ദിവസം 20 എസ്എംഎസുകള്‍ വരെ അയയ്ക്കാം

Posted By: Staff

ദിവസം 20 എസ്എംഎസുകള്‍ വരെ അയയ്ക്കാം

ബള്‍ക്ക് എസ്എംഎസുകള്‍ പ്രതിദിനം 20 വരെ അയയ്ക്കാമെന്ന് സര്‍ക്കാര്‍. കമ്മ്യൂണിക്കേഷന്‍ മന്ത്രാലയമാണ് അഞ്ചില്‍ നിന്ന് എസ്എംഎസുകളുടെ എണ്ണം 20 ആക്കി ഉയര്‍ത്തിയത്. കഴിഞ്ഞാഴ്ചയാണ് രാജ്യത്തെ ചില ഭാഗങ്ങളിലുണ്ടായ ആഭ്യന്തരപ്രശ്‌നങ്ങളെ തുടര്‍ന്ന് കൂട്ട എസ്എംഎസുകളുടെ എണ്ണം 15 ദിവസത്തേയ്ക്ക് 5 ആക്കി ചുരുക്കിയിരുന്നത്.

ബാംഗ്ലൂര്‍, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ വടക്കുകിഴക്കന്‍ ജനതയ്ക്ക് നേരെയുണ്ടായ ആക്രമ സംഭവങ്ങളും തുടര്‍ന്ന് ഓണ്‍ലൈന്‍, എസ്എംഎസ് എന്നിവ വഴി പ്രചരിച്ചു തുടങ്ങിയ അഭ്യൂഹങ്ങള്‍ക്കും തടയിടുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ എസ്എംഎസ് വിലക്ക് കല്പിച്ചത്. വടക്കുകിഴക്കന്‍ ജനതയ്‌ക്കെതിരെ ഓഗസ്റ്റ് 20ന് ശേഷം ആക്രമണം ഉണ്ടാകുമെന്നായിരുന്നു അഭ്യൂഹം. ഇത് മൂലം വലിയൊരു വിഭാഗം അസാമീസ് വിദ്യാര്‍ത്ഥികളും ജോലിക്കാരും മറ്റും ബാംഗ്ലൂരില്‍ നിന്നും പലായനം ചെയ്യുകയുണ്ടായി.

എന്നാല്‍ കൂട്ട എസ്എംഎസിന് പരിധി നിശ്ചയിച്ചത് ഉടന്‍ എടുത്തുകളയണമെന്നും ഇത് ചെറുകിട ഇടത്തരം ബിസിനസ് സ്ഥാപനങ്ങള്‍ക്ക് നഷ്ടമുണ്ടാക്കുന്നതായും ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐഎഎംഎഐ) വ്യക്തമാക്കിയിരുന്നു.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot