ഇന്ന് ലോക ഭൗമദിനം; കാണുക പരിസ്ഥിതി സൗഹൃദമായ ചില ഉപകരണങ്ങള്‍

Posted By:

ഇന്ന് ലോക ഭൗമദിനമാണ്. മനുഷ്യന്റെ അത്യാര്‍ത്തികാരണം ഭൂമിയിലെ പച്ചപ്പും ജലാംശവും നഷ്ടമായിക്കൊണ്ടിരിക്കുന്നു. ഇരിക്കുന്ന കൊമ്പു മുറിക്കുന്നതിന് തുല്യമാണ് ഭൂമിയെ ചൂഷണം ചെയ്യുന്ന പ്രവൃത്തി എന്ന് അധികമാരും ചിന്തിക്കുന്നില്ല. അവിടെയാണ് ലോക ഭൗമദിനത്തിന്റെ പ്രസക്തിയും. നഷ്ടമായിക്കൊണ്ടിരിക്കുന്ന പ്രകൃതി സമ്പത്തുകളുടെ സംരക്ഷണത്തിന്റെ ആവശ്യകത ഓര്‍മപ്പെടുത്തുകയാണ് ഈ ദിനംകൊണ്ടുദ്ദേശിക്കുന്നത്.

സാങ്കേതിക രംഗത്തും പരിസ്ഥിതി സൗഹൃദത്തിന്റെ ആവശ്യകത ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞു. അതുതന്നെയാണ് അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്ന, പ്രകൃതിയുമായി ഏറെ ഇണങ്ങി നില്‍ക്കുന്ന ഉപകരണങ്ങള്‍ എന്ന ചിന്തയിലേക്ക് ഈ സാങ്കേതിക വിദഗ്ധരെ എത്തിച്ചതും.

ഇന്ന് പരിസ്ഥിതി സൗഹൃദമായ നിരവധി ഉപകരണങ്ങള്‍ നമുക്ക് ലഭ്യമാണ്. എന്നാല്‍ പലരും അതേകുറിച്ച് അത്രകണ്ട് ബോധവാന്‍മാരല്ല. അതുകൊണ്ടുതന്നെ ഈ ഭൗമദിനത്തില്‍ ഏതാനും പരിസ്ഥിതി സൗഹൃദ ഗാഡ്ജറ്റുകള്‍ പരിചയപ്പെടുത്തുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

5 മണിക്കൂര്‍ വരെ ലാപ്‌ടോപിന് പ്രവര്‍ത്തിക്കാനാവശ്യമായ പവര്‍ ഈ ബാഗ് നല്‍കും. റീസൈക്കിള്‍ ചെയ്ത സോഡാക്കുപ്പികള്‍ ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 499 ഡോളര്‍ ആണ് വില. ഇതിനു പുറമെ സോളാര്‍ ലാപ്‌ടോപ് ബാഗുകളും ലഭ്യമാണ്.

 

വൈദ്യുതിക്ക് പകരം സോളാര്‍ എനര്‍ജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാം കോഡര്‍ ആണ് ഇത്. 720 പിക്‌സല്‍, 10x ഒപ്റ്റിക്കല്‍ സൂം ഉള്ള കാംകോഡറില്‍ രണ്ട് മസാളാര്‍ പാനലുകളാണ് ഘടിപ്പിച്ചിട്ടുള്ളത്. 250 ഡോളര്‍ ആണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണില്‍ ഇതിനു വില. അതേസമയം ബ്രാന്‍ഡഡ് കമ്പനികളല്ല ഈ ഉത്പന്നം പുറത്തിറക്കിയത് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

 

ഇതുവരെ യാദാര്‍ഥ്യമായിട്ടില്ലാത്ത പ്രിന്ററാണ് ഇത്. പ്രിന്ററില്‍ മഷിക്കു പകരം കാപ്പിക്കുരുവോ തേയിലയോ ഉപയോഗിക്കുക എന്നതാണ് ഈ ഉപകരണത്തിന്റെ സങ്കല്‍പം.

 

ബാറ്ററി ആവശ്യമില്ലാത്ത അലാം ക്ലോക് ആണ് ഇത്. അല്‍പം വെള്ളം മാത്രം മതി. സമയം അറിയിക്കും എന്നു മാത്രമല്ല, കൃത്യസമയത്ത് നിങ്ങളെ വിളിച്ചുണര്‍ത്തുകയും ചെയ്യും. ഒരിക്കല്‍ വെള്ളം നിറച്ചാല്‍ മൂന്നു മാസം വരെ പ്രവര്‍ത്തിക്കും. വെള്ളം നീരാവിയായി മാറുന്ന പ്രക്രിയയിലുടെയാണ് ക്ലോക്ക് പ്രവൃത്തിക്കുക.

 

ഈ ചാര്‍ജറിന് വെള്ളവും വൈദ്യുതിയും ഒന്നു ആവശ്യമില്ല. വെറുതെ പോക്കറ്റിലിട്ട് നടന്നാല്‍ മതി. ശരീരത്തിന്റെ ചലനത്തിനനുസരിച്ച് ഇത് ചാര്‍ജ് ആവും. ഏത് ഉപകരണവുമായി ഘടിപ്പിക്കുകയും ചെയ്യാം. ട്രിേമാണ്ട് ഇലക്ട്രിക് എന്ന കമ്പനിയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ചാര്‍ജറിന് പ്രീ ഓര്‍ഡര്‍ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.

 

കാറ്റ് ഉപയോഗിച്ച് ചാര്‍ജ് ഉത്പാദിപ്പിക്കുന്ന ഉപകരണമാണ് ഇത്. അതായത് ചെറിയ ഫാനുള്ള, കൈയില്‍ കെട്ടാവുന്ന ഉപകരണം. നിങ്ങള്‍ നടക്കുകയോ ഓടുകയോ ചെയ്യുമ്പോള്‍ ഉപകരണത്തിലെ ഫാന്‍ കറങ്ങുകയും അതുവഴി ചാര്‍ജ് ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും. ഡിജിറ്റര്‍ ക്യാമറ, എം.പി. 3 പ്ലെയര്‍ തുടങ്ങി 5 വോള്‍ട് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ ഈ ഉപകരണത്തിലൂടെ സാധിക്കും.

 

സോളാര്‍ എനര്‍ജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റിമോട് കണ്‍ട്രോളാണ് ഇത്. റിമോടിനു മുകളിലുള്ള ചെറിയ സോളാര്‍ പാനലാണ് ഊര്‍ജം ഉത്പാദിപ്പിക്കുന്നത്. നേരിട്ട് സൂര്യപ്രകാശത്തില്‍ വയ്ച്ചില്ലെങ്കിലും ഇത് ചാര്‍ജ് ആവും. 15 ഡോളറാണ് വില.

 

റീസൈക്കിള്‍ ചെയ്ത ഉത്പന്നങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച സ്പീക്കര്‍ ആണ് ഇത്. കണക്റ്റ് ചെയ്യുന്ന ഉപകരണത്തിലെ ചാര്‍ജ് മതി ഇത് പ്രവര്‍ത്തിക്കാന്‍.

 

ഐ ഫോണിനെ സംരക്ഷിക്കുന്നതിനൊപ്പം അധിക ചാര്‍ജ് കൂടി നല്‍കുന്ന കെയ്‌സ് ആണ് ഇത്. സോളാര്‍ പാനലുകളോടു കൂടിയ കെയ്‌സ് സൂര്യപ്രകാശം തട്ടുമ്പോള്‍ ചാര്‍ജ് ആവും. ഇത് ഐ ഫോണിന് അധിക ബാറ്ററിയായും പ്രവര്‍ത്തിക്കും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting