10 ലക്ഷം ഡോളര്‍ കൊടുത്താല്‍ പോലും ഐഒഎസ് 9 തകര്‍ക്കാന്‍ പറ്റില്ലെന്ന്...!

Written By:

ഐഫോണുകളുടെ നട്ടെല്ലാണ് അതിന്റെ ഒഎസ്സായ ഐഒഎസ്. ആപ്പിളിന്റെ ഏറ്റവും പുതിയ ഒഎസ്സായ ഐഒഎസ് 9 തകര്‍ത്ത് അകത്ത് കയറുന്നവര്‍ക്ക് 10 ലക്ഷം ഡോളറാണ് വാഗ്ദാനം ചെയ്യപ്പെടുന്നത്.

999 രൂപയ്ക്ക് താഴെയുളള 10 മികച്ച 3ജി ഡാറ്റാ കാര്‍ഡുകള്‍..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍

കമ്പ്യൂട്ടര്‍ സുരക്ഷാ സ്ഥാപനമായ സീറോഡിയം ആണ് ആപ്പിളിന്റെ മൊബൈല്‍ ഓപറേറ്റിങ് സിസ്റ്റം തകര്‍ക്കുന്നവര്‍ക്ക് 10 ലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.

 

ആപ്പിള്‍

ഐഫോണുകള്‍, ഐപാഡുകള്‍ എന്നിവയിലുളള ഐഒഎസ് 9 തകര്‍ക്കുന്നവര്‍ക്കാണ് പാരിതോഷികം നല്‍കുക.

 

ആപ്പിള്‍

മൂന്ന് വ്യക്തികള്‍ക്കോ അല്ലെങ്കില്‍ മൂന്ന് ടീമുകള്‍ക്കോ 10 ലക്ഷം ഡോളര്‍ വീതം സമ്മാനം നല്‍കുമെന്നാണ് സീറോഡിയം പ്രഖ്യാപിച്ചിരിക്കുന്നത്.

 

ആപ്പിള്‍

ഒരു വെബ്‌പേജോ ടെക്‌സ്റ്റ് മെസെജോ ഉപയോഗിച്ച് ഐഒഎസ് 9-ന്റെ സുരക്ഷാ തകര്‍ത്ത് ഐഫോണിലോ ഐപാഡിലോ ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് പൈസ സ്വന്തമാക്കാനായി ചെയ്യേണ്ടത്.

 

ആപ്പിള്‍

ഒക്ടോബര്‍ 31 വരെയാണ് സീറോഡിയം ഈ മത്സരത്തിനുളള സമയ പരിധി നിശ്ചയിച്ചിരിക്കുന്നത്.

 

ആപ്പിള്‍

ഐഒഎസ്സില്‍ മുന്‍പ് കണ്ടിട്ടില്ലാത്ത ബലഹീനത ഹാക്കര്‍മാര്‍ ചൂഷണം ചെയ്യണമെന്നും കമ്പനി ഓര്‍മിപ്പിക്കുന്നു.

 

ആപ്പിള്‍

വിപണിയിലെ ഏറ്റവും സുരക്ഷിതമായ ഓപറേറ്റിങ് സിസ്റ്റമാണ് ആപ്പിളിന്റേതെന്നും സീറോഡിയം ചൂണ്ടിക്കാട്ടുന്നു.

 

ആപ്പിള്‍

സുരക്ഷിതമെന്നാല്‍ ഒരിക്കലും തകര്‍ക്കാന്‍ പറ്റില്ലാത്തത് എന്ന് അര്‍ത്ഥമാക്കേണ്ടതില്ല. വിപണിയില്‍ ഏറ്റവും വില കൂടിയതും ചൂഷണത്തിനുളള സാധ്യത കൂടുതലുളളതുമായ ഡിവൈസുകളാണ് ഐഫോണുകളെന്നും സീറോഡിയം ഓര്‍മിപ്പിക്കുന്നു.

 

ആപ്പിള്‍

പുതിയ സോഫ്റ്റ്‌വെയര്‍ ബലഹീനതകള്‍ കണ്ടെത്തുന്നവരെ പ്രോല്‍സാഹിപ്പിക്കുകയാണ് തങ്ങളുടെ ഉദ്ദേശമെന്ന് സീറോഡിയം പറയുന്നു.

 

ആപ്പിള്‍

ഇത്തരം സോഫ്റ്റ്‌വെയര്‍ ബലഹീനതകള്‍ കണ്ടെത്തി കഴിഞ്ഞാല്‍ അവ വിശകലനം ചെയ്ത് കോര്‍പറേറ്റ് കമ്പനികളെയും ഗവണ്‍മെന്റ് ഏജന്‍സികളെയും സഹായിക്കുകയാണ് സീറോഡിയം ചെയ്യുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Hack Apple's iOS 9, earn $1 million.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot