Home
News

ഗൂ​ഗിൾ ക്രോമിൽ എല്ലാവരും സുരക്ഷിതരല്ല, വലിയ അപകടം ഒളിഞ്ഞിരിക്കുന്നു; മുന്നറിയിപ്പുമായി സർക്കാർ

ഇന്ത്യയിലെ ​ഗൂ​ഗിൾ ക്രോം ഉപഭോക്താക്കൾ വലിയ രീതിയിലുള്ള ഭീഷണി നേരിടുന്നുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സൈബർ ഏജൻസി കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) ആണ് ഇത്തരത്തിൽ ഒരു ജാ​ഗ്രത നിർദേശവുമായി രം​ഗത്ത് എത്തിയിരിക്കുന്നത്.

​ഗൂ​ഗിൾ ക്രോമിൽ സർച്ച് ചെയ്യുന്ന എല്ലാ ഇന്ത്യൻ ഉപഭോക്താക്കളും സുരക്ഷിതരല്ല എന്നാണ് അറിയിപ്പിൽ സർക്കാർ പറഞ്ഞിരിക്കുന്നത്. ചില ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ അടക്കം മോഷണം പോകാൻ സാധ്യത ഉണ്ടെന്നും ഇവർ കൂട്ടിച്ചേർക്കുന്നു. കാരണം Google ChromeOS LTS-ൽ ഇപ്പോൾ നിരവധി കേടുപാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഹാക്കർമാർക്കും മറ്റ് സൈബർ കുറ്റവാളികൾക്കും വളരെ എളുപ്പത്തിൽ നിങ്ങളുടെ ഉപകരണത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ സാധിക്കുന്ന വിധത്തിലാണ് ഈ കേടുപാടുകൾ കണ്ടെത്തിയിരിക്കുന്നത്.

ഗൂ​ഗിൾ ക്രോമിൽ എല്ലാവരും സുരക്ഷിതരല്ല, വലിയ അപകടം ഒളിഞ്ഞിരിക്കുന്നു

നിരവധി വിധത്തിൽ ഇവർക്ക് ഉപഭോക്താക്കളെ ചൂഷണം ചെയ്യാനും സാധിക്കുന്നതാണ്. അതേ സമയം എല്ലാ ഉപഭോക്താക്കളും ഈ ഭീഷണി നേരിടുന്നവരല്ല. കാലപ്പഴക്കം ചെന്ന ബ്രൗസർ വേർഷനുകൾ ഉപയോ​ഗിക്കുന്നവർക്ക് മാത്രമാണ് നിലവിൽ ഈ റിസ്ക് ഉള്ളതെന്നും സർക്കാർ അറിയിച്ചു. ഇത്തരത്തിൽ റിസ്ക് അനുഭവിക്കാൻ സാധ്യത ഉള്ളവരുടെ ഒരു ലിസ്റ്റും ഇവർ പുറത്തിറക്കിയിട്ടുണ്ട്. ഈ ലിസ്റ്റിലുള്ളവർ പ്രത്യേകം ജാ​ഗ്രത പാലിക്കണം എന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

CVE-2023-2163, CVE-2023-3777, CVE-2023-4015, CVE-2023-4208, CVE-2023-4366, CVE-2023-4622, CVE-2023-4761, CVE-2023-5187, CVE-2023-5217, CVE-2023-20593, CVE-2023-40283 എന്നിവയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്ന കേടുപാടുകൾ. ദൂരെ ഇരിക്കുന്ന ഹാക്കർമാർക്ക് ഇതിലെ പിഴവ് മുതലെടുത്ത് നിങ്ങളുടെ ഉപകരണത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനാവുന്നതാണ്. പിന്നീട് ഇതിൽ നിന്ന് ബാങ്ക് വിവരങ്ങൾ ഉൾപ്പെടെയുള്ള സെൻസിറ്റീവ് വിവരങ്ങളും എടുക്കാൻ സാധിക്കും. ആയതിനാൽ ഭീഷണി നേരിടുന്നവരെല്ലാം തന്നെ എത്രയും പെട്ടെന്ന് തങ്ങളുടെ ബ്രൗസർ അപ്ഡേറ്റ് ചെയ്യണമെന്നും അറിയിപ്പിൽ പറയുന്നു.

ഗൂ​ഗിൾ ക്രോമിൽ എല്ലാവരും സുരക്ഷിതരല്ല, വലിയ അപകടം ഒളിഞ്ഞിരിക്കുന്നു

സോഫ്റ്റുവെയർ അപ്ഡേഷൻ വഴി കൂടുതൽ സുരക്ഷ നമ്മുടെ ഉപകരണത്തിന് ലഭിക്കുന്നു. വിവധ തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് രക്ഷപെടാൻ ഇവ നമ്മളെ സഹായിക്കുന്നു. നിങ്ങളുടെ ​ഗൂ​ഗിൾ ക്രോം ബ്രൗസർ അപ്ഡേറ്റ് ചെയ്യുക എന്നത് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കാര്യമാണ്. ഇതിനായി ആദ്യം നിങ്ങളുടെ ഫോണിൽ നിന്ന് ​ഗൂ​ഗിൾ ക്രോം തുറക്കുക. ഇവിടെ മുകളിൽ ഇടത് ഭാ​ഗത്തായി കാണുന്ന ത്രീ ഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്യുക.

ശേഷം ഇവിടെ ഹെൽപ് എന്ന ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. ഇത് തിരഞ്ഞെടുക്കുക. ശേഷം ഇതിൽ കാണുന്ന എബൗട്ട് ​ഗൂ​ഗിൾ ക്രോം എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. നിലവിൽ അപ്ഡേറ്റുകൾ എന്തെങ്കിലും വന്ന് കിടക്കുന്നുണ്ടെങ്കിൽ ഇപ്പോൾ നിങ്ങളുടെ ​ഗൂ​ഗിൾ ക്രോം ഓട്ടോമാറ്റിക്ക് ആയി തന്നെ അപ്ഡേറ്റ് ആകുന്നതാണ്. ഇതല്ല നിങ്ങളുടെ ക്രോം നേരത്തെ തന്നെ അപ്ഡേറ്റഡ് ആണെങ്കിൽ പേടിക്കേണ്ട കാര്യം ഇല്ല.

നിങ്ങളുടെ ഉപകരണങ്ങളും ഇതിന്റെ സോഫ്റ്റുവെയറുകളും എപ്പോഴും അപ്ഡേറ്റ് ആയി സൂക്ഷിക്കുന്നത് ഓൺലൈനായിട്ടുള്ള നിരവധി അപകടങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നതാണ്. രണ്ട് ദിവസം മുമ്പ് പഴകിയ ആൻഡ്രോയിഡ് പതിപ്പുകൾ പുതുക്കണം എന്ന തരത്തിലും ഇന്ത്യൻ സൈബർ ഏജൻസി കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം അറിയിപ്പ് നൽകിയിരുന്നു. ആൻഡ്രോയിഡിന്റെ 11, 12.5.12L, 13 പതിപ്പുകളിൽ അപകടം ഒളിഞ്ഞിരിക്കുന്നു എന്നാണ് അറിയിപ്പിൽ പറഞ്ഞിരുന്നത്.

ആൻഡ്രോയിഡിന്റെ ഈ പതിപ്പുകളിലെ Framework, System, Google Play സിസ്റ്റം അപ്‌ഡേറ്റുകൾ, MediaTek ഘടകങ്ങൾ, Unisoc ഘടകങ്ങൾ, Qualcomm ഘടകങ്ങൾ, Qualcomm ക്ലോസ്ഡ് സോഴ്‌സ് ഘടകങ്ങൾ എന്നിവയിൽ ആയിരുന്നു കേടുപാടുകൾ കണ്ടെത്തിയിരുന്നത്. ഇത്തരത്തിൽ ഭീഷണി നേരിടുന്നവരും തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റം ഉടൻ അപ്ഡേറ്റ് ചെയ്യണം എന്ന നിർദേശം ആണ് സർക്കാർ‌ ഇവർക്ക് നൽകിയത്. നേരത്തെയും ഇതിന് സമാനമായ അറിയിപ്പുകൾ നിരവധി വന്നിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
In the notification, the government has informed all Indian consumers who search on Google Chrome that they are not safe. They also add that there is a possibility of theft, including the personal information of some customers. Google has discovered several vulnerabilities in ChromeOS LTS right now. These vulnerabilities are found in such a way that hackers can easily take control of your device.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X