ജി.ഒ.എസ്.എഫ് 2013; മികച്ച 10 ഓണ്‍ലൈന്‍ ഡീലുകള്‍!!!

Posted By:

ഗൂഗിള്‍ സംഘടിപ്പിച്ച ഗ്രേറ്റ് ഓണ്‍ലൈന്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ അവസാന ദിവസത്തിലേക്കു കടക്കുകയാണ്. ഇന്നായിരുന്നു അവസാനിക്കേണ്ടിയിരുന്നതെങ്കിലും ഒരു ദിവസം കൂടി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഏകദേശം ഇരുനൂേറാളം ഇ-കൊമേഴ്‌സ് സൈറ്റുകളാണ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ പങ്കാളികളായത്.

വിവിധ ഉത്പന്നങ്ങള്‍ക്ക് 20 ശതമാനം മുതല്‍ 80 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കുന്നു എന്നതാണ് ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. വസ്ത്രം, ഹോം അപ്ലയന്‍സസ്, സ്മാര്‍ട്‌ഫോണ്‍, ടാബ്ലറ്റ് തുടങ്ങി ഓണ്‍ലൈനില്‍ ലഭ്യമാകുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കും ഓഫറുകള്‍ ഉണ്ട്.

200 മില്ല്യന്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിന് കൂടുതല്‍ പ്രചാരം നല്‍കുക എന്ന ലക്ഷയത്തോടെയാണ് ജി.ഒ.എസ്.എഫ്. സംഘടിപ്പിക്കുന്നത്. നിലവില്‍ രാജ്യത്ത് 20 മില്ല്യന്‍ ആളുകളാണ് ഇ-കൊമേഴ്‌സിനെ ആശ്രയിക്കുന്നത്. അടുത്ത വര്‍ഷത്തോടെ ഇത് 50 മില്ല്യന്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫൂട് വെയറുകള്‍, വാഹനങ്ങള്‍, റിയല്‍ എസ്‌റ്റേറ്റ്, ഹോളിഡേ പാക്കേജ്, വിവിധ ടിക്കറ്റുകള്‍, ബുക്, ആഭരണങ്ങള്‍ തുടങ്ങി ഉപ്പു തൊട്ട് കര്‍പ്പൂരം വരെ എല്ലാം ഇവിടെ ജി.ഒ.എസ്.എഫിലൂടെ സ്വന്തമാക്കാവുന്നതാണ്. ഫെസ്റ്റിവലില്‍ പങ്കാളികളാവുന്ന വിവിധ സൈറ്റുകളും ലഭിക്കുന്ന ഓഫറുകളും ചുവടെ.

ജി.ഒ.എസ്.എഫ് 2013; മികച്ച 10 ഓണ്‍ലൈന്‍ ഡീലുകള്‍!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot