Home
News

സൂക്ഷിക്കുക; ഇനി ഇത്തരം മെസേജുകൾ വാട്സ്ആപ്പിൽ‌ പങ്കുവെച്ചാൽ പോലീസ് വീട്ടിലെത്തി പൊക്കും

ജനപ്രിയ മെസേജിം​ഗ് ആപ്പായ വാട്സ്ആപ്പിന് പുതിയ നിർദേശം നൽകാൻ കേന്ദ്ര സർക്കാർ. ഡീപ്ഫെയിക്ക്, മറ്റ് ദുരുദ്ദേശപരമായ എഐ നിർമ്മിത വീഡിയോ, ചിത്രങ്ങൾ എന്നിവ പങ്കുവെക്കുന്ന ഉപഭോക്താക്കളുടെ വിവരങ്ങൾ സർക്കാരിന് കൈമാറണം എന്ന നിർദേശം വാട്സ്ആപ്പിന് നൽകാൻ സാധ്യത ഉണ്ടെന്ന സൂചനകളാണ് പുറത്ത് വന്നിരിക്കുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ആശ്രയിക്കുന്ന ഒരു മെസേജിം​ഗ് ആപ്പാണ് വാട്സ്ആപ്പ്. കമ്പനിയുടെ ഏറ്റവും വലിയ വിപണികളിൽ ഒന്നും ഇന്ത്യ തന്നെയാണ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ നയം നടപ്പിലാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. എഐ സാങ്കേതിക വിദ്യങ്ങൾ പുരോ​ഗമിച്ചതോടെ വലിയ രീതിയിൽ ഡീപ്ഫെയിക്ക് ചിത്രങ്ങൾ, വീഡിയോകൾ പെരുകാൻ തുടങ്ങി ഇതിനെ ചെറുക്കാനാണ് സർക്കാരിനെ പുതിയ തീരുമാനം.

ഇത്തരം മെസേജുകൾ വാട്സ്ആപ്പിൽ‌ പങ്കുവെച്ചാൽ പോലീസ് വീട്ടിലെത്തിപൊക്കും

നിലവിൽ വലിയ രീതിയിൽ ഇത്തരത്തിലുള്ള ഡീപ്ഫെയിക്ക് ചിത്രങ്ങൾ, വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേ സമയം സർക്കാരിന്റെ പുതിയ ആവിശ്യം ഉപഭോക്താക്കളുടെ സ്വകാര്യതയെ ദുർബലപ്പെടുത്തുമെന്ന് വാട്സ്ആപ്പ് പറയുന്നു. രണ്ട് പേർ തമ്മിലുള്ള സംഭാഷണങ്ങളുടെ വിശദാംശങ്ങൾ കമ്പനിക്ക് ലഭ്യമാകില്ല എന്നും ഇവർ വ്യക്തമാക്കി. അസ്ലീല ചിത്രങ്ങൾക്ക് പുറമെ രാഷ്ട്രീയ ഉദ്ദേശം വെയ്ച്ചും ധാരാളും ഡീപ് ഫെയിക്ക് വീഡിയോകൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കാറുണ്ട്.

ഇത്തരത്തിലുള്ള സന്ദേശങ്ങൾ പങ്കുവെയ്ക്കുന്ന ആളുകളുടെ വിവരങ്ങളായിരിക്കും സർക്കാർ ആവിശ്യപ്പെടുക. ഒരു മുതിർന്ന സർക്കാർ പ്രതിനിധി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയക്കാരുടെ ഡീപ് ഫെയിക്ക് വീഡിയോകൾ ജനങ്ങളെ വലിയ രീതിയിൽ കബിളിപ്പിക്കും. ഇത് രാജ്യത്തെ തിരഞ്ഞെടുപ്പ് സമഗ്രതയെ വലിയ രീതിയിൽ ബാധിക്കും ഇത് തടയാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. എന്നായിരുന്നു ഇദ്ദേഹത്തിന്റെ വാക്കുകൾ.

ഇത്തരം മെസേജുകൾ വാട്സ്ആപ്പിൽ‌ പങ്കുവെച്ചാൽ പോലീസ് വീട്ടിലെത്തിപൊക്കും

ഉടൻ തന്നെ ഇത് സംബന്ധിച്ച നോട്ടീസ് വാട്സ്ആപ്പിന് ആയയ്ക്കും എന്നും ഇദ്ദേഹം വെളിപ്പെടുത്തി. ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) റൂൾസ് 2021 പ്രകാരം ആയിരിക്കും സർക്കാർ വാട്സ്ആപ്പിനെ സമീപിക്കുക. ഈ നിയമപ്രകാരം ഇത്തരം വ്യാജ വീഡിയോകൾ പങ്കുവെയ്ക്കുന്നവരുടെ വിവരങ്ങൾ സോഷ്യൽ മീഡിയ പുറത്ത് വിടേണ്ടതാണ്. അതേ സമയം നേരത്തെ 2021ലും ഇതിന് സമാനമായ ഒരു സാഹചര്യം സോഷ്യൽ മീഡിയകൾ നേരിട്ടിരുന്നു.

അന്ന് വാട്സ്ആപ്പും ഫെയ്സ്ബുക്കും ഡൽഹി ഹൈക്കോടതിയിൽ പറഞ്ഞത് ഇത്തരം നടപടികൾ തങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് ഭീഷണിയാണ് എന്നായിരുന്നു. എന്നാൽ പ്രത്യേക ഉദ്ദേശം വെച്ച് മാത്രം പ്രവർത്തിക്കുന്ന ചില ഉപഭോക്താക്കളെ മാത്രം ലക്ഷ്യം വെച്ചാണ് ഈ നടപടിയെന്നും സാധാരണ ഉപഭോക്താക്കളെ ഈ നടപടി ബാധിക്കില്ല എന്നും സർക്കാർ പറയുന്നു. ആയതിനാൽ തന്നെ മറ്റാർക്കും ഈ നടപടികൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി.

അതേ സമയം നിലവിൽ ഉപഭോക്താക്കളുടെ സ്വകാര്യതക്കായി നിരവധി ഫീച്ചറുകളാണ് വാട്സ്ആപ്പിന് ഉള്ളത്. ഇതിനെല്ലാം പുറമെ ഒരു പുതിയ സുരക്ഷ ഫീച്ചർ കൂടി പരിജയപ്പെടുത്താൻ വാട്സ്ആപ്പ് ശ്രമിക്കുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ഇത് പ്രകാരം ഉപഭോക്താക്കൾക്ക് തങ്ങളുടെ ഐപി അഡ്രസ് മറയ്ക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ എക്സ്പ്രസ് തന്നെയാണ് ഈ റിപ്പോർട്ടും പുറത്ത് വിട്ടിരിക്കുന്നത്. വിവധ ഭീഷണികളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനാണ് പുതിയ മാറ്റം

ഉടൻ തന്നെ ഈ ഫീച്ചർ പുറത്തിറക്കും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നിലവിൽ ഇത് വാട്സ്ആപ്പിന്റെ പുതിയ ബീറ്റ വേർഷനുകളിൽ ലഭ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഔദ്യോ​ഗികമായി ദിവസങ്ങൾക്കുള്ളിൽ തന്നെ പുതിയ മാറ്റം വാട്സ്ആപ്പിൽ വന്നേക്കാം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിരവധി മാറ്റങ്ങളാണ് വാട്സ്ആപ്പിൽ വന്നിരിക്കുന്നത്. ഇതിൽ ഭൂരിഭാ​ഗം തന്നെയും ഉപഭോക്താക്കളുടെ സ്വകാര്യതയെ സംരക്ഷിക്കാൻ വേണ്ടി ഉള്ളത് ആയിരുന്നു.

More from GizBot

Best Mobiles in India

English summary
WhatsApp is one of the most trusted messaging apps in the country. India is one of the company's biggest markets. The government is planning to implement the new policy ahead of the 2024 Lok Sabha elections. With the advancement of AI technologies, deepfake images and videos have started to proliferate in a big way, and the government has taken a new decision to combat this.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X