Just In
- 8 hrs ago വാട്സ്ആപ്പ് ഇപ്പോൾ വേറെ ലെവൽ; ചാറ്റിങ് അടിപൊളിയാക്കാൻ ആർക്കും ഈ AI വിദ്യ പരീക്ഷിക്കാം!
- 9 hrs ago വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- 11 hrs ago റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു; 2 എണ്ണത്തിന് വില 10000 രൂപയിൽ താഴെ മാത്രം
- 13 hrs ago 5G ഫോണായിട്ടും 5G കിട്ടുന്നില്ലെന്ന് ഇനി പറയരുത്! സ്പീഡ് വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
Don't Miss
- Movies അമ്മൂമ്മ ഒരുപാട് സ്ട്രഗിൾ ചെയ്തു; അമ്മ ഇന്ന് അതേ ലൈഫ് സ്റ്റെെലിലാണ്; എന്റെ ആവശ്യം വരാറില്ല; സൗഭാഗ്യ
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
ചെടികളുടെ വളര്‍ച്ചയെ സഹായിക്കാന്‍ ആപ്ലിക്കേഷന്‍
വാടിത്തളര്‍ന്നിരിക്കുന്ന ചെടിയ്ക്ക് അല്പം വെള്ളമൊഴിക്കാനോ വളര്‍ച്ച മുരടിച്ചിരിക്കുന്നവയ്ക്ക് വേണ്ട വളം നല്‍കാനോ എപ്പോഴും ശ്രദ്ധ പതിപ്പിക്കാറുണ്ടോ നിങ്ങള്‍? തിരക്കിനിടയില്‍ ചിലപ്പോള്‍ ചെടികളുടെ കാര്യം ഓര്‍ക്കാന്‍ കഴിഞ്ഞെന്നും വരില്ല. ചിലപ്പോള്‍ ചില ചെടികളെ കണ്ടാല്‍ അവയ്ക്ക് വെള്ളം ആവശ്യമാണോ എന്നൊന്നും മനസ്സിലാക്കാനും എളുപ്പമല്ല. ഇത്തരം സാഹചര്യങ്ങളില്‍ ഇണങ്ങുന്ന ഒരു ആപ്ലിക്കേഷനും സെന്‍സറും എത്തിയിരിക്കുന്നു.
കൗബാച്ചി വൈഫൈ പ്ലാന്റ് സെന്‍സര്‍ എന്നാണ് ഇതിന്റെ പേര്. കുഴിച്ചിട്ട ചെടിയുടെ മണ്ണില്‍ സ്ഥാപിക്കുന്ന സെന്‍സറിന് സ്മാര്‍ട്ഫോണ്‍ ആപ്ലിക്കേഷനുമായി ബന്ധമുണ്ടാകും. ഈ സെന്‍സറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് സസ്യത്തിന് ആവശ്യമായതെന്തെന്ന് ഈ ആപ്ലിക്കേഷന്‍ ഉടമയെ അറിയിക്കും. വെള്ളം വേണോ, വളം വേണോ, സൂര്യപ്രകാശത്ത് വെക്കണോ തണലില്‍ വെക്കണോ എന്നിങ്ങനെ എല്ലാ നിര്‍ദ്ദേശങ്ങളും ഈ ആപ്ലിക്കേഷന്‍ നല്‍കും.
സ്വിറ്റ്സര്‍ലാന്റിലെ സുറിച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൗബാച്ചി കമ്പനിയാണ് ഈ സെന്‍സര്‍ തയ്യാറാക്കിയിരിക്കുന്നത്. മണ്ണിലെ ബാഷ്പാവസ്ഥ, വെളിച്ചം, ഊഷ്മാവ് എന്നീ വിവരങ്ങളാണ് ഈ സെന്‍സര്‍ മണ്ണില്‍ നിന്നും ശേഖരിക്കുന്നത്. ഇവ ഈ ആപ്ലിക്കേഷനിലേക്ക് അയയ്ക്കപ്പെടും. ഐഫോണ്‍, ഐപാഡ് പോലുള്ള ഐഒഎസ് ഉപകരണങ്ങളിലാണ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുക.
''ചെടികളെ നശിപ്പിക്കുന്ന ഒരു പ്രധാന കാരണം ചെടിയ്ക്ക് ആവശ്യത്തില്‍ കൂടുതല്‍ വെള്ളം ഒഴിക്കുന്നതാണ്. ഈ ആപ്ലിക്കേഷന്‍ ചെടിയ്ക്ക് ആവശ്യമായ വെള്ളത്തിന്റെ അളവാണ് പറയുന്നത്.'' കൗബാച്ചി സിഇഒ ഫിലിപ് ബോളിഗര്‍ പറഞ്ഞു.
ഓര്‍ക്കിഡ്, തക്കാളി ഉള്‍പ്പടെയുള്ള 135 വര്‍ഗ്ഗത്തില്‍ പെട്ട സസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ആപ്ലിക്കേഷനിലുണ്ട്. സ്വിസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയിലെ സസ്യശാസ്ത്രജ്ഞരുടെ സഹായത്തോടെയാണ് ആപ്ലിക്കേഷനില്‍ ചെടികളുടെ സംരക്ഷണത്തിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ശേഖരിച്ച് വെച്ചത്.
സെന്സറില്ലാതെയും ഈ ആപ്ലിക്കേഷന്‍ വാങ്ങാം. എങ്കിലും സെന്‍സറോട് ചേര്‍ന്നുള്ള ആപ്ലിക്കേഷന്റെ പ്രവര്‍ത്തനമാണ് വ്യക്തമായ വിവരങ്ങള്‍ നല്‍കുകയെന്നും ബോളിഗര്‍ അറിയിച്ചു. 100 യൂറോയാണ് സെന്‍സറിന്റെ വില. ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്നും സൗജന്യമായി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. സ്റ്റോര്‍ കൗബാച്ചി വെബ്സൈറ്റില്‍ നിന്നാണ് സെന്‍സര്‍ വാങ്ങാനാകുക.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470