Home
News

എമർജൻസി മെസേജ് വരും, പേടിക്കേണ്ട, ഇത് വെറും സാമ്പിൾ! അ‌ടിയന്തര സാഹചര്യം നേരിടാൻ കേന്ദ്രം തയാറെടുക്കുന്നു

ഇന്ത്യാ ഗവൺമെന്റിന്റെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ സെൽ ബ്രോഡ്‌കാസ്റ്റിംഗ് സിസ്റ്റത്തിൽ നിന്ന് വന്ന 'സാമ്പിൾ ടെസ്റ്റിംഗ് മെസേജ്' നിരവധി പേരിൽ പരിഭ്രാന്തി പരത്തിയതായി റിപ്പോർട്ട്. അ‌ടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള കേന്ദ്ര തയാറെടുപ്പുകളുടെ ഭാഗമായി, എമർജൻസി സന്ദേശം ഫലപ്രദമായി അ‌യയ്ക്കാൻ കഴിയുമോ എന്ന പരിശോധിക്കാനാണ് മെസേജ് അ‌യച്ചത്.

അടിയന്തര ഘട്ടങ്ങളിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സേവനം പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ മെസേജ് എന്ന് അ‌തിൽ വ്യക്തമായി പറഞ്ഞിരുന്നു. ഈ മെസേജ് കണ്ട് ഭയപ്പെടേണ്ടതില്ല എന്നും, ഏതെങ്കിലും തരത്തിലുള്ള നടപടികൾ സ്വീകരിക്കേണ്ടതില്ല എന്നും സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ സംഭവം എന്താണെന്ന് കൃത്യമായി മനസിലാക്കാൻ കഴിയാഞ്ഞവർ ഭയപ്പെടുകയായിരുന്നു.

എമർജൻസി മെസേജ് വരും, പേടിക്കേണ്ട, ഇത് വെറും സാമ്പിൾ!

മൊബൈൽ ഓപ്പറേറ്റർമാരുടെയും സെൽ ബ്രോഡ്‌കാസ്റ്റ് സിസ്റ്റങ്ങളുടെയും എമർജൻസി മുന്നറിയിപ്പ് പ്രക്ഷേപണ ശേഷിയുടെ ഫലപ്രാപ്തിയും കാര്യക്ഷമതയും വിലയിരുത്തുന്നതിന് ആണ് സെൽ ബ്രോഡ്‌കാസ്റ്റിംഗ് സിസ്റ്റം വഴി ഇത്തരം മെസേജുകൾ അ‌യയ്ക്കുന്നത് എന്നാണ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് വിശദീകരിക്കുന്നത്. ഇത്തരം പരിശോധന ഇടയ്ക്കിടെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് നടത്തപ്പെടും. അ‌തിനാൽ ഇനിയും ഇത്തരമൊരു മെസേജ് കണ്ടാലും ഉപയോക്താക്കൾ ഭയക്കേണ്ടതില്ല.

അ‌ടി​യന്തര സാഹചര്യങ്ങൾ ഏത് രീതിയിൽ ഫലപ്രദമായി നേരിടണം എന്നത് പരിശോധിക്കാൻ കേന്ദ്ര സർക്കാർ നിരവധി പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. അ‌തി​ന്റെ ഭാഗമായുള്ള ഒരു തയാറെടുപ്പ് മാത്രമാണ് ഈ സാമ്പിൾ എമർജൻസി എസ്എംഎസ്. ഏതെങ്കിലും വിധത്തിലുള്ള അ‌ത്യാഹിതം ഉണ്ടായാൽ എമർജൻസി എസ്എംഎസ് ഉപയോഗിച്ച് ജനങ്ങൾക്ക് ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകാനും സുരക്ഷ ഉറപ്പാക്കാനും സാധിക്കും.

ആ നിലയ്ക്ക് പൊതുജന സുരക്ഷ വർദ്ധിപ്പിക്കാനും അത്യാഹിത സമയത്ത് സമയോചിതമായ മുന്നറിയിപ്പുകൾ നൽകാനുമുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് ഇപ്പോൾ ഇത്തരത്തിൽ പരീക്ഷണം നടത്തിയിരിക്കുന്നത്. ഇത്തരം പരിശോധനകൾ ഇടയ്ക്കിടെ വിവിധ സ്ഥലങ്ങളിൽ നടത്താറുണ്ട് എന്നാണ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ സെൽ ബ്രോഡ്‌കാസ്റ്റിംഗ് സിസ്റ്റം പറയുന്നത്. ഒരു പ്രത്യേക ഭൂപ്രദേശത്ത് താമസിക്കുന്നവർക്ക് മാത്രമായും രാജ്യത്തുടനീളവും ഇത്തരത്തിൽ സന്ദേശങ്ങൾ അയക്കാൻ സാധിക്കും.

ഭൂകമ്പം, സുനാമി, വെള്ളപ്പൊക്കം എന്നിവയുൾപ്പെടെയുള്ള ദുരന്തങ്ങൾ നേരിടുമ്പോൾ പ്രദേശവാസികൾക്ക് ആവശ്യമായ മുന്നറിയിപ്പ് നൽകാൻ ലക്ഷ്യമിട്ട് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. എമർജൻസി എസ്എംഎസ് വഴി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാമെന്നും അ‌വർക്ക് ആവശ്യമായ ജാ​ഗ്രത സ്വീകരിക്കാൻ കഴിയുമെന്നും സർക്കാർ കരുതുന്നു.

നേരത്തെ ജൂലൈ 20നും ഇതിന് സമാനമായി ചില ആളുകൾക്ക് ഇത്തരത്തിൽ സന്ദേശങ്ങൾ ലഭിച്ചിരുന്നു. അന്നും ഇത്തരത്തിൽ പ്രതികരണവുമായി ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർ രം​ഗത്ത് വന്നിരുന്നു. എന്നാൽ ഇന്ത്യയുടെ വിവിധ ഭാ​ഗങ്ങളിൽ ഒരേ സമയം ഇത്തരം സന്ദേശം ലഭിക്കുന്നത് ആദ്യമായിട്ടാണ്. എമർജൻസി അലേർട്ട് എന്ന് സന്ദേശത്തിന് തലക്കെട്ട് നൽകിയത് ചില ഉപഭോക്താക്കളെങ്കിലും പരിഭ്രാന്തരാകാൻ കാരണമായി.

നിരവധി പേർക്ക് ഇത്തരം മെസേജ് എത്തിയതോടെ സംഭവം സമൂഹ മാധ്യമങ്ങളിലടക്കം ​വൈറലായി. നിരവധിപേർ സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ച് രംഗത്തെത്തുകയും ചെയ്തു. എങ്കിലും പിന്നീട് അ‌ധികൃതരുടെ വിശദീകരണം എത്തിയതോടെ എല്ലാം ശാന്തമായി. അ‌ടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാ ഫോണുകളിലും എഫ്എം റേഡിയോ സേവനം നിർബന്ധമായും ഉണ്ടാകണമെന്ന് സർക്കാർ നേരത്തെ മൊ​ബൈൽ നിർമാതാക്കൾക്ക് നിർദേശം നൽകിയിരുന്നു.

നിർണായക ഘട്ടങ്ങളിൽ എല്ലാവർക്കും എഫ്എം കണക്റ്റിവിറ്റി ആക്സസ് ഉറപ്പാക്കാൻ കേന്ദ്രം ആഗ്രഹിക്കുന്നു. ഇൻബിൽറ്റ് എഫ്എം റേഡിയോ റിസീവർ ഫംഗ്‌ഷൻ അല്ലെങ്കിൽ ഫീച്ചർ മൊബൈൽ ഫോണിൽ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും അ‌വ ആക്ടീവ് ആയിരിക്കണം എന്ന് ഉറപ്പിക്കാനും മൊബൈൽ ഫോണുകളിൽ എഫ്എം റേഡിയോ റിസീവർ ഫംഗ്‌ഷനോ ഫീച്ചറോ ലഭ്യമല്ലെങ്കിൽ, അത് ഉൾപ്പെടുത്താനും കേന്ദ്രം നിർദേശിച്ചിരുന്നു.

എമർജൻസി മെസേജ് വരും, പേടിക്കേണ്ട, ഇത് വെറും സാമ്പിൾ!

ദുരന്തസമയത്ത്, ഒറ്റപ്പെട്ട റേഡിയോ സെറ്റുകൾക്കും കാർ റിസീവറുകൾക്കും പുറമെ, എഫ്‌എം പ്രാപ്‌തമാക്കിയ മൊബൈൽ ഫോണുകൾ വഴിയുള്ള വേഗത്തിലുള്ളതും സമയബന്ധിതവും വിശ്വസനീയവുമായ ആശയവിനിമയത്തിന്റെ ആവശ്യകത ഐടി മന്ത്രാലയം എടുത്തുപറഞ്ഞിരുന്നു. അടിയന്തര സാഹചര്യങ്ങളിലും ദുരന്തങ്ങളിലും പൊതുജനങ്ങൾക്ക് മുന്നറിയിപ്പുകളും മുൻകൂർ മുന്നറിയിപ്പുകളും നൽകുന്നതിനുള്ള ഏറ്റവും ശക്തവും ഫലപ്രദവുമായ മാർഗ്ഗമാണ് റേഡിയോ പ്രക്ഷേപണം. ഏറെ വിശ്വസനീയമാണെന്നതാണ് റേഡിയോ മുന്നറിയിപ്പുകളുടെ മെച്ചം.

സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകളും വിവരങ്ങളും പലപ്പോഴും അ‌സത്യങ്ങളോ അ‌ർധസത്യങ്ങളോ ആയിരിക്കും. അ‌പകട സാഹചര്യങ്ങളിൽ വ്യാജവിവരങ്ങൾ പടരുന്നില്ല എന്ന് ഉറപ്പാക്കാനും തടസങ്ങളില്ലാതെ മുന്നറിയിപ്പുകൾ എല്ലാവരിലും എളുപ്പത്തിൽ എത്തിക്കാനും ഏറ്റവും ഫലപ്രദമായ മാർഗങ്ങൾ എന്ന നിലയിലാണ് എസ്എംഎസ്, എഫ്എം റേഡിയോ മാർഗങ്ങൾ കേന്ദ്രം പരിഗണിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്നത്.

More from GizBot

Best Mobiles in India

English summary
The 'Sample Testing Message' from the Department of Telecommunication's Cell Broadcasting System has caused panic among many. The message was sent to assess the effectiveness and efficiency of emergency warning broadcast capabilities of mobile operators and cell broadcast systems. Not knowing this, some people were afraid.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X