ഫോണിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌തപ്പോൾ നഷ്ട്ടമായത് 60,000 രൂപ

|

മൊബൈലിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യപ്പെട്ടപ്പോൾ 52 കാരനായ വ്യാപാരിക്ക് നഷ്ട്ടമായത് 60,000 രൂപ. ആദായനികുതി വകുപ്പാണെന്ന വ്യജേന മൊബൈൽ ഫോണിലേക്ക് അയച്ച ലിങ്കിൽ ക്ലിക്ക് ചെയ്‌ത്‌ ആപ്പ് ഇൻസ്റ്റാൾ ചെയ്‌തപ്പോഴാണ് അക്കൗണ്ടിൽ നിന്നും പണം നഷ്ട്ടമായിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. സെപ്തംബർ 10 ന് സെക്ഷൻ 10 പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 420 (ഐ.പി.സി) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‍തിരിക്കുന്നത്.

ഫോണിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌തപ്പോൾ നഷ്ട്ടമായത് 60,000 രൂപ

 

സെപ്തംബർ 10 നാണ് സംഭവം നടന്നതെന്ന് കേസ് അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മുഹമ്മദ് ആസാദ് പറഞ്ഞു. സെപ്തംബർ 10 ന് ഹരീഷ് ചന്ദർ (52) എന്നയാൾ ഉറക്കം കഴിഞ്ഞ് എണീറ്റപ്പോൾ കണ്ടത് രണ്ടു ഓൺലൈൻ ഇടപാടുകളിലായി 60,000 രൂപ ബാങ്ക് അക്കൗണ്ടിൽ നിന്നും പിൻവലിച്ചിരിക്കുന്നതാണ്.

ഓണര്‍ വ്യൂ 20: നൂതനം, സവിശേഷതളാല്‍ സമ്പന്നം; സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളുടെ മനസ്സ് കീഴടക്കുമോ?

 ഹാക്ക്

ഹാക്ക്

"എന്റെ ഫോൺ നമ്പറിൽ നിന്ന് ലഭിച്ച ഓ.ടി.പി 2.30 ന് ഓട്ടോമാറ്റിക്കായി മറ്റൊരു നമ്പറിലേക്ക് അയച്ചിരിക്കുന്നു," ചന്ദർ പറഞ്ഞു. സംഭവം നടന്ന് മൂന്ന് ദിവസം മുൻപാണ് ആദായനികുതി റിട്ടേൺ ഉയർത്തിയിരിക്കുന്നു എന്നറിയിച്ചുകൊണ്ട് സന്ദേശം വന്നത്.

"എന്റെയടുത്ത് ഒരു ലിങ്കിൽ ക്ലിക്കുചെയ്യാൻ ആവശ്യപ്പെട്ടു, ഞാൻ ക്ലിക്കുചെയ്തുകഴിഞ്ഞപ്പോൾ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തുതുടങ്ങിയിരുന്നു," അദ്ദേഹം പറഞ്ഞു. പണം നഷ്ടപ്പെട്ടതായി പരാതിപ്പെടാൻ ബാങ്കിൽ പോയപ്പോൾ, ഫോണിനെ ആപ്പ് ഹാക്ക് ചെയ്തപ്പോഴാണ് പണം നഷ്ടപ്പെട്ടതെന്ന് ബാങ്ക് ഉദ്യോഗസ്ഥർ പറഞ്ഞു.

നഷ്ട്ടമായത് 60,000 രൂപ

നഷ്ട്ടമായത് 60,000 രൂപ

"ഓ.ടി.പി സ്വയം അയച്ചിട്ടുള്ള നമ്പറുകളെ ട്രാക്ക് ചെയ്തിട്ടുണ്ട്, കൂടാതെ പൂനെയിൽ രജിസ്റ്റർ ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്," എ.എസ്.ഐ പറഞ്ഞു. എന്നാൽ ഈ കേസിൽ പോലീസ് ഇതുവരെ ആരെയും അറസ്റ്റുചെയ്യ്തിട്ടില്ല. ഡൽഹിയിലെ 'ഇന്റർനാഷണൽ കോളേജ് ഫോർ സെക്യൂരിറ്റി സ്റ്റഡീസ്' ഡയറക്ടർ രാജ് സിങ് നെഹ്റ പറഞ്ഞു, "ഇപ്പോൾ ഇങ്ങനത്തെ ലിങ്കുകൾ അയയ്ക്കുന്നത് ഒരു സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്.

ഗുരുഗ്രാം പോലീസ്
 

ഗുരുഗ്രാം പോലീസ്

ഞങ്ങൾ ഒരു ലിങ്ക് മാത്രമേ കാണുന്നുള്ളുവെങ്കിലും നൂറുകണക്കിന് ലിങ്കുകളാണ് നിലനിൽക്കുന്നത്, അവ ഉപയോക്താവിനും ദൃശ്യമല്ല. ഒടുവിൽ, ഉപയോക്താവിന്റെ ഇലക്ട്രോണിക് ഉപകരണം ഹാക്ക് ചെയ്യപ്പെടും. ഹാക്ക് ചെയ്ത ഉപകരണത്തിൽ നിന്നും ഹാക്കർക്ക് വിവരങ്ങൾ കൈമാറ്റം ചെയ്യാൻ സാധിക്കും. സംശയമുളവാക്കുന്ന ലിങ്കിലേക്ക് ഉപയോക്താക്കൾ ചെയ്യരുതെന്നും, അല്ലാത്തപക്ഷം അത്തരം തട്ടിപ്പുകളുടെ ഇരകളായിത്തീരാം", നെഹ്ര പറഞ്ഞു.

വ്യാജ ലിങ്ക്

വ്യാജ ലിങ്ക്

മറ്റൊരു കേസിൽ, സെക്ടർ 10 ൽ വ്യാജ ഇൻഷ്വറൻസ് പേപ്പറുകൾ ഉപയോഗിച്ച് ഒരു ഇൻഷ്വറൻസ് ക്ലെയിമിനായി അപേക്ഷിച്ചിരുന്നു. ഐ.പി.സി.യുടെ സെക്ഷൻ 420 പ്രകാരം ഒരു എഫ് ഐ ആർ ഈ കേസിൽ ഫയൽ ചെയ്തു. വാഹനാപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടതിനെ തുടർന്ന് ഒരു കമ്പനിയുടെ വ്യാജ ഇൻഷ്വറൻസ് പോളിസി ഉപയോഗിച്ച് ഒരു ഇൻഷ്വറൻസ് ക്ലെയിമിനായി ടാറ്റ ജീവനക്കാരൻ ദേവേന്ദർ സിംഗ് അപേക്ഷ നൽകിയിരുന്നു. ബുധനാഴ്ച ഇൻഷ്വറൻസ് കമ്പനി പൊലീസിനെ അറിയിക്കുകയായിരുന്നു. ഡൽഹിയിലെ നാൻഗ്ലോയിലെ താമസക്കാരനായ പ്രതിയെ അറസ്റ്റു ചെയ്യാൻ ഡൽഹി പോലീസിനെ സമീപിക്കുമെന്ന് പറഞ്ഞു.

Most Read Articles
Best Mobiles in India

Read more about:
English summary
Sending links to hack devices is a common practice nowadays. Though we There are hundreds of back links to the same, although they are not visible to the user. Eventually, the user’s electronic device gets hacked. The hacker can then access data from the hacked device for illegal activities.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more