രേഖകള്‍ സൂക്ഷിക്കാം, സ്മാര്‍ട്ട്‌ഫോണിലും

Posted By:

ഡ്രൈവിംഗ് ലൈസന്‍സ് കൈയിലെടുക്കാന്‍ മറന്നതിന്റെ പേരില്‍ നിങ്ങള്‍ പിടിക്കപ്പെടുകയോ ഫൈന്‍ ഒടുക്കേണ്ടി വരികയോ ചെയ്തിട്ടുണ്ടോ?. ഇരകളെ തേടി പതുങ്ങിയിരിക്കുന്ന പോലീസുള്ളപ്പോള്‍ പെടാത്തവര്‍ കുറവായിരിക്കും. ഇനി അക്കൗണ്ട് തുടങ്ങാനോ ആനുകൂല്യങ്ങള്‍ കൈപറ്റാനോ ബാങ്കില്‍ ചെല്ലുമ്പോള്‍ ഐ ഡി കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ മടങ്ങേണ്ടി വന്നിട്ടുണ്ടോ?. അതുമല്ലെങ്കില്‍ ഡോക്ടറുടെ കുറിപ്പ് കൈവശമില്ലാത്തതുകൊണ്ട് മരുന്നു ലഭിക്കാതെ വന്നിട്ടുണ്ടോ?. ഭൂരിഭാഗം പേര്‍ക്കും സ്ഥിരം സംഭവിക്കുന്ന അബദ്ധങ്ങളാണിത്. പ്രത്യേകിച്ച് മറവി കൂടുതലുള്ളവര്‍ക്ക്.

വായിക്കുക: കോളേജ് വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ 10 സ്മാര്‍ട്ട്‌ഫോണുകള്‍

എങ്കില്‍ ഇനി മറവിയെ പേടിക്കണ്ട, സ്വന്തമായി ഒരു സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടെങ്കില്‍. നിങ്ങളുടെ പ്രധാനപ്പെട്ട രേഖകളുടെയെല്ലാം ഫോട്ടോ സ്മാര്‍ട്ട്‌ഫോണില്‍ എടുത്ത് സൂക്ഷിച്ചാല്‍ മതി. അടിയന്തര ഘട്ടങ്ങളില്‍ സഹായത്തിന് അത് ഉപകരിക്കും. പ്രത്യേക ആല്‍ബമുണ്ടാക്കി പാസ്‌കോഡ് ഉപയോഗിച്ച് സുരക്ഷിതമാക്കണമെന്നു മാത്രം.

സ്മാര്‍ട്ട്‌ഫോണില്‍ സൂക്ഷിക്കേണ്ട പ്രധാനപ്പെട്ട രേഖകള്‍.

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Driver’s License

ഡ്രൈവിംഗ് ലൈസന്‍സിന്റെ ഫോട്ടോ സ്മാര്‍ട്ട് ഫോണില്‍ എടുത്ത് സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ട്രാഫിക് പരിശോധനയില്‍ മാത്രമല്ല, ഏതെങ്കിലും അടിയന്തിര സാഹചര്യത്തില്‍, ഫോം ഫില്‍ ചെയ്യേണ്ടി വരുമ്പോള്‍ ഐ. ഡി. നമ്പര്‍ ആവശ്യമായി വന്നാല്‍ ഇത് ഉപകരിക്കും.

Passport

പാസ്‌പോര്‍ട്ടിന്റെ കോപി ഫോണില്‍ സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്. വിമാന യാത്രാ ടിക്കറ്റോ മറ്റോ ബുക്ക് െചയ്യേണ്ടി വരുമ്പോഴും ഐ ഡി. നമ്പര്‍ ആവശ്യമായി വരുംമ്പോഴും ഇത് സഹായകമാകും.

Tech Serial Numbers

നിങ്ങള്‍ പുതിയ ഒരു ഫോണോ മറ്റ് ഉപകരണമോ വാങ്ങി എന്നിരിക്കട്ടെ. ഗാരന്റി സമയ പരിധി കഴിയുന്നതിനു മുമ്പ് അത് കേടായി. നന്നാക്കാനായി സര്‍വീസ് സെന്ററിലെത്തുമ്പോഴായിരിക്കും ഗാരന്റി കാര്‍ഡ് എടുത്തില്ല എന്ന് ഓര്‍മ വരുന്നത്. എന്തുചെയ്യും. ഇവിടെയും പ്രതിവിധിയാണ് സ്മാര്‍ട്ട് ഫോണ്‍. വാങ്ങിയ ഉപകരണത്തിന്റെ സീരിയല്‍ നമ്പറും തീയതിയും ഉള്‍പ്പെടെ എഴുതിയിരിക്കുന്ന ഭാഗം ഫോണില്‍ പകര്‍ത്തിയാല്‍ മതി.

Parking

തിരക്കേറിയ നഗരത്തില്‍, പ്രത്യേകിച്ച് അധികം പരിചയമില്ലാത്ത സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്താല്‍ പിന്നീട് അതും തിരഞ്ഞ് നടക്കേണ്ടിവരും. പാര്‍ക്ക് ചെയ്ത സ്ഥലം കണ്ടെത്താന്‍ പലപ്പോഴും നമ്മള്‍ പ്രയാസപ്പെടാറുണ്ട്. അതിനുള്ള പ്രതിവിധിയാണ് സ്മാര്‍ട്ട്‌ഫോണില്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുക്കുക എന്നത്. സ്ഥലം മനസിലാക്കാന്‍ സഹായിക്കുന്ന ഒരു അടയാളം കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ പിന്നെ പ്രയാസമുണ്ടാകില്ല.

Prescriptions & Medications

ഡോക്ടര്‍മാര്‍ നല്‍കുന്ന കുറിപ്പുകളും മെഡിക്കല്‍ ബില്ലുകളും ഫോണില്‍ പകര്‍ത്തി സൂക്ഷിക്കുന്നതും നല്ലതാണ്. എപ്പോഴെങ്കിലും ഇവ എടുക്കാന്‍ മറന്നാലും ഫോണില്‍ നോക്കി വാങ്ങാന്‍ സാധിക്കും.

Health card

സര്‍ക്കാരിന്റെയോ സ്വകാര്യ ആശുപത്രികളുടെയോ ഹെല്‍ത്ത് കാര്‍ഡുകളും ഇപ്രകാരം സൂക്ഷിക്കാം. പെട്ടെന്ന് അസുഖം ബാധിച്ച് ആശുപത്രികളില്‍ ചെല്ലുമ്പോള്‍ കാര്‍ഡ് കൈയിലില്ലെങ്കിലും നമ്പര്‍ പറഞ്ഞുകൊടുക്കാന്‍ ഇത് സഹായിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
രേഖകള്‍ സൂക്ഷിക്കാം, സ്മാര്‍ട്ട്‌ഫോണിലും

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot