യഥാര്‍ഥ ജീവികളെ റിമോട്ടുകൊണ്ട് നിയന്ത്രിക്കാവുന്ന കാലം അടുത്തെത്തി...!

By Sutheesh
|

റിമോട്ടുപയോഗിച്ച് നിയന്ത്രിക്കാവുന്ന യഥാര്‍ഥ വണ്ടുകളെ ഗവേഷകര്‍ വികസിപ്പിച്ചു കഴിഞ്ഞു. സൈബോര്‍ഗ് ബീറ്റല്‍സ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഈ വണ്ട് ഒരു ചെറു കോപ്റ്റര്‍ പോലെ പറന്നുയരുകയും ഇറങ്ങുകയും ചെയ്യുന്നു, കൂടാതെ വലത്തേക്കും ഇടത്തേക്കുമൊക്കെ ഇതിന്റെ ഗതി മാറുകയും ചെയ്യും.

നിങ്ങളുടെ ഗ്യാലറിയില്‍ നിന്ന് വാട്ട്‌സ്ആപ് ചിത്രങ്ങള്‍/ വീഡിയോകള്‍ മറയ്ക്കുന്നതെങ്ങനെ...!നിങ്ങളുടെ ഗ്യാലറിയില്‍ നിന്ന് വാട്ട്‌സ്ആപ് ചിത്രങ്ങള്‍/ വീഡിയോകള്‍ മറയ്ക്കുന്നതെങ്ങനെ...!

യഥാര്‍ഥ ജീവികളെ റിമോട്ടുകൊണ്ട് നിയന്ത്രിക്കാവുന്ന കാലം അടുത്തെത്തി...!

പക്ഷെ ഇതിന്റെ പ്രവര്‍ത്തനങ്ങളെല്ലാം നിയന്ത്രിക്കപ്പെടുന്നത് റിമോട്ടുപയോഗിച്ചാണ് എന്ന് മാത്രം. ഗവേഷകര്‍ വണ്ടിന്റെ പുറത്ത് ഘടിപ്പിച്ച ചെറിയ ബാക്ക്പാക്ക് ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്.

യഥാര്‍ഥ ജീവികളെ റിമോട്ടുകൊണ്ട് നിയന്ത്രിക്കാവുന്ന കാലം അടുത്തെത്തി...!

യുസി ബെര്‍ക്ക്‌ലിയിലേയും, നാന്‍യാങ് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലേയും ഗവേഷകര്‍ ചേര്‍ന്നാണ് ഈ സങ്കേതം വികസിപ്പിച്ചത്. ഗതിനിയന്ത്രണ സംവിധാനത്തെക്കുറിച്ച് അറിയുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യമെങ്കിലും, വയര്‍ലെസായി ഇത്തരം ജീവികളെ നിയന്ത്രിക്കാന്‍ സാധിക്കുന്നത് ഭാവിയില്‍ മനുഷ്യന് കടന്നുചെല്ലാന്‍ പറ്റാത്ത ദുഷ്‌കരമായ സാഹചര്യങ്ങളിലെ ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുമെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ഇവയുടെ പ്രവര്‍ത്തനം കൂടുതല്‍ വിശദമായി മനസ്സിലാക്കാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

Best Mobiles in India

Read more about:
English summary
Half-machine, half-beetle takes to the air for the very first time.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X