സോഷ്യല്‍ മീഡിയകളില്‍ നിന്ന് 36 വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു

Posted By:

ഇന്ത്യയില്‍ ഈ വര്‍ഷം ഇതുവരെയായി വിവിധ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ നിന്നായി 36 വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ഇന്‍ഫര്‍മേഷന്‍ വകുപ്പ് മന്ത്രി മിലിന്ദ് ദിയോറ അറിയിച്ചു. ഒരു ചോദ്യത്തിനു മറുപടിയായി ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സോഷ്യല്‍ മീഡിയകളില്‍ നിന്ന് 36 വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ സര

എന്നാല്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട അക്കൗണ്ടുകളുടെ വിശദവിവരങ്ങള്‍ നല്‍കാന്‍ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഡയരക്ടര്‍ ജനറല്‍ ഡോ. ഗുല്‍ഷന്‍ റായ് വിസമ്മതിച്ചു.

ട്വിറ്റര്‍, ഫേസ് ബുക് എന്നിവ ഉള്‍പ്പെടെ വിവിധ സൈറ്റുകളില്‍ ഇത്തരം വ്യാജ പ്രൊഫൈലുകള്‍ ഉണ്ടായിരുന്നു. ഇന്ത്യയില്‍ ഓഫീസ് ഉള്ള സോഷ്യല്‍ സൈറ്റുകളെല്ലാം ഇത്തരം വ്യാജ അക്കൗണ്ടുകള്‍ ബ്ലോക് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മാസം ഇന്ത്യന്‍ പ്രസിഡന്റിന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയത് അധികൃതര്‍ കണ്ടെത്തുകയും ഉടന്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot