കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ സര്‍ക്കാര്‍ സൈറ്റുകള്‍ 200 തവണ ആക്രമിക്കപ്പെട്ടു

Posted By: Staff

കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ സര്‍ക്കാര്‍ സൈറ്റുകള്‍ 200 തവണ ആക്രമിക്കപ്പെട്ടു

കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്ന സമയത്ത് ഇന്ത്യന്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ സൈബര്‍കുറ്റവാളികളുടെ അഴിഞ്ഞാട്ടം. 2010 കോമണ്‍വെല്‍ത്ത് ഗെയിംസ് കാലയളവില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ 200 തവണ ആക്രമിക്കപ്പെട്ടതായി ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ഗവേഷകര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

പ്രതിരോധ യുദ്ധ ആവശ്യങ്ങള്‍ക്കായി പുതിയ സങ്കേതങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന സംഘടനയാണ് ഡിആര്‍ഡിഒ.ഇത്തരം ആക്രമണങ്ങളെ തടയാന്‍ കാര്യക്ഷമായ സൗകര്യങ്ങള്‍ ഡിആര്‍ഡിഒയ്ക്ക് ഇപ്പോഴില്ല. അതിനാല്‍ ശക്തമായ ഒരു എന്‍ക്രിപ്ഷന്‍ ഗ്രൂപ്പിനെ തയ്യാറാക്കാനുള്ള ആലോചനയിലാണ് ഡിആര്‍ഡിഒ.

ഇത്തരം ആക്രമണകാരികള്‍ക്കെതിരെ പോരാടാന്‍ ഈ എന്‍ക്രിപ്ഷന്‍ ടൂളിലൂടെ സാധിക്കും ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള സര്‍വ്വറുകള്‍, റൗട്ടറുകള്‍, ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍ എന്നിവ തയ്യാറാക്കാനും സംഘടന ലക്ഷ്യമിടുന്നുണ്ട്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot