തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് സൗജന്യ മൊബൈല്‍?

Posted By:

മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് സൗജന്യ മൊബൈല്‍ ഫോണ്‍ നല്‍കാന്‍ ആലോചന. ഭാരത് മൊബൈല്‍ സ്‌കീം എന്ന പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഫോണ്‍ നല്‍കുന്നത്. ഒരു കുടുംബത്തില്‍ നിന്ന് ഒന്നിലധികം പേര്‍ തൊഴിലുറപ്പു പദ്ധതിയിലുണ്ടെങ്കില്‍ ഒരാള്‍ക്കുമാത്രമെ ഫോണ്‍ ലഭിക്കുകയുള്ളു. സ്ത്രീകള്‍ക്കാണ് പ്രഥമ പരിഗണന. പദ്ധതി സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഉടന്‍തന്നെ തീരുമാനമുണ്ടാകുമെന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് സൗജന്യ മൊബൈല്‍?

അതതു ജില്ലാ ഭരണകൂടവുമായി ചേര്‍ന്നാണ് അര്‍ഹരായവരെ കണ്ടെത്തുക. തെരഞ്ഞെടുത്ത ടെലികോം ഓപ്പറേറ്റര്‍മാരുടെ സഹകരണത്തോടെയാകും പദ്ധതി നടപ്പിലാക്കുക. ഇത്തരത്തില്‍ നല്‍കുന്ന ഫോണുകള്‍ മറ്റൊരാള്‍ക്ക് കൈമാറാന്‍ സാധിക്കില്ല. ബാങ്കുകള്‍ വഴി പ്രതിഫലം കൈമാറുന്നതുള്‍പ്പെടെയുള്ള ഔദ്യോഗിക ആവശ്യങ്ങള്‍ക്കെല്ലാം ഈ നമ്പര്‍ ഉപയോഗിക്കേണ്ടിവരും. തൊഴിലുറപ്പു പദ്ധതി സംബന്ധിച്ച വിവരങ്ങളും ഫോണിലൂടെയായിരിക്കും അറിയിക്കുക. മൂന്നു വര്‍ഷത്തെ ഗ്യാരന്റിയും ഫോണിനുണ്ടാകും. 2012-2013 വര്‍ഷങ്ങളിലായി 5 കോടി പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ തൊഴിലുറപ്പുപദ്ധതിയിലൂടെ സാധിച്ചതായാണ് കണക്ക്.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot