ഗൂഗിളില്‍ ഇന്റര്‍വ്യൂവിന് ചോദിക്കുന്ന "തകര്‍പ്പന്‍" ചോദ്യങ്ങള്‍ ഇതാ...!
ഏറ്റവും കൂടുതല്‍ ജോലി കിട്ടാന്‍ മാത്സര്യമുളള ലോകത്തെ വമ്പന്‍ ടെക്ക് കമ്പനികളില്‍ ഒന്നാണ് ഗൂഗിള്‍. ഈ ടെക്ക് വിസ്മയ കമ്പനിയില്‍ ഉദ്യോഗാര്‍ഥികളോട് എന്തൊക്കെ ചോദ്യങ്ങളായിരിക്കും ആരായുക എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
പക്ഷെ ഗൂഗിള്‍ ഒരിക്കലും ഓണ്‍ലൈനില്‍ ചോര്‍ന്ന അവരുടെ ചോദ്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാറില്ല. എന്നാല്‍ എത്തരത്തിലുളള ചോദ്യങ്ങളാണ് കമ്പനി ഉദ്യോഗാര്‍ഥികളോട് ചോദിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഇവ സഹായിക്കും.
ഗൂഗിളില്‍ ഇന്റര്‍വ്യൂവില്‍ ചോദിക്കുന്ന മികച്ച ചോദ്യങ്ങള്‍ അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

1
യുഎസ്സില്‍ എത്ര പെട്രോള്‍ പമ്പുകള്‍ ഉണ്ട്?

2
ഒരു സാധാരണ അമേരിക്കന്‍ സ്‌കൂള്‍ ബസ്സില്‍ എത്ര ഗോള്‍ഫ് ബോളുകള്‍ ഉള്‍ക്കൊളളിക്കാന്‍ സാധിക്കും?

3
സിയാറ്റിലെ എല്ലാ ജനലുകളും കഴുകുന്നതിനായി നിങ്ങള്‍ എത്ര രൂപ വാങ്ങിക്കും?

4
സാന്‍ഫ്രാന്‍സിസ്‌കൊ ഒഴിപ്പിക്കുന്ന ഒരു പദ്ധതി രൂപകല്‍പ്പന ചെയ്യുക.

5
ക്ലോക്കിന്റെ കൈകള്‍ പരസ്പരം ഒരു ദിവസം എത്ര തവണ കവിഞ്ഞ് കടക്കും?

6
യുഎസ്സില്‍ ഒരു വര്‍ഷം എത്ര ഒഴിഞ്ഞ സ്ഥലങ്ങള്‍ ഉണ്ടാകുന്നുണ്ട്.

7
മാന്‍ഹോള്‍ മൂടികള്‍ വൃത്താകൃതിയില്‍ ആകുന്നത് എന്തുകൊണ്ട്?

8
യുഎസ്സില്‍ എല്ലാ കൊല്ലവും കോളേജില്‍ നാല് വര്‍ഷത്തെ പഠനത്തിന് ശേഷം നിങ്ങളുടെ സീനിയര്‍മാര്‍ എത്ര പേര്‍ ജോലിയുമായി പുറത്ത് കടക്കുന്നു?

9
ക്ലോക്കില്‍ മൂന്നേകാല്‍ ആകുമ്പോള്‍ മണിക്കൂര്‍ സൂചിയും മിനിറ്റ് സൂചിയും തമ്മില്‍ എത്ര ഡിഗ്രി കോണില്‍ ആകും ഇരിക്കുന്നുണ്ടാവുക?

10
നിങ്ങള്‍ ഒരു സ്വകാര്യ കപ്പലിന്റെ ക്യാപ്റ്റനാണ്, കപ്പലിലുളള സ്വര്‍ണം എങ്ങനെ വിഭജിക്കണമെന്ന് നിങ്ങളുടെ ക്രൂ-വിന് വോട്ട് ചെയ്യാനുളള സാഹചര്യമാണ് ഉളളത്. പകുതിയില്‍ കുറവ് ആളുകളാണ് നിങ്ങളോട് യോജിക്കുന്നതെങ്കില്‍ നിങ്ങള്‍ മരിക്കും. സ്വര്‍ണത്തില്‍ നിങ്ങള്‍ക്ക് കൂടുതല്‍ വിഹിതം കെട്ടുന്ന രീതിയിലും, നിങ്ങള്‍ രക്ഷപ്പെടുമെന്ന രീതിയിലും സ്വര്‍ണം എങ്ങനെ വിഭജിക്കണമെന്നാണ് നിങ്ങള്‍ നിര്‍ദേശിക്കുക?


Click it and Unblock the Notifications








