യൂട്യൂബ് വീഡിയോ നോക്കി പ്രസവ ശുശ്രൂഷ നടത്താൻ ശ്രമം; യുവതിയും കുഞ്ഞും മരിച്ചു

|

26 വയസ് പ്രായമുള്ള അവിവാഹിതയായ ഗർഭിണിയായ യുവതി യൂട്യൂബ് വിഡിയോകൾ നീരിക്ഷിച്ച്‌ സ്വയം പ്രസവ ശുശ്രുഷ നടത്തുവാൻ തീരുമാനിച്ചു. ഈ സംഭവം നടക്കുന്നതിനിടയിൽ യുവതിയും കുഞ്ഞും മരണപ്പെട്ടു, പോലീസ് പറഞ്ഞു.

 
യൂട്യൂബ് വീഡിയോ നോക്കി പ്രസവ ശുശ്രൂഷ നടത്താൻ ശ്രമം; യുവതിയും കുഞ്ഞും

ഗോർഖാപൂർ കൺറ്റോൺമെൻറ് പോലീസ് സ്റ്റേഷൻ പരിധിയിലെ ബിലാന്ദ്പുർ മേഖലയിൽ, ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. കൺറ്റോൺമെൻറ് സ്റ്റേഷൻ ഹൗസ് ഓഫീസർ (ആർ.ഒ.ഒ) രവി റായി പറഞ്ഞു, "അവിവാഹിതയായ ഒരു സ്ത്രീ അമ്മയായിത്തീരുന്നതിലുള്ള സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചുള്ള ഭയമാണ് ഈ യുവതിയെ സ്വയമേവ പ്രസവ ശുശ്രുഷ നൽകുവാൻ കാരണമാക്കിയത്."

സ്മാര്‍ട്ട്‌ഫോണ്‍ നഷ്ടമായോ? വാട്‌സ്ആപ്പ് ചാറ്റ് സുരക്ഷിതമാക്കാനിതാ 11 വഴികള്‍സ്മാര്‍ട്ട്‌ഫോണ്‍ നഷ്ടമായോ? വാട്‌സ്ആപ്പ് ചാറ്റ് സുരക്ഷിതമാക്കാനിതാ 11 വഴികള്‍

തിങ്കളാഴ്ച രാവിലെ മുറിയിൽ നിന്ന് രക്തം ഒഴുകുന്ന വിവരം മരിച്ച യുവതിയുടെ അയൽക്കാർ അറിയിച്ചപ്പോഴാണ് ഇക്കാര്യം വെളിച്ചത്ത് വന്നത്.

യൂട്യൂബ്

യൂട്യൂബ്

"വീട്ടുടമയായ രവി ഉപാധ്യായ് വാതിൽ തുറന്നപ്പോൾ സ്ത്രീയും ഒരു നവജാത ശിശുവും മരണപ്പെട്ട് കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ ഇക്കാര്യം പോലീസിൽ അറിയിച്ചു. തുടർന്ന് പോസ്റ്റുമോർട്ടത്തിനായി പോലീസ് മൃതശരീരം അയച്ചു. കുഞ്ഞിന് എങ്ങനെ സ്വമേധയാ പ്രസവിക്കും, മറ്റ് സുരക്ഷിതമായ ഡെലിവറി പ്രക്രിയകൾ തുടങ്ങിയവ യൂട്യൂബിൽ നിന്നും കണ്ടതായി ഈ യുവതിയുടെ സ്മാർട്ട്ഫോൺ വെളിപ്പെടുത്തി", റായ് പറഞ്ഞു.

പ്രസവ ശുശ്രൂഷ നടത്താൻ ശ്രമം

പ്രസവ ശുശ്രൂഷ നടത്താൻ ശ്രമം

ഒരു ബ്ലേഡ്, ഒരു കത്രിക, കുറച്ച് നൂലുകൾ തുടങ്ങിയവ മരിച്ച യുവതിയുടെ അടുത്ത് നിന്നും പരിശോധനക്കിടെ ലഭിച്ചിരുന്നു. ബഹ്റിച്ചിലെ സ്വദേശിയായ യുവതിക്ക് നാലുദിവസം മുൻപാണ് ഈ വീട്ടിൽ വാടകയ്ക്ക് താമസം തുടങ്ങിയത്. ഈ സംഭവം സംബന്ധിച്ച് യുവതിയുടെ ബന്ധുക്കളെ വിവരം അറിയിച്ചു. മരിച്ച യുവതി അവിവാഹിതയാണെന്ന കാര്യം അവർ സ്ഥിരീകരിച്ചു.

നവജാത ശിശു
 

നവജാത ശിശു

"നാലു ദിവസം മുൻപാണ് യുവതി എന്നെ സമീപിച്ചത്. ആശുപത്രിയിൽ യുവതിയെ പ്രസവത്തിൽ സഹായിക്കുവാനായി അമ്മ വൈകാതെ എത്തുമെന്നും പറഞ്ഞു. ആധാർ കാർഡിലെ അവളുടെ വിശദാംശങ്ങൾ പരിശോധിച്ച ശേഷം ഞാൻ യുവതിക്ക് മുറി നൽകി", വീട്ടുടമ പറഞ്ഞു. ഗോരഖ്പൂരിലെ താമസസ്ഥലം വാടകയ്ക്ക് എടുക്കുന്നതിന്റെ കാരണം കൃത്യമായി രേഖപ്പെടുത്താൻ റായിക്ക് കഴിഞ്ഞില്ല.

കൺറ്റോൺമെൻറ് പോലീസ്, ഗോർഖാപൂർ

കൺറ്റോൺമെൻറ് പോലീസ്, ഗോർഖാപൂർ

യൂട്യൂബ് കണ്ടുകൊണ്ടാണ് യുവതി കുഞ്ഞിനെ പ്രസവിക്കാൻ നോക്കിയത് എന്നത് ആദ്യ കാഴ്ചയിൽ വ്യക്തമാണ്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതശരീരം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. എഫ്‌.ഐ.ആർ കേസ് ഫയൽ ചെയ്യാൻ മരിച്ച യുവതിയുടെ ബന്ധുക്കൾ വിസമ്മതിച്ചു.

Best Mobiles in India

English summary
Rai said the matter came to light when the deceased’s neighbours informed her landlord about blood flowing out of her room on Monday morning. A scissors, a blade and some thread was found near the woman’s body, said the SHO.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X