സെല്‍ഫിയെടുത്ത യുവാവിന് കിട്ടിയ എട്ടിന്റെ പണി... കാണുക വീഡിയോ

Posted By:

സെല്‍ഫി (സ്വന്തം ചിത്രം സ്വയം പകര്‍ത്തുക) എടുക്കുന്നത് അത്രവലിയ തെറ്റല്ല. എന്നാല്‍ റെയില്‍വേട്രാക്കിനോട് ചേര്‍ന്നുനിന്ന് ഫോട്ടോ പകര്‍ത്തുന്നത് അപകടം തന്നെയാണ്. പ്രത്യേകിച്ച് ട്രെയിന്‍ വരുന്ന സമയത്ത്. അത്തരത്തിലൊരു അബദ്ധം ജേര്‍ഡ് മൈക്കിള്‍ എന്ന യുവാവ് കാണിച്ചു.

എന്നാല്‍ അതിനു തക്കതായ ശിക്ഷയും അയാള്‍ക്ക് കിട്ടി. ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഒരു ശിക്ഷ. എന്താണെന്നല്ലേ...എന്‍ജിന്‍ ഡ്രൈവറുടെ വക തലയ്ക്കിട്ട് നല്ലൊരു കിഴുക്ക്. സംഭവം ഇങ്ങനെയാണ് ...

ട്രെയിന്‍ വരുന്നതുകണ്ട് ട്രാക്കിനോട് ചേര്‍ന്നുനിന്ന് ജേര്‍ഡ് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട എന്‍ജിന്‍ ഡ്രൈവര്‍ ട്രെയിന്‍ അടുത്തെത്തിയപ്പോള്‍ കാലുകൊണ്ട് ജേര്‍ഡിന്റെ തലക്കിട്ട് നല്ലൊരു ചവിട്ടുകൊടുത്തു. ചവിട്ടുന്ന വീഡിയോ ജേര്‍ഡ്തന്നെയാണ് പോസ്റ്റ് ചെയ്തത്.

ട്രാക്കില്‍ നിന്ന് അല്‍പം മാറിയാണ് താന്‍ നിന്നിരുന്നത്. എന്നാല്‍ തൊഴി കൊണ്ടപ്പോഴാണ് എത്രത്തോളം അടുത്തായിരുന്നു എന്ന് മനസിലായതെന്നും ജേര്‍ഡ് പറഞ്ഞു. എന്തായാലും ആ തൊഴിയുടെ ചിത്രങ്ങളും വീഡിയോയും ചുവടെ...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ജേര്‍ഡ് മൈക്കിള്‍ സെല്‍ഫി എടുക്കാനായി ഒരുങ്ങുന്നു.

#2

ട്രെയിന്‍ അടുത്തെത്തിയപ്പോള്‍... ചവിട്ടാന്‍ തയാറായി നില്‍ക്കുന്ന എന്‍ജിന്‍വ്രൈറെയും കാണാം...

#3

ഇതാണ് മനോഹരമായ ആ ചവിട്ട്. കൊള്ളേണ്ടിടത്തുതന്നെ കൊള്ളുകയും ചെയ്തു.

#4

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ചവിട്ടിയതിനാല്‍ ആഘാതവും വലിയതായിരുന്നു.

#5

അടികൊണ്ടശേഷമുള്ള രംഗം

#6

സെല്‍ഫിയെടുത്ത യുവാവിന് കിട്ടിയ എട്ടിന്റെ പണി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot