വാട്ട്‌സ്ആപ് ചാറ്റുകള്‍ ഡിലിറ്റ് ചെയ്യുന്നത് നിയമ ലംഘനമാകുമെന്ന വ്യവസ്ഥ പിന്‍വലിച്ചു..!

Written By:

വാട്‌സ്ആപ്, ഫേസ്ബുക്ക് ചാറ്റുകളിലെ സ്വകാര്യ സന്ദേശങ്ങള്‍ ഡിലിറ്റ് ചെയ്യരുതെന്ന എന്‍ക്രിപ്ഷന്‍ നയത്തിലെ വ്യവസ്ഥ പിന്‍വലിക്കും. കേന്ദ്ര ഐടി മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ കരട് എന്‍ക്രിപ്ഷന്‍ നയം വിവാദമായതിനെ തുടര്‍ന്നാണ് വ്യവസ്ഥ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

"ഹൃദയം തകര്‍ക്കുന്ന" ലോകത്തെ ഏറ്റവും ശക്തമായ 10 ഫോട്ടോകള്‍..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സ്ആപ്

വാട്ട്‌സ്ആപ് തുടങ്ങിയ ആപുകളിലെ 90 ദിവസത്തെ സന്ദേശങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെടുമ്പോള്‍ ലഭ്യമാക്കണം എന്നതായിരുന്നു എന്‍ക്രിപ്ഷന്‍ നയത്തിലെ വിവാദ വ്യവസ്ഥ.

 

വാട്ട്‌സ്ആപ്

ഇത്തരത്തില്‍ സന്ദേശങ്ങള്‍ ലഭ്യമാക്കിയില്ലെങ്കില്‍ നിയമ നടപടിക്ക് വിധേയമാക്കും എന്നും വ്യവസ്ഥയില്‍ ഉള്‍ക്കൊളളിച്ചിരുന്നു.

 

വാട്ട്‌സ്ആപ്

ഇമെയില്‍, വാട്ട്‌സ്ആപ്, ഫേസ്ബുക്ക് തുടങ്ങിയ ആപുകള്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും എന്‍ക്രിപ്ഷന്‍ നയത്തില്‍ പറയുന്നു.

 

വാട്ട്‌സ്ആപ്

പുറം രാജ്യങ്ങളിലേക്ക് സന്ദേശം അയയ്ക്കുന്നവരെ പ്രത്യേകം നിരീക്ഷിക്കാനും വ്യവസ്ഥ ശുപാര്‍ശ ചെയ്യുന്നുണ്ട്.

 

വാട്ട്‌സ്ആപ്

പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അയയ്ക്കുന്ന സന്ദേശങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നും വ്യവസ്ഥയില്‍ പറയുന്നുണ്ട്.

 

വാട്ട്‌സ്ആപ്

കരട് എന്‍ക്രിപ്ഷന്‍ നയത്തിലെ നിര്‍ദേശങ്ങളെക്കുറിച്ച് പൊതു ജനങ്ങള്‍ക്ക് അഭിപ്രായം നല്‍കാന്‍ ഒക്ടോബര്‍ 16 വരെയാണ് സമയം അനുവദിച്ചിരുന്നത്.

 

വാട്ട്‌സ്ആപ്

എന്നാല്‍ എന്‍ക്രിപ്ഷന്‍ നയത്തിലെ ചില നിര്‍ദേശങ്ങള്‍ക്കെതിരെ വന്‍ പ്രതിഷേധങ്ങള്‍ ഉണ്ടായപ്പോള്‍ വിവാദ വ്യവസ്ഥകള്‍ പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Govt exempts social media from purview of encryption policy.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot