വണ്ണം കുറയ്ക്കാന്‍ 'ആപ്' പോരെന്ന് പഠനം....!

Written By:

ദിവസവും ഒരുപിടി ആപുകളാണ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കാനായി എത്തുന്നത്. ഇതില്‍ പല ആപുകളും ഉപകാരപ്രദമാണെങ്കിലും ചില ആപുകള്‍ വേണ്ടത്ര ഗുണം ചെയ്യില്ല. ടാക്‌സി ബുക്ക് ചെയ്യാന്‍ തുടങ്ങി വൈനുകളില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളുടെ ശതമാന കണക്ക് വരെ പറഞ്ഞ് തരുന്ന ആപുകള്‍ നിലവിലുണ്ട്.

വണ്ണം കുറയ്ക്കാന്‍ 'ആപ്' പോരെന്ന് പഠനം....!

മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന മേഖലയായ ആരോഗ്യം കൃത്യമായി പരിപാലിക്കാന്‍ ധാരാളം ആപ്ലിക്കേഷനുകളും ഇറങ്ങുന്നുണ്ട്. എന്നാല്‍ ഈ ആപുകളുടെ പ്രയോജനവും ഉപകാരവും സംബന്ധിച്ച് ചിലരെങ്കിലും സംശയാലുക്കളാകാറുണ്ട്. ഇതിന് ബലം നല്‍കുന്ന ഒരു പഠനം അടുത്തിടെ പുറത്ത് വന്നു.

ശരീരഭാരം കുറയക്കാന്‍ ഹെല്‍ത്ത് ആപുകള്‍ അത്ര പ്രയോജനകരമല്ലെന്ന് ഈ പഠനം ചൂണ്ടിക്കാട്ടുന്നു. 'ജര്‍ണല്‍ ആനല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍' പുറത്തിറക്കിയ പഠനത്തിലാണ് ആരോഗ്യസംബന്ധമായ ആപുകളുടെ പ്രയോജന ക്ഷമത ചോദ്യം ചെയ്യുന്നത്.

വണ്ണം കുറയ്ക്കാന്‍ 'ആപ്' പോരെന്ന് പഠനം....!

സ്മാര്‍ട്ട്‌ഫോണുകളില്‍ ഹെല്‍ത്ത് ആപുകള്‍ ഉപയോഗിക്കുന്നത് വഴി വണ്ണം കുറയാനുള്ള സാധ്യതകള്‍ കുറവാണ്. മിക്കവാറും ഇത്തരം ആപ്ലിക്കേഷനുകള്‍ ഉപയാഗിക്കുന്നവര്‍ പകുതി വച്ച് ഈ ശ്രമം വേണ്ടന്ന് വയ്ക്കുന്നു. ശരീരഭാരം കൂടുതലുള്ള ഇരുന്നൂറിലേറെ പേരെയാണ് പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയത്. ബോഡി മാസ് ഇന്‍ഡക്‌സ് 25ല്‍ കൂടിയവരെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്.

വണ്ണം കുറയ്ക്കാന്‍ 'ആപ്' പോരെന്ന് പഠനം....!

ഒരു വിഭാഗത്തിന് മൈഫിറ്റ്‌നെസ് പാല്‍ ആപ് നല്‍കുകയും ബാക്കിയുള്ളവര്‍ക്ക് ഭാരം കുറയ്ക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ആറു മാസത്തെ പഠനത്തെ തുടര്‍ന്ന് രണ്ടു വിഭാഗങ്ങളും തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന് ഗവേഷകര്‍ കണ്ടെത്തുക ആയിരുന്നു.

മാത്രമല്ല ആപ് കൊടുത്ത വിഭാഗത്തിലുളള ഭൂരിഭാഗം ആളുകളും രണ്ടു മാസത്തിന് ശേഷം ആപ് ഉപയോഗിക്കാതെയായെന്നും പഠനം ചൂണ്ടികാട്ടുന്നു.

Read more about:
English summary
Health app is less useful to reduce weight, says study.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot