ഐഫോണില്‍ സുരക്ഷാപ്രശ്‌നമെന്ന് ഹാക്കര്‍

Posted By: Super

ഐഫോണില്‍ സുരക്ഷാപ്രശ്‌നമെന്ന് ഹാക്കര്‍

ഐഫോണില്‍ സുരക്ഷാപ്രശ്‌നം ഉള്ളതായി ഒരു ഹാക്കര്‍ വെളിപ്പെടുത്തി. ഇത് ടെക്സ്റ്റ് മെസേജ് തട്ടിപ്പിന് ഇടയാക്കാന്‍ സാധ്യതയുള്ളതായും ഹാക്കര്‍ മുന്നറിയിപ്പ് നല്‍കി. 2007ല്‍ ഐഫോണ്‍ ഇറക്കിയ കാലം മുതല്‍ ഈ സുരക്ഷാപ്രശ്‌നം ഉണ്ടെന്നും എന്നാല്‍ ഇത് വരെ ആപ്പിള്‍ അത് പരിഹരിച്ചിട്ടില്ലെന്നുമാണ് ഹാക്കര്‍ വെളിപ്പെടുത്തിയത്.

ഏറ്റവും പുതിയ ഐഫോണ്‍ ഓപറേറ്റിംഗ് സിസ്റ്റമായ ഐഒഎസ് 6 ബീറ്റാ വേര്‍ഷനിലും ഈ പ്രശ്‌നം കണ്ടെത്തിയിട്ടുണ്ട്. പോഡ്2ജി എന്ന പേരിലാണ് ഈ സെക്യൂരിറ്റി റിസര്‍ച്ചര്‍ ഒരു ബ്ലോഗില്‍ ഇക്കാര്യങ്ങളെല്ലാം അറിയിച്ചത്. എസ്എംഎസുകളില്‍ അയയ്ക്കുന്ന ഒറിജിനല്‍ നമ്പറിന് പകരം മറ്റേതെങ്കിലും നമ്പര്‍ അനാവശ്യമായി ചേര്‍ക്കാന്‍ ഈ സുരക്ഷാപ്രശ്‌നത്തിലൂടെ കഴിയുമെന്നാണ് ഹാക്കര്‍ സൂചിപ്പിച്ചിരിക്കുന്നത്.

ബാങ്കുകളില്‍ നിന്നോ മറ്റ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നോ വരുന്ന എസ്എംഎസ് എന്ന രീതിയില്‍ മെസേജുകള്‍ അയക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് ഹാക്കര്‍ സൂചന നല്‍കുന്നത്. മെസേജ് ലഭിക്കുന്ന ആള്‍ ഇത് വിശ്വസിക്കുകയും സ്വകാര്യവിവരങ്ങള്‍ കൈമാറാന്‍ ഇടയാകുകയും ചെയ്യും.

ഐഒഎസ് 6ന്റെ അവസാനപതിപ്പ് ഇറക്കും മുമ്പ് ഈ പ്രശ്‌നം പരിഹരിക്കണമെന്നും ഹാക്കര്‍ ആവശ്യപ്പെട്ടു. ഐഫോണ്‍ എ്‌സ്എംഎസുകളെ ഒറ്റനോട്ടത്തില്‍ വിശ്വസിക്കരുതെന്ന് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട് ഹാക്കര്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot