Home
News

ഗൂഗിള്‍ സിഇഒ-യുടെ പ്രശസ്തിയില്‍ വന്‍ ഇടിവ്; ഒന്നാം റാങ്കില്‍ നിന്ന് 88-ലേക്ക് വീണ് സുന്ദര്‍ പിച്ചൈ

റെപ്യൂട്ടേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിഇഒ റെപ്ട്രാക്ക് പഠനത്തില്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയ്ക്ക് വന്‍ തിരിച്ചടി. കോര്‍പ്പറേറ്റ് ലോകത്തെ വ്യക്തികളുടെ പ്രശസ്തി അടയാളപ്പെടുത്തുന്ന പഠനത്തില്‍ സുന്ദര്‍ പിച്ചൈയ്ക്ക് 88-ാം റാങ്കാണ് ലഭിച്ചരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അദ്ദേഹം ഒന്നാം സ്ഥാനത്തായിരുന്നു.

പരിഗണിച്ചത്.

പരിഗണിച്ചത്.

ആഗോളതലത്തില്‍ നിന്നുള്ള 140 സിഇഒ മാരെയാണ് വിലയിരുത്തലിന് വിധേയരാക്കിയത്. 230000 പേരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റാങ്കിംഗ്. സിഇഒ-മാരുടെ നേതൃപാഠവം, സ്വാധീനം, ഉത്തരവാദിത്തം, മാനേജ്‌മെന്റ് നൈപുണ്യം എന്നീ ഘടകങ്ങളാണ് പരിഗണിച്ചത്.

സൂചന

സൂചന

ലൈംഗിക ചൂഷണത്തെ കുറിച്ച് ജീവനക്കാരില്‍ നിന്നുയര്‍ന്നുവന്ന പരാതി കൈകാര്യം ചെയ്ത രീതിയും സ്വകാര്യത സംബന്ധിച്ച ആശങ്കയുമാണ് പിച്ചൈയ്ക്ക് തിരിച്ചടിയായതെന്നാണ് സൂചന.

താഴാന്‍ കാരണം.

താഴാന്‍ കാരണം.

ഫെയ്‌സ്ബുക്കിന്റെ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ആമസോണിന്റെ ജെഫ് ബെസോസ് എന്നിവരും തരിച്ചടി നേരിട്ടവരില്‍ പെടുന്നു. ജീവനക്കാരുടെ ക്ഷേമത്തിലും സാമൂഹിക വിഷയങ്ങളിലും തീരെ താത്പര്യമില്ലാത്ത സിഇഒ-യാണ് ജെഫ് എന്ന ധാരണ ശക്തമാണ്. സുക്കര്‍ബര്‍ഗില്‍ നിന്ന് ഉത്തരവാദിത്തമോ നൈതികതയോ പ്രതീക്ഷിക്കേണ്ടതില്ലെന്ന ചിന്ത പഠനത്തില്‍ പങ്കെടുത്തവര്‍ വച്ചുപുലര്‍ത്തുന്നു. ഇതാണ് ഇവരുടെ റാങ്കുകള്‍ താഴാന്‍ കാരണം.

ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മൊത്തത്തില്‍ നോക്കുമ്പോള്‍ സിഇഒ-മാരുടെ പ്രശസ്തിയിലും ബഹുമാന്യതയിലും രണ്ട് ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. പഠനത്തിന്റെ ഭാഗമായി ആദ്യ പത്ത് എക്‌സിക്യൂട്ടീവുമാരുടെ പേരുകള്‍ പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാല്‍ ഷെല്ലിന്റെ വെന്‍ ബാന്‍ ബ്യൂര്‍ഡെന്‍, ലെഗോയുടെ നെയ്ല്‍സ് ക്രിസ്റ്റിയന്‍സെന്‍, ഡെല്ലിന്റെ മൈക്കേല്‍ ഡെല്‍, ഡാനോനിന്റെ ഇമ്മാനുവല്‍ ഫേബര്‍, എസ്റ്റീ ല്വാഡെറുടെ ഫാബ്രിസോ ഫ്രെഡ, നിന്റെന്‍ഡോയുടെ ഷുന്റാറോ ഫുറുക്കാവ, ഐഎന്‍ജിയുടെ റാല്‍ഫ് ഹാമര്‍, മേരി കേയുടെ ഡേവിഡ് ഹോള്‍, ഹില്‍ട്ടന്റെ ക്രിസ്റ്റഫര്‍ നാസെറ്റ, ഡോച്ചെ ലുഫ്താന്‍സയുടെ കാര്‍സ്റ്റെന്‍ സ്‌ഫോര്‍ എന്നിവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്നിവയ്ക്ക് മാത്രമാണ്

എന്നിവയ്ക്ക് മാത്രമാണ്

കഴിഞ്ഞ തവണത്തെ ആദ്യ 10 സ്ഥാനങ്ങള്‍ നിലനിര്‍ത്താനായത് എസ്റ്റീ ല്വാഡര്‍, ഐഎന്‍ജി, നിന്റെന്‍ഡോ എന്നിവയ്ക്ക് മാത്രമാണ്. നാല് വനിതാ സിഇഒ-മാരും ഇടംപിടിച്ചിട്ടുണ്ട്. ആദ്യ 20-ല്‍ ഉള്ള ഏക വനിത ഗ്ലാക്‌സോ സ്മിത്‌ക്ലൈനിന്റെ എമ്മ വാംസ്ലി മാത്രമാണ്.

Best Mobiles in India

English summary
googles sundar pichai drops no 88 reputation institute ceo study
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X