പെപ്‌സി HCL ടെക്‌നോളജീസുമായി 3000 കോടി രൂപയുടെ കരാര്‍ ഒപ്പുവച്ചു

Posted By:

പെപ്‌സിയുടെ ഇന്‍ഫ്രസ്ട്രക്ചര്‍ മാനേജ്‌മെന്റ് സര്‍വീസിനുള്ള 3000 കോടി രൂപയുടെ കരാര്‍ HCL ടെക്‌നോളജീസ് സ്വന്തമാക്കി. മുന്‍നിര കമ്പനികളായ ടി.സി.എസ്, കോഗ്നിസന്റ് തുടങ്ങിയവയെ പിന്‍തള്ളിയാണ് HCL കരാര്‍ നേടിയത്.

പെപ്‌സി HCL ടെക്‌നോളജീസുമായി 3000 കോടി രൂപയുടെ കരാര്‍ ഒപ്പുവച്ചു

പെപ്‌സിയുടെ ഡാറ്റാസെന്റര്‍ ഓപറേഷന്‍സിനായി 2006-ല്‍ HP യുമായി 7 വര്‍ഷത്തെ കരാര്‍ ഒപ്പിട്ടിരുന്നു. ഇത് കഴിഞ്ഞവര്‍ഷം അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ കരാറിനായി ചര്‍ച്ചകള്‍ ആരംഭിച്ചത്. HCL -ഉമായുള്ള കരാറും 7 വര്‍ഷത്തേക്കാണ്.

പെപ്‌സിയുടേയും HCL ടെക്‌നോളജീസിന്റെയും വക്താക്കള്‍ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചുവെങ്കിലും ഇടപാട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയാറായില്ല.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot