37 വര്‍ഷം പഴക്കമുള്ള കംപ്യൂട്ടറിന് വില ആറരലക്ഷം ഡോളര്‍

Posted By: Arathy

പല സാധനങ്ങള്‍ക്കും ഇന്ന് നമ്മള്‍ വാങ്ങുന്നത് വലിയ വില നല്‍കിയാണ്. എന്നാല്‍ അത് വില്‍ക്കുമ്പോള്‍ വളരെ തുച്ചമായ വിലയ്ക്കും. കാലംമാറും തോറും പലസാധനങ്ങളും വിലകുറയുകയാണ് പതിവ്. എങ്കിലിതാ ഈ അടുത്തിടെ വന്ന വാര്‍ത്ത കേട്ടോളു. 37 വര്‍ഷം പഴക്കമുള്ള കൈകൊണ്ട് നിര്‍മ്മിതമായ കംപ്യൂട്ടര്‍ വിറ്റത് ആറരലക്ഷം ഡോളറിന്. ആപ്പിള്‍ കമ്പനിയുടെ സ്ഥാപകരായ സ്റ്റീവ് ജോബ്‌സും സ്റ്റീവ് വോസ്‌നിയാക്കും ആദ്യമായി രൂപകല്‍പ്പന ചെയ്താണ് ഈ കംപ്യൂട്ടര്‍

37 വര്‍ഷം പഴക്കമുള്ള കംപ്യൂട്ടറിന് വില ആറരലക്ഷം ഡോളര്‍

വിശ്വസിക്കാന്‍ കഴിയുന്നില അല്ലേ ? വിവരം സത്യമാണ് ആപ്പിളിന്റെ 1976 ല്‍ നിര്‍മ്മിച്ച കംപ്യൂട്ടറാണ് വിശ്വസിനീയമായ വിലക്ക് വിറ്റത്. ആപ്പിള്‍ ചരിത്രത്തില്‍ തന്നെ ആദ്യമായാണിത്. ജെര്‍മന്‍ ഹൗസില്‍ നടന്ന ലേലത്തിലാണ് കംപ്യൂട്ടര്‍ വിറ്റത്. ഇതിനുമുന്‍പും ജെര്‍മന്‍ ഹൗസില്‍ പല ഉപകരണങ്ങളും ലേലത്തില്‍ വിറ്റിരുന്നു. അവയെല്ലാം വളരെ പ്രശസ്ഥമാണ്

എന്തായാലും ഈ വാര്‍ത്ത ലോകശ്രദ്ധ നേടികഴിഞ്ഞു. ആപ്പിളിന്റെ പലസാധനങ്ങളും മുന്‍പും ലേലത്തില്‍ വിറ്റിട്ടുണ്ട്. അവയുടെ കൂട്ടത്തില്‍ ഇനി ഈ കംപ്യൂട്ടര്‍ ഇടം നേടി കഴിഞ്ഞു. 'ഓള്‍ഡ് ഈസ് ഗോള്‍ഡ് 'എന്ന് പറയുന്നത് വെറുതെയല്ലെന്ന് നിങ്ങള്‍ക്ക് മനസ്സിലായില്ലേ.

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot