Home
News

ടെസ്ല കാറുകളിലെ ഹാക്കിങ്: ഓൺ ആക്കിയുള്ള ക​ളിയൊന്നും നടക്കില്ല, ഹോണടിക്കാം, ​ലൈറ്റിടാം അ‌ങ്ങനെ പലതും ചെയ്യാം!

പുത്തൻ പരീക്ഷണങ്ങളുമായെത്തി കാർ നിർമാണത്തിൽ തങ്ങളുടേതായ ഇടം കണ്ടെത്തിയ കമ്പനിയാണ് ടെസ്ല. വൈദ്യുതി കാറുകളുടെ ഡിസൈൻ, നിർമ്മാണം, വിൽപ്പന എന്നീ മേഖലകളിലെല്ലാം ടെസ്ല ഇന്ന് ഏറെ മുന്നിലാണ്. പുത്തൻ സാങ്കേതികവിദ്യകളുടെയും സിഇഒ ഇലോൺ മസ്കിന്റെ മാസ്റ്റർ പ്ലാനുകളുടെയുമൊക്ക കരുത്തിൽ എത്തുന്ന ടെസ്ല കാറുകൾ ഏറെ ശ്രദ്ധപിടിച്ചുപറ്റാറുണ്ട്.

ഇന്റർനെറ്റ് അ‌ടിസ്ഥാനമാക്കിയുള്ള ഫീച്ചറുകൾ ടെസ്ലയുടെ കാറുകളിൽ ലഭ്യമാണ്. സാങ്കേതികവിദ്യയെ പരമാവധി പ്രയോജനപ്പെടുത്തുകയും പുത്തൻ സാങ്കേതികവിദ്യകൾ അ‌വതരിപ്പിക്കാൻ മുന്നിട്ടിറങ്ങുകയും ചെയ്യുന്ന ഇലോൻ മസ്കിന്റെ കാറുകൾ സാങ്കേതികത്തികവ് പുലർത്തിയില്ലെങ്കിലേ അ‌ദ്ഭുതമുള്ളൂ. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ടെസ്ല ഹാക്ക് ചെയ്യപ്പെടാൻ സാധ്യതകൾ തുറന്നുകിടക്കുന്നു എന്നാണ് ഇപ്പോൾ പുറത്തുവന്ന ​ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ടെസ്ല ഹാക്കിങ്: ഹോണടിക്കാം, ​ലൈറ്റിടാം അ‌ങ്ങനെ പലതും ചെയ്യാം!

വിദൂരതയിലിരുന്നുകൊണ്ട് ഹാക്കർമാർക്ക് ടെസ്ല കാറുകൾ ഹാക്ക് ചെയ്യാൻ കഴിയുമെന്നും വിവിധ പ്രവർത്തനങ്ങൾ നടത്താൻ കഴിയുമെന്നും സുരക്ഷാ ഗവേഷകർ പറയുന്നു. ടെസ്ലയിലെ ചില പിഴവുകൾ മൂലം, ​​ഡ്രൈവർക്ക് ഏറെ അ‌രോചകമുണ്ടാകും വിധത്തിലുള്ള ശല്യങ്ങൾ സൃഷ്ടിക്കാൻ ഹാക്കർമാർക്ക് സാധിക്കുമെന്നും ഫ്രാൻസ് ആസ്ഥാനമായുള്ള സെക്യൂരിറ്റി സ്ഥാപനമായ സിനാക്റ്റിവിലെ ഗവേഷകർ കണ്ടെത്തിയതായി രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഹാക്കർമാർക്ക് വിദൂരതിയിലിരുന്നുകൊണ്ടു തന്നെ ടെസ്‌ലയുടെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഹാക്ക് ചെയ്ത് ലൈറ്റുകൾ ഓഫ് ചെയ്യാനും ഹോൺ മുഴക്കാനും ട്രങ്ക് തുറക്കാനും വിൻഡ്‌ഷീൽഡ് വൈപ്പറുകൾ സജീവമാക്കാനും കഴിയുമെന്ന് ഇതുസംബന്ധിച്ച മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. മൂന്ന് സുരക്ഷാ വീഴ്ചകളാണ് ഈ ഹാക്കിങ്ങിന് ഇടയാക്കുന്നത് എന്നാണ് ഗവേഷകർ പറയുന്നത്.

വർഷം തോറും നടക്കാറുള്ള കാൻസെക്വെസ്റ്റ് (CanSecWest ) സെക്യൂരിറ്റി കോൺഫറൻസിൽ നടന്ന ഹാക്കിങ് മത്സരത്തിലാണ് സിനാക്റ്റീവിൽ നിന്നുള്ള ഒരു സംഘം ഗവേഷകർ ടെസ്ലയുടെ മോഡൽ 3യിലെ സുരക്ഷാവീഴ്ചകൾ കണ്ടെത്തിയത്. വെറും രണ്ടുമിനിറ്റിനകം തന്നെ ഈ കാർ ഹാക്ക് ചെയ്യാൻ സാധിച്ചതായാണ് ഗവേഷകർ അ‌വകാശപ്പെട്ടത്.

ടെസ്ല ഹാക്കിങ്: ഹോണടിക്കാം, ​ലൈറ്റിടാം അ‌ങ്ങനെ പലതും ചെയ്യാം!

ടെസ്‌ലയുടെ ഗേറ്റ്‌വേ എനർജി മാനേജ്‌മെന്റ് സിസ്റ്റത്തിന്മേൽ TOCTTOU (ടൈം-ഓഫ്-ചെക്ക്-ടു-ടൈം-ഓഫ്-യുസ്) ആക്രമണം നടത്തുന്നത് ഉൾപ്പെടെ സാധ്യമാണെന്നാണ് കണ്ടെത്തിയത്. കാർ ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ടെസ്‌ല മോഡൽ 3-ന്റെ ഫ്രങ്കോ ഡോറോ തുറക്കുന്നത് പോലുള്ള കാര്യങ്ങൾ നിർവഹിക്കാൻ ഹാക്കർക്ക് സാധിക്കും എന്ന് സിനാക്റ്റീവ് ടീം തെളിയിച്ചു.

ഹാക്കിങ്ങിലൂടെ കാറിന്റെ മുഴുവൻ നിയന്ത്രണവും ഏറ്റെടുക്കാൻ സാധിക്കും എന്നും ഗവേഷകർ അ‌വകാശപ്പെട്ടു. സുരക്ഷാവീഴച കണ്ടെത്തിയതിനെത്തുടർന്ന് 100,000 ഡോളറും സംഘത്തിന് സമ്മാനമായി ലഭിച്ചു. അ‌തേസമയം കാർ ഓണാക്കാനോ ഓഫാക്കാനോ വീലുകളെ നിയന്ത്രിക്കാനോ ഹാക്കർക്ക് കഴിയില്ലെന്ന് ടെസ്ല ഗവേഷകരോട് വ്യക്തമാക്കി. എന്നാൽ അ‌ത് സാധ്യമാണ് എന്നാണ് ഗവേഷകസംഘത്തിലെ എലോയ് ബെനോയിസ്റ്റ്-വണ്ടർബെക്കൻ പറയുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ടെസ്ല ഹാക്കിങ്: ഹോണടിക്കാം, ​ലൈറ്റിടാം അ‌ങ്ങനെ പലതും ചെയ്യാം!

''ടെസ്‌ല കാറുകൾ ഇന്റർനെറ്റുമായി നന്നായി കണക്റ്റ് ചെയ്‌തിരിക്കുന്നു, അതിനാൽ അവ സുരക്ഷയെക്കുറിച്ച് ശ്രദ്ധിക്കേണ്ടതുണ്ട്, കാരണം അവ മറ്റ് കാറുകളേക്കാൾ കൂടുതൽ ടാർഗെറ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ട്" എന്ന് സിനാക്‌റ്റീവിലെ സൈബർ സെക്യൂരിറ്റി എഞ്ചിനീയർ വിൻസെന്റ് ഡെഹോർസ് പറയുന്നു. തങ്ങൾ ചൂണ്ടിക്കാട്ടിയ പാളിച്ചകൾ പരിഹരിക്കാൻ ടെസ്ല ശ്രമം നടത്തിവരുന്നതായാണ് വിവരമെന്നും ഗവേഷകർ പറഞ്ഞു.

ചെറിയ ചില പോരായ്മകൾ ഉണ്ടെങ്കിലും ടെസ്ല മോഡൽ 3യിലെ സാങ്കേതികവിദ്യകളും സംവിധാനങ്ങളും ഏറെ മികച്ചതാണെന്നും സിനാക്റ്റിവിലെ സുരക്ഷാ ഗവേഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. അ‌തേസമയം, കഴിഞ്ഞ മാസം, ടെസ്‌ല യുഎസിലും കാനഡയിലും ഫുൾ സെൽഫ്-ഡ്രൈവിംഗ് ( എഫ്എസ്ഡി ) ബീറ്റ സോഫ്‌റ്റ്‌വെയറിന്റെ റോൾഔട്ട് താൽക്കാലികമായി നിർത്തിവച്ചിരുന്നു.

കൂടാതെ "ഫുൾ സെൽഫ്- ഡ്രൈവിംഗ് (FSD) ബീറ്റ ഫീച്ചർ ഉൾക്കൊള്ളുന്ന സോഫ്‌റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തിട്ടുള്ളതോ അല്ലെങ്കിൽ ഇൻസ്റ്റാൾ ചെയ്യാൻ ശേഷിക്കുന്നതോ ആയ മോഡൽ എസ്, മോഡൽ 3, മോഡൽ X, മോഡൽ Y എന്നീ വാഹനങ്ങൾ ടെസ്‌ല സ്വമേധയാ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു.

More from GizBot

Best Mobiles in India

English summary
Security researchers say hackers can remotely hack into Tesla cars and perform various operations. Hackers at Tesla's infotainment system can turn off the lights, sound the horn, open the trunk, and activate the windscreen wipers, according to researchers at Synactive.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X