ഇന്റര്‍നെറ്റ് സന്ദേശങ്ങള്‍ ചോര്‍ത്താന്‍ ഇന്ത്യന്‍ സര്‍ക്കാരും

Posted By:

ഇനിമുതല്‍ ഫേസ്ബുക്കും ട്വിറ്ററും ഉള്‍പ്പെടെയുള്ള സോഷ്യല്‍ സൈറ്റുകളിലും ഇ മെയലിലും ബോംബ് സ്‌ഫോടനം, ആക്രമണം, കൊലപാതകം തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക, നിങ്ങള്‍ സുരക്ഷാ ഏജന്‍സികളുടെ നോട്ടപ്പുള്ളിയായേക്കാം.

കാരണം സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സന്ദേശങ്ങള്‍ ചോര്‍ത്തുന്ന ചാര സംവിധാനം 'നേത്ര' ഉടന്‍ ലോഞ്ച് ചെയ്യാന്‍ പോവുകയാണ്. സംശയം തോന്നുന്ന സന്ദേശങ്ങള്‍ കണ്ടെത്താനും നടപടികള്‍ സ്വീകരിക്കാനും ലക്ഷ്യം വച്ചുള്ളതാണ് നേത്ര. എല്ലാ സുരക്ഷാ ഏജന്‍സികള്‍ക്കും പരിശോധിക്കാന്‍ സാധിക്കുന്ന സംവിധാനത്തിന്റെ അവസാന മിനുക്കുപണികള്‍ നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

ട്വിറ്റര്‍, ഫേസ്ബുക് പോസ്റ്റുകള്‍ക്കു പുറമെ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷന്‍, ഇന്റര്‍നെറ്റ് കോളുകള്‍, ബ്ലോഗ് എന്നിവയിലൂടെയുള്ള സന്ദേശങ്ങളും സ്‌കൈപ്, ഗൂഗിള്‍ ടാക് എന്നിവയിലൂടെയുള്ള ശബ്ദ സന്ദേശങ്ങളും പിടിച്ചെടുക്കാന്‍ പുതിയ സംവിധാനത്തിനു സാധിക്കും.

ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ഫോര്‍ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ആന്‍ഡ് േറാബോടിക്‌സ് (CAIR) ആണ് ഈ ഇന്റര്‍നെറ്റ് സ്‌പൈ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്.

നേത്ര ലോഞ്ച് ചെയ്തുകഴിഞ്ഞാല്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയും വ്യക്തികളുടെയും ഇന്റര്‍നെറ്റ് ആക്റ്റിവിറ്റികള്‍ പരിശോധിക്കാന്‍ സാധിക്കും.

ഇനി നിലവില്‍ എങ്ങനെയാണ് ഇന്റര്‍നെറ്റ്, ഫോണ്‍ കോള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തുന്നത് എന്ന് ചുവടെ വിവരിക്കുന്നു.

ഇന്റര്‍നെറ്റ് സന്ദേശങ്ങള്‍ ചോര്‍ത്താന്‍ ഇന്ത്യന്‍ സര്‍ക്കാരും

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot