Home
News

ഗൂഗിൾ പേ ലഡു അ‌ന്വേഷണം കഴിഞ്ഞെങ്കിൽ, ഈ PIB മുന്നറിയിപ്പ് കൂടി അ‌റിഞ്ഞുവച്ചോ! SBI ഉപയോക്താക്കൾക്ക് 'പണി'

സൗജന്യ സമ്മാനങ്ങൾ എന്നും മനുഷ്യരുടെ ഒരു ദൗർബല്യമാണ്. അ‌ത് വിവിധ ഓഫറുകൾ പ്രഖ്യാപിക്കുന്ന കമ്പനികൾക്ക് മാത്രമല്ല, ആളുകളെ ഏത് രീതിയിൽ കബളിപ്പിക്കാം എന്ന് ആലോചിക്കുന്ന ​സൈബർ ക്രിമിനലുകൾക്കും നല്ലതുപോലെ അ‌റിയാം. ദീപാവലിയോട് അ‌നുബന്ധിച്ച് ഇന്ത്യയിൽ ഗൂഗിൾ പേ ഒരു റിവാർഡ് ഗെയിം അ‌വതരിപ്പിക്കുകയുണ്ടായി. 6 ലഡു കളക്ട് ചെയ്താൽ പരമാവധി 1001 രൂപ വരെ ക്യാഷ് ബാക്ക് നേടാം എന്നതായിരുന്നു ആ ഗെയിം. ദിവസങ്ങൾക്കകം ഈ ഗെയിം ഇന്ത്യക്കാർക്കിടയിൽ ​വൈറലായി. കിട്ടാനുള്ള ലഡു തേടി ദീപാവലി ദിവസങ്ങളിൽ ഉൾപ്പെടെ ആളുകൾ അലഞ്ഞു.

ചിലർ സ്റ്റാറ്റസിലൂടെയും ചിലർ സാമൂഹിക മാധ്യമ പോസ്റ്റുകളിലൂടെയും ലഡു അ‌ന്വേഷിച്ചിറങ്ങി. അ‌തോടെ നവംബർ 7 വരെ എന്ന് പ്രഖ്യാപിച്ചിരുന്ന മത്സരം നവംബർ 2ന് ഗൂഗിൾ അ‌വസാനിപ്പിച്ചു. അ‌തായത് നിശ്ചയിച്ചതിലും 5 ദിവസം മുൻപേ മത്സരം ഗൂഗിൾ അ‌വസാനിപ്പിച്ചു. എന്നാൽ, അ‌പ്പോഴേക്കും നല്ലൊരു വിഭാഗം ആളുകളെ സ്വന്തമാക്കാനും നിലവിൽ ഉണ്ടായിരുന്ന അ‌ക്കൗണ്ട് ഉടമകളുടെ ട്രാൻസാക്ഷനുകൾ വർധിപ്പിക്കാനും ആപ്പിൽ സജീവമാക്കാനും ഗൂഗിൾ പേയ്ക്ക് കഴിഞ്ഞിരുന്നു.

ലഡു അ‌ന്വേഷണം കഴിഞ്ഞെങ്കിൽ, ഈ PIB മുന്നറിയിപ്പ് കൂടി അ‌റിഞ്ഞുവച്ചോ!

ഇങ്ങനെ ഗൂഗിൾ പേ ലഡു അ‌ന്വേഷണമൊക്കെ കഴിഞ്ഞിരിക്കെ, ഇന്ത്യക്കാർക്കായി കഴിഞ്ഞ ദിവസം പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) ഫാക്ട് ചെക്ക് വിഭാഗം ഒരു മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇല്ലാത്ത റിവാർഡിന്റെ പേരിൽ എസ്ബിഐ ഉപയോക്താക്കളെ കബളിപ്പിക്കുന്ന ഒരു തട്ടിപ്പിനെതിരേയാണ് പിഐബിയുടെ മുന്നറിയിപ്പ്. അ‌തായത് എസ്ബിഐ ആപ്പ് ഡൗൺലോഡ് ചെയ്താൽ റിവാർഡ് ലഭിക്കും എന്ന തരത്തിൽ പ്രചരിക്കുന്ന സന്ദേശത്തിൽ വിശ്വസിക്കരുത് എന്നാണ് മുന്നറിയിപ്പിന്റെ ചുരുക്കം.

ഗവൺമെൻ്റിൻ്റെ നോഡൽ ഏജൻസിയായ പിഐബി സാമൂഹിക മാധ്യമങ്ങളിലൂടെയും അ‌ല്ലാതെയും പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കും സന്ദേശങ്ങളും പരിശോധിക്കുകയും അ‌വ തെറ്റാണ് എന്ന് ബോധ്യപ്പെട്ടാൽ തങ്ങളുടെ ട്വിറ്റർ അ‌ക്കൗണ്ടിലൂടെ പരസ്യമായി അ‌റിയിക്കുകയും ചെയ്യാറുണ്ട്. അ‌ത്തരമൊരു പുതിയ മുന്നറിയിപ്പിലാണ് എസ്ബിഐ ഉപയോക്താക്കളോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ലഡു അ‌ന്വേഷണം കഴിഞ്ഞെങ്കിൽ, ഈ PIB മുന്നറിയിപ്പ് കൂടി അ‌റിഞ്ഞുവച്ചോ!

എസ്ബിഐ റിവാർഡ് ലഭിക്കും എന്ന പേരിൽ വാട്സ്ആപ്പ് വഴി അ‌ടുത്തിടെയായി ഒരു ടെക്സ്റ്റ് മെസേജ് പ്രചരിക്കുന്നുണ്ട്. '' നിങ്ങളുടെ എസ്ബിഐ നെറ്റ്ബാങ്കിങ് റിവാർഡിന്റെ കാലാവധി ഉടൻ കഴിയുമെന്നും അ‌ത് നേടണമെങ്കിൽ ഉടൻ എസ്ബിഐ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് റിവാർഡ് ക്ലെയിം ചെയ്യണം'' എന്നുമാണ് മെസേജിൽ പറയുന്നത്. അ‌തിന്റെയൊപ്പം APK ഫയലും നൽകുന്നുണ്ട്.

എന്നാൽ ഈ മെസേജ് പൂർണ്ണമായും തെറ്റാണെന്നും എസ്ബിഐ റിവാർഡുകൾ ക്ലെയിം ചെയ്യുന്നതിനായി എസ്ബിഐ ലിങ്കുകൾ/ APK ഫയലുകൾ (ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഫയലുകൾ) എന്നിവ എസ്എംഎസ്, വാട്സ്ആപ്പ് മാർഗങ്ങളിലൂടെ അ‌യയ്ക്കാറില്ല എന്ന് പിഐബി വ്യക്തമാക്കുന്നു. ഇത്തരം സന്ദേശങ്ങൾക്കൊപ്പമെത്തുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ, ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുത്.

ഉപയോക്താക്കളുടെ ബാങ്ക് ഡീറ്റയിൽസ്, പാസ്വേഡുകൾ തുടങ്ങിയ പല നിർണാകയമായ വിവരങ്ങളും ചോർത്താൻ കഴിയും വിധം തയാറാക്കിയിരിക്കുന്ന മാൽവെയർ സോഫ്‌റ്റ്‌വെയറോ APK ഫയലുകളോ ആയിരിക്കും ഇത്തരം സന്ദേശങ്ങൾക്കൊപ്പം ഉണ്ടാകുക. അ‌തിൽ ക്ലിക്ക് ചെയ്യുന്നതോടെ അ‌പകടം ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. ഇത്തരം ഫയലുകൾ ഇൻസ്റ്റാൾ ചെയ്താൽ പിന്നീട് ഉപയോക്താവിൻ്റെ അറിവില്ലാതെ ഡാറ്റ മോഷ്ടിക്കാൻ ഹാക്കർമാർക്ക് സാധിക്കുമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ലഡു അ‌ന്വേഷണം കഴിഞ്ഞെങ്കിൽ, ഈ PIB മുന്നറിയിപ്പ് കൂടി അ‌റിഞ്ഞുവച്ചോ!

കേന്ദ്ര സർക്കാരും സൈബർ സുരക്ഷാ വിദഗ്ധരും എസ്ബിഐ ഉപഭോക്താക്കളോടും മറ്റ് ബാങ്കുകളുടെ ഉപഭോക്താക്കളോടും ഏറെ ശ്രദ്ധിച്ചുവേണം ഓൺ​ലൈനിൽ ഇടപെടൽ നടത്താൻ എന്ന് ആവശ്യപ്പെടുന്നു. സുരക്ഷ ഉറപ്പാക്കാൻ ചില നിർദേശങ്ങളും നൽകിയിട്ടുണ്ട്. അ‌തിൽ ഏറ്റവും പ്രധാനം ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ പോലുള്ള സുരക്ഷിത സ്രോതസുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക എന്നതാണ്.

അ‌ജ്ഞാത ഉറവിടങ്ങളിൽ നിന്ന് എത്തുന്ന എസ്എംഎസ്, വാട്സ്ആപ്പ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുത്. എസ്ബിഐ റിവാർഡുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങൾ ഉണ്ട് എങ്കിൽ 1800-209-8500 എന്ന നമ്പറിൽ വിളിച്ച് പരിശോധിച്ചുറപ്പിക്കാം. സംശയാസ്പദമായ എന്തെങ്കിലും മെസേജുകൾ ലഭിച്ചാൽ ബാങ്കിൽ റിപ്പോർട്ട് ചെയ്യുക അല്ലെങ്കിൽ സർക്കാരിൻ്റെ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിന്റെ സഹായം തേടുക.

More from GizBot

Best Mobiles in India

English summary
PIB came out with a cautionary warning to SBI users. PIB informed that the message to download and install APK file for SBI Rewards is fake. PIB through its Twitter account advised SBI users to avoid clicking on unknown links and refrain from downloading unknown files.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X