വിരാട് കോഹ്ലിയുടെ PUBG പ്രേമം കണ്ടുപിടിച്ചതാര്?

|

വിരാട് കോഹ്ലി ലോകോത്തര ബാറ്റ്‌സ്മാനും മികച്ച ക്യാപ്റ്റനുമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ കഴിവുകള്‍ ക്രിക്കറ്റില്‍ മാത്രം ഒതുങ്ങുന്നതല്ല. കോഹ്ലിയുടെ അധികമാരും അറിയാത്തൊരു കഴിവിനെ കുറിച്ചാണ് ഇപ്പോള്‍ കായികലോകം ചര്‍ച്ച ചെയ്യുന്നത്. മികച്ചൊരു PUBG കളിക്കാരനും ആരാധകനുമാണ് കോഹ്ലി.

 
വിരാട് കോഹ്ലിയുടെ PUBG പ്രേമം കണ്ടുപിടിച്ചതാര്?

ഇന്ത്യന്‍ ക്യാപ്റ്റന്റെ ജന്മനാളിനോട് അനുബന്ധിച്ച് ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്‍ട്രോള്‍ ഇന്‍ ഇന്ത്യ (ബിസിസിഐ) ചെയ്ത ട്വീറ്റിലൂടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. കോഹ്ലിയുടെ PUBG പ്രേമം നാട്ടുകാരെ അറിയിച്ചിരിക്കുന്നത് മറ്റാരുമല്ല, സാക്ഷാല്‍ ധോണി തന്നെ. ബിസിസിഐ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോയിലാണ് ധോണിയുടെ വെളിപ്പെടുത്തല്‍. മനീഷ് പാണ്ഡേയെ PUBG കളിക്കാന്‍ പഠിപ്പിക്കണമെന്നും ധോണി ആവശ്യപ്പെടുന്നു.

ധോണിക്ക് പുറമെ മറ്റ് നിരവധി താരങ്ങള്‍ കോഹ്ലിക്ക് ജന്മദിനാശംസ നേര്‍ന്നിട്ടുണ്ട്. അവയിലും അദ്ദേഹത്തിന്റെ ഗെയിം പ്രേമം വ്യക്തമാകുന്നു. ജനപ്രിയ ഗെയിമായ FIFA-യില്‍ കോഹ്ലി അത്ര പോരെന്ന് പുതുമുഖ താരം റിഷഭ് പന്ത് വ്യക്തമാക്കുന്നു. മെച്ചപ്പെടാനുള്ള ശ്രമം നടത്തിയില്ലെങ്കില്‍ ക്യാപ്റ്റന്‍ FIFA-യില്‍ തോല്‍വി സമ്മതിക്കേണ്ടിവരുമെന്ന ഉപദേശവും റിഷഭ് നല്‍കുന്നുണ്ട്.

നിലവില്‍ കോഹ്ലിയുടെ ഇഷ്ട ഗെയിമുകള്‍ PUBG, FIFA എന്നിവയാണെന്ന് വീഡിയോകള്‍ സൂചന നല്‍കുന്നു. PUBG പ്രേമികള്‍ക്ക് അഭിമാനിക്കാന്‍ ഇതില്‍ക്കൂടുതല്‍ എന്തുവേണം, അല്ലേ?

രാത്രിയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് മികച്ച ഫോട്ടോകള്‍ എടുക്കാനുള്ള വഴികള്‍രാത്രിയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് മികച്ച ഫോട്ടോകള്‍ എടുക്കാനുള്ള വഴികള്‍

Most Read Articles
Best Mobiles in India

Read more about:
English summary
Guess who just revealed Virat Kohli's love for PUBG

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X