കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ലാപ്‌ടോപുകള്‍

Posted By: Lekshmi S

പട്ടികജാതി-വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 31000 കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ണ്ണാടക സര്‍ക്കാര്‍ സൗജന്യമായി ലാപ്‌ടോപുകള്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ലാപ്‌ടോപുകള്‍

സംസ്ഥാനത്തെ 412 സര്‍ക്കാര്‍- എയ്ഡഡ് കോളേജുകളിലെയും 85 പോളിടെക്‌നിക്കുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 14490 രൂപ വില വരുന്ന ഐസര്‍ ലാപ്‌ടോപുകളാണ് വിതരണം ചെയ്യുന്നത്. 45 കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി ചെലവഴിച്ചത്.

വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തോട് കൂടിയ ലാപ്‌ടോപ്പുകളുടെ മറ്റ് സവിശേഷതകള്‍ ഇന്റല്‍ ക്വാഡ് പ്രോസസ്സര്‍, 1TB ഹാര്‍ഡ് ഡ്രൈവ്, 4GB റാം, 14 ഇഞ്ച് സ്‌ക്രീന്‍ എന്നിവയാണ്.

സൗജന്യ ലാപ്‌ടോപ് പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത പട്ടികജാതി-വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി രണ്ടാഴ്ചയ്ക്കുള്ളില്‍ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ലാപ്‌ടോപ്പ് സൂക്ഷിക്കുന്നതിനുള്ള ബാഗും നല്‍കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിനാണ് വിതരണച്ചുമതല.

സ്മാര്‍ട്ട് സെറ്റ് ടോപ്പ് ബോക്‌സില്‍ ഈ സവിശേഷതകള്‍ എത്തുമോ?

ധനകാര്യവകുപ്പ് കൂടി കൈയാളുന്ന സിദ്ധരാമയ്യ 1.8 ലക്ഷം കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്യുന്നതിന് കഴിഞ്ഞ ബഡ്ജറ്റില്‍ 300 കോടി രൂപ വകയിരുത്തിയിരുന്നു. ഇക്കഴിഞ്ഞ ജൂലൈയില്‍ സര്‍ക്കാര്‍ ഇതുസംബന്ധിച്ച് തീരുമാനം എടുത്തെങ്കിലും ഭരണപരമായ കാലതാമസം മൂലം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നടപ്പിലാക്കാനായില്ല.

പൊതുവിഭാഗത്തിലും മറ്റു വിവിധ വിഭാഗങ്ങളിലും ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി 1.5 ലക്ഷം ലാപ്‌ടോപ്പുകള്‍ കൂടി വാങ്ങുമെന്നും അവ വൈകാതെ വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ മുദ്രയ്‌ക്കൊപ്പം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ചിത്രം കൂടി പതിച്ചാണ് ലാപ്‌ടോപ്പുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്.

സൗജന്യ ലാപ്‌ടോപ് പദ്ധതിക്ക് പിന്നാലെ സംസ്ഥാനത്തെ സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന എട്ടാംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സൈക്കിള്‍ നല്‍കാനും കര്‍ണ്ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന് 185 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

English summary
While the government is working towards empowering citizens digitally through the Digital India scheme, Karnataka Chief Minister Siddaramaiah has now announced that his state government body is now gifting free Acer laptops to qualified students in colleges.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot