ഒമ്പത് രൂപയ്ക്ക ഉള്ളിയുമായി ഗ്രുപ്ഓണ്‍ ഇന്ത്യ ഷോപ്പിംഗ് സൈറ്റ്

Posted By:

ഒമ്പത് രൂപയ്ക്ക് ഒരു കിലോ ഉള്ളി കിട്ടിയാലോ?. അതും കണക്കില്ലാതെ വില കുതിച്ചു കയറുന്നതിനിടയ്ക്ക്. അത്തരം ഒരു ആനുകൂല്യവുമായി എത്തുകയാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഗ്രൂപ്പ് ഓണ്‍. ഡല്‍ഹിയിലെ ഹോള്‍സെയില്‍ ഡീലര്‍മാരുമായി ചേര്‍ന്നാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

ഒമ്പത് രൂപയ്ക്ക  ഉള്ളിയുമായി ഗ്രുപ്ഓണ്‍ ഇന്ത്യ ഷോപ്പിംഗ് സൈറ്റ്

ഇന്നുമുതല്‍ ഒരാഴ്ചത്തേക്കാരണ് ഈ ആനുകൂല്യം ലഭ്യമാവുക. ഇന്ത്യയിലെ 78 നഗരങ്ങളില്‍ ഗ്രൂപ്പ് ഓണിന്റെ സേവനം ലഭ്യമാവും. ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞാല്‍ പത്തു ദിവസത്തിനുള്ളില്‍ ഉള്ളി വീട്ടിലെത്തും. എന്നു കരുതി പഴയ ഉള്ളിയാണ് ലഭിക്കുക എന്നു കരുതണ്ട. ഓരോ ദിവസവും 3000 കിലോ ഉള്ളി വില്‍ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സൈറ്റ് സി.ഇ.ഒ അറിയിച്ചു.

ഈര്‍പ്പം കടക്കാത്ത വിധത്തിലുള്ള പ്രത്യേക കവറില്‍ പൊതിഞ്ഞാണ് ഉള്ളി വീടുകളില്‍ എത്തിക്കുന്നത്. ിതിനായി ബ്ലൂഡാര്‍ട്ട് പോലുള്ള കൊറിയര്‍ കമ്പനികളുമായി ഗ്രൂപ്പ്ഓണ്‍ ധാരണയിലെത്തിയിട്ടുണ്ട്.

വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമെ ഓര്‍ഡര്‍ നലകാന്‍ സാധിക്കു. അതും ഒരാള്‍ക്ക് ഒരു തവണ മാത്രം.

48 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഗ്രൂപ്ഓണിന് 200 മില്ല്യന്‍ ഉപഭോക്താക്കളുണ്ട്. സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot