മൊബൈല്‍ സിം മിനിറ്റുകള്‍ക്കകം ആക്ടിവേറ്റ് ചെയ്യാനുളള പദ്ധതിക്ക് പച്ചക്കൊടി....!

By Sutheesh
|

യുഐഡിഎഐ-യുടെ ഇലക്ട്രോണിക്ക് കെവൈസി സേവനം ഉപയോഗിച്ച് മൊബൈല്‍ സിം ആക്ടിവേറ്റ് ചെയ്യുന്നതിനുളള പയലറ്റ് പ്രൊജക്ടിന് തുടക്കമിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുവഴി ആധാര്‍ കാര്‍ഡുളളവര്‍ക്ക് മിനിറ്റുകള്‍ക്കകം പുതിയ സിം ആക്ടിവേറ്റ് ആകുന്നതാണ്.

 

പുതിയ പദ്ധതിയനുസരിച്ച് ആളുകളുടെ യോഗ്യത ആധാര്‍ നബറും, ബയോമെട്രിക്ക് വിശദാംശങ്ങളും ബാങ്കുകള്‍ക്കും, ടെലികോം ഓപറേറ്റര്‍മാര്‍ക്കും ഓണ്‍ലൈനിലൂടെ സ്ഥിരീകരിക്കാന്‍ സാധിക്കും.

 

നിലവില്‍ ഒരു പുതിയ സിം ആക്ടിവേറ്റ് ചെയ്യുന്നതിന് രണ്ട് ദിവസമാണ് എടുക്കുന്നത്. ലക്‌നോവില്‍ എയര്‍ടെല്ലും, ഭോപാലില്‍ റിലയന്‍സും, ഡല്‍ഹിയില്‍ ഐഡിയയും, കൊല്‍ക്കത്തയില്‍ വൊഡാഫോണും, ബാംഗ്ലൂരില്‍ ബിഎസ്എന്‍എല്ലുമാണ് പയലറ്റ് പദ്ധതി നടപ്പാക്കുക.

മൊബൈല്‍ സിം മിനിറ്റുകൊണ്ട് ആക്ടിവേറ്റ് ചെയ്യാനുളള പദ്ധതി ഉടന്‍....!

ടെലികോം സേവന ദാതാവിന്റെ അംഗീകൃത വില്‍പ്പന ഏജന്റിന് മൊബൈല്‍ കണക്ഷന്‍ എടുക്കാന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താവ് ആധാര്‍ നബറായിരിക്കും ഈ മേഖലകളില്‍ നല്‍കുക.

പയലറ്റ് വിജയരകമായി പൂര്‍ത്തിയാക്കിയാല്‍ സര്‍ക്കാര്‍ ഇത് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതാണ്. എന്നിരുന്നാലും ഉപഭോക്താവിന്റെ വ്യക്തിഗത, താമസ രേഖകള്‍ പരിശോധിക്കുന്നതിന് നിലവില്‍ പിന്തുടരുന്ന നടപടിക്രമങ്ങള്‍ മാറ്റമില്ലാതെ തുടരുന്നതാണ്. പുതിയ പയലറ്റ് പദ്ധതി ടെലികോം സേവന ദാതാക്കള്‍ ജനുവരിയില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Best Mobiles in India

Read more about:
English summary
Government to test UIDAI's e-KYC for mobile SIM.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X