിട്ടുള്ളത്. എന്നാല്‍ അതുപോലെ എളുപ്പമായിരിക്കില്ല, തിരക്കേറിയ നഗരത്തിലൂടെയുള്ള കാറിന്റെ യാത്ര. സിഗ്നലുകളും കാല്‍നടയാത്രക്കാരുമെല്ലാം കാറിന്റെ സഞ്ചാരത്തെ കാര്യമായി സ്വാധീനിക്കുകതന്നെ ചെയ്യും.

എങ്കിലും ഏറെ വൈകാതെതന്ന തിരക്കേറിയ നഗരത്തിലൂടെയും ഡ്രൈവറില്ലാകാര്‍ കുതിച്ചുപായിക്കാമെന്ന കണക്കുകൂട്ടലിലാണ് ഗൂഗിള്‍... എന്തായാലും ഗൂഗിളിന്റെ ഡ്രൈവര്‍ലെസ് കാറിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു.

#1

#1

ഇതുവരെയായി ഗൂഗിളിന്റെ ഡ്രൈവറില്ലാ കാര്‍ 700,000 കിലോമീറ്റര്‍ സഞ്ചരിച്ചതായി കമ്പനി പറയുന്നു. എന്നാല്‍ ഇതെല്ലാം തിരിക്കില്ലാത്ത ഹൈവേകളിലൂടെയാണ്. അതേസമയം നരങ്ങളില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. സൈക്കിള്‍ യാത്രികരും കാല്‍നടയാത്രക്കാരും ധാരാളമുണ്ടാകും. കൂടാതെ കവലകളിലും ട്രാഫിക് ഐലന്റുകളിലും ഡ്രൈവ് ചെയ്യുമ്പോവള്‍ സന്ദര്‍ഭോജിതമായി കാര്യങ്ങള്‍ തീരുമാനിക്കേണ്ടിവരും. ഇതിനൊക്കെ ഡ്രൈവര്‍ലെസ് കാറിന് സാധിക്കുമോ എന്നാണ് അറിയാനുള്ളത്.

 

#2

#2

നിലവില്‍ കാറിലെ സംവിധാനങ്ങള്‍ക്ക് സിഗ്നലുകള്‍ മനസിലാക്കാനും മുന്നിലുള്ള തടസങ്ങള്‍ അറിയാനുമെല്ലാം സാധിക്കും. എന്നാല്‍ ഇത് ഇനിയും ഏറെ പുരോഗമിക്കാനുണ്ട്. നാലുവരിപ്പാതകളിലൂടെയും മറ്റും പോകുമ്പോള്‍ ലേന്‍ മാറുന്നതിനും ട്രാഫിക് സിഗ്നലുകള്‍ക്കനുസരിച്ച് പോകുന്നതിനുമെല്ലാം ഇനിയും കാറിന്റെ സാങ്കേതിക വിദ്യ പര്യാപതമല്ല.

 

#3

#3

പരീക്ഷണങ്ങള്‍ പൂര്‍ത്തിയായാല്‍ തന്നെ യു.എസിന് പുറത്തുള്ളവര്‍ക്ക് ഡ്രൈവര്‍ലെസ് കാര്‍ കാണണമെങ്കില്‍ കുറെകാലം കൂടി കാത്തിരിക്കേണ്ടി വരും. കാരണം നിലവില്‍ ഗൂഗിളിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന മൗണ്ടെയിന്‍ വ്യൂവിലും പരിസരത്തും മാത്രമാണ് ഇത് ഉപയോഗിക്കുക.

 

#4

#4

5 വര്‍ഷത്തിനുള്ളില്‍ ഡ്രൈവര്‍ലെസ് കാര്‍ സാങ്കേതിക വിദ്യ പൊതുജനങ്ങള്‍ക്ക് അനുഭവിച്ചറിയാമെന്നാണ് ഗൂഗിള്‍ സഹസ്ഥാപകനായ സെര്‍ജി ബ്രിന്‍ 2012-ല്‍ പറഞ്ഞത്. ഇപ്പോഴും അതുതന്നെയാണ് ഗൂഗിള്‍ ലക്ഷ്യം വയ്ക്കുന്നത്. നിലവില്‍ പരീക്ഷണം നടത്തുമ്പോള്‍ കമ്പ്യൂട്ടര്‍ പരാചയപ്പെട്ടാല്‍ നിയന്ത്രണം ഏറ്റെടുക്കാന്‍ ഡ്രൈവര്‍മാര്‍ കാറിനുള്ളില്‍ ഇരിക്കാന്നുണ്ട്. എന്നാല്‍ ഭാവിയില്‍ അതുംകൂടി ഒഴിവാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

 

#5

#5

ഗൂഗിളിന് സ്വന്തമായി രൈഡവര്‍ലെസ് കാര്‍ നിര്‍മിക്കുകയോ മറ്റു കമ്പനികളുമായി ചേര്‍ന്ന് നിര്‍മിക്കുകയോ ചെയ്യാം. എന്നാല്‍ ശക്തമായ വെല്ലുവിളികളും ഇക്കാര്യത്തില്‍ ഉണ്ട്. വിവിധ കാര്‍ നിര്‍മാതാക്കള്‍ ഇതേ സാങ്കേതിക വിദ്യ സ്വന്തമായി വികസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നതുതന്നെയാണ് വെല്ലുവിളി. 2020-ഓടെ ഡ്രൈവര്‍ലെസ് കാര്‍ പുറത്തിറക്കുമെന്ന് അടുത്തിടെ നിസാന്‍ സി.ഇ.ഒ പറയുകയും ചെയ്തിരുന്നു.

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X