ഇന്റര്‍നെറ്റിന്‍റെ പിറന്നാള്‍

Posted By:

നമ്മള്‍ക്കെല്ലാവര്‍ക്കും ഒരുപാട് സുഹൃത്തുക്കളുണ്ട്. പലപ്പോഴും അവരുടെയൊക്കെ പിറന്നാളുകള്‍ നമ്മളൊരാഘോഷമാക്കി മാറ്റാറുണ്ട്. എന്നാല്‍ ഇന്ന് നമ്മുടെയെല്ലാവരുടെയും ഒരു സുഹൃത്തിന്‍റെ പിറന്നാളാണ്, ഇന്റര്‍നെറ്റിന്‍റെ.

ചൊവ്വയില്‍ 2ജി

ഇന്റര്‍നെറ്റിന്‍റെ പിറന്നാള്‍

29 ഒക്ടോബര്‍ 1969ല്‍ സ്റ്റാന്‍ഫോര്‍ഡിലെ ഒരു വിദ്യാര്‍ഥിയായ ലിയനാര്‍ഡ് ക്ലീന്റോക്കാണ് ആദ്യമായി ഇന്റര്‍നെറ്റിലൂടെ ഒരു മെസ്സേജ് അയച്ചത്. ലിയനാര്‍ഡിന്‍റെ കമ്പ്യൂട്ടറില്‍ നിന്ന് യുസില്‍എല്‍എയിലെ കമ്പ്യൂട്ടര്‍ ലാബിലെ ചാര്‍ലി ക്ലിന്‍റെയും ബില്‍ ഡുവലിന്‍റെയും അടുത്തേക്കാണ് ആ മെസ്സേജ് ചെന്നത്. ലോഗിന്‍ എന്നായിരുന്നു ടൈപ്പ് ചെയ്തത്, പക്ഷേ സാങ്കേതികത തകരാറുമൂലം 'എല്‍'...'ഓ'... എന്ന അക്ഷരങ്ങള്‍ മാത്രമാണ് കൈമാറിയത്.

അങ്ങനെ തുടങ്ങിയ ഇന്റര്‍നെറ്റ് ഇന്ന് ലോകത്തിന്‍റെ മുഖമേ മാറ്റികളഞ്ഞു. വയര്‍ലെസ് യുഗത്തിന്‍റെ ഒരു നാഴികക്കല്ലെന്ന് നമുക്ക് വിശേഷിപ്പിക്കാവുന്ന നമ്മുടെ ഈ സുഹൃത്തിന്‍റെ പിറന്നാളാണിന്ന്‍. ഈ വൈകിയവേളയിലെങ്കിലും നമ്മുക്ക് ഒരു ആശംസ നേരണ്ടേ? ഹാപ്പി ബര്‍ത്ത്ഡേ ഇന്റര്‍നെറ്റ്‌.

English summary
29 October, the internet day.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot