ഡിസ്‌പ്ലേക്ക് ക്ഷതമേല്‍ക്കാതിരിക്കാന്‍ ഗറില്ല ഗ്ലാസ്സ് 4 ഉണ്ട്....!

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുമ്പോള്‍ നേരിടുന്ന ഏറ്റവും വലിയ തലവേദനയാണ് ഡിസ്‌പ്ലേയ്ക്ക് സംഭവിക്കുന്ന കേടുകള്‍. ഇതിന് പരിഹാരവുമായി എത്തുകയാണ് കോര്‍ണിങ് ഗറില്ല ഗ്ലാസ്സ് 4.

കഴിഞ്ഞ വര്‍ഷം വിപണിയില്‍ എത്തിയ ഗൊറില്ല ഗ്ലാസ്സ് 3 യേക്കാള്‍ കൂടുതല്‍ കരുത്താര്‍ന്നതാണ് ഗറില്ല ഗ്ലാസ്സിന്റെ പുതിയ പതിപ്പ്.

ഡിസ്‌പ്ലേക്ക് ക്ഷതമേല്‍ക്കാതിരിക്കാന്‍ ഗറില്ല ഗ്ലാസ്സ് 4 ഉണ്ട്....!

ഗറില്ല ഗ്ലാസ്സ് 3-ല്‍ പോറല്‍ വീഴില്ല എന്നതായിരുന്നു പ്രധാന സവിശേഷത. എന്നാല്‍ ഗറില്ല ഗ്ലാസ്സ് 4-ല്‍ ഡിസ്‌പ്ലേയ്ക്ക് സംഭവിക്കുന്ന ക്ഷതങ്ങളില്‍ നിന്നുള്ള സംരക്ഷണത്തിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കിയിരിക്കുന്നത്.

ഏറ്റവും കടുപ്പമുള്ള പ്രതലത്തില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ നിന്നുള്ള വീഴ്ചയില്‍ 80 ശതമാനം സമയങ്ങളിലും ഗറില്ല ഗ്ലാസ്സ് 4-ന് ക്ഷതങ്ങള്‍ ഉണ്ടാകില്ലെന്ന് ക്രാഷ് ടെസ്റ്റുകള്‍ തെളിയിക്കുന്നു. 2007 മുതല്‍ കോര്‍ണിങ് ഗറില്ല ഗ്ലാസ്സ് വിപണിയില്‍ എത്തിക്കുന്നു.

ഡിസ്‌പ്ലേക്ക് ക്ഷതമേല്‍ക്കാതിരിക്കാന്‍ ഗറില്ല ഗ്ലാസ്സ് 4 ഉണ്ട്....!

സാംസങ്, എച്ച്ടിസി, മൈക്രോസോഫ്റ്റ്, എല്‍ജി, മോട്ടോറോള തുടങ്ങിയ ലോകത്തെ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളെല്ലാം തങ്ങളുടെ ഫ്ളാഗ്ഷിപ്പ് ഫോണുകള്‍ക്ക് ഗറില്ല ഗ്ലാസ്സ് സംരക്ഷണമാണ് നല്‍കി വരുന്നത്.

English summary
gorilla glass 4 introduced to strengthen smartphone display.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot