ഗോപ്രോബോ :ഏറ്റവും യോജിച്ച സ്മാര്‍ട്ട്‌ഫോണ്‍ കാട്ടിത്തരാനൊരു വെബ്‌സൈറ്റ്

By Super
|
ഗോപ്രോബോ :ഏറ്റവും യോജിച്ച സ്മാര്‍ട്ട്‌ഫോണ്‍ കാട്ടിത്തരാനൊരു വെബ്‌സൈറ്റ്

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സ്മാര്‍ട്ട്‌ഫോണുകള്‍ പോലെയുള്ള ഉപകരണങ്ങള്‍ കടകളില്‍ പോയി വാങ്ങുന്നതിനേക്കാള്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങിലാണ് ഇപ്പോള്‍ ആളുകള്‍ക്ക് കൂടുതല്‍ താല്പര്യം. ഫ്ലിപ്കാര്‍ട്ട് പോലെയുള്ള ഇ-ഷോപ്പിംഗ് സൈറ്റുകളുടെ വര്‍ധിച്ച പ്രചാരവും, വിലകുറവും, പ്രത്യേക ഓഫറുകളുമൊക്കെ ഇതിന് കാരണമാണ്. ഈ സാഹചര്യത്തിലാണ് സൈബര്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേയ്ക്ക് പുതിയൊരു വില താരതമ്യ വെബ്‌സൈറ്റ്, ഗോപ്രോബോ.കോം, എത്തിയിരിയ്ക്കുന്നത്. വിപണിയില്‍ ലഭ്യമായ എല്ലാ മൊല്‍ൈ ഫോണുകളേയും കുറിച്ച് ആധികാരികമായി അറിയാനും, വിലകള്‍ താരതമ്യം ചെയ്ത് നിങ്ങള്‍ക്ക് ഏറ്റവും യോജിച്ച ഫോണ്‍ തിരഞ്ഞെടുക്കാനും ഈ സൈറ്റിന് സാധിയ്ക്കും.

ഗോപ്രോബോയില്‍ ഉപകരണത്തിനേക്കുറിച്ചുള്ള പ്രധാന വിവരങ്ങള്‍, എക്‌സ്‌പേര്‍ട്ട് റിവ്യൂസ്, സവിശേഷതകള്‍, ചിത്രങ്ങള്‍, വില്പനക്കാരെ സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ലഭ്യമാണ്. അത് കൊണ്ട് തന്നെ ഉപഭോക്്താക്കള്‍ക്ക് ഏത് വാങ്ങണം എവിടെ നിന്ന് വാങ്ങണം എന്ന വ്യക്തമായ ഒരു ചിത്രം നല്‍കാന്‍ ഈ വെബ്‌സൈറ്റിന് കഴിയും.

 

ഒരു സെര്‍ച്ച് ബോക്‌സും, അത് പോലെ തന്നെ സെര്‍ച്ച് ഫില്‍റ്ററുകളും ഉള്‍പ്പെട്ട തിരയാല്‍ സംവിധാനമാണ് ഇതിലുള്ളത്. മാത്രമല്ല തിരഞ്ഞെടുത്ത ഉപകരണത്തേക്കുറിച്ച് ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ വായിയ്ക്കാന്‍ സാധിയ്ക്കും. പിന്നെ ഏറ്റവും നല്ല ഓഫറുകള്‍ നല്‍കുന്ന സെല്ലറെ കണ്ടെത്താനും ഈ സൈറ്റ് സഹായിയ്ക്കും. സൈറ്റ് സന്ദര്‍ശിച്ച്് കൂടുതല്‍ കാര്യങ്ങള്‍ അറിയൂ. ഐദ്യോഗിക ട്വിറ്റര്‍ ആപ്പ് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.


Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X