പതിവായി മൊബൈലില്‍ ഏറെ നേരം സംസാരിക്കുന്നത് നാഡീ വ്യൂഹത്തിന് അപകടം....!

മൊബൈലില്‍ സംസാരിക്കുന്നവര്‍ ശ്രദ്ധിക്കുക. ഭാവിയില്‍ ഹൃദയ സംബന്ധിയായ രോഗങ്ങള്‍ക്കും വിഷാദ രോഗത്തിനും മൊബൈലില്‍ ഏറെ നേരം സംസാരിക്കുന്നത് കാരണമാകുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. മൊബൈലില്‍ ദീര്‍ഘനേരം സംസാരിക്കുമ്പോള്‍ കഴുത്തിന്റെ ഭാരം 60 പൗണ്ടോളം ആകും. ഇതാണ് കഴുത്തു വേദനയ്ക്ക് കാരണമാവുക.

പതിവായി മൊബൈലില്‍ ഏറെ നേരം സംസാരിക്കുന്നത് നാഡീ വ്യൂഹത്തിന് അപകടം....!

യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ പ്രൊഫസറാണ് ഇതു സംബന്ധിച്ച പഠനം പുറത്തു വിട്ടത്. ഒരു ശരാശരി മൊബൈല്‍ ഉപയോക്താവ് ആഴ്ചയില്‍ 1,500 പ്രാവശ്യം തന്റെ മൊബൈലില്‍ നോക്കുന്നുണ്ടെന്നാണ് പഠനം പറയുന്നത്.

പതിവായി മൊബൈലില്‍ ഏറെ നേരം സംസാരിക്കുന്നത് നാഡീ വ്യൂഹത്തിന് അപകടം....!

ഒരു സാധാരണ വ്യക്തിയുടെ തലയുടെ ഭാരം 10 മുതല്‍ 12 പൗണ്ട് വരെയാണ്. ഒരാള്‍ കഴുത് 15 ഡിഗ്രി ചെരിക്കുമ്പോള്‍ തലയുടെ ഭാരം 27 പൗണ്ട് ആകുന്നു. എന്നാല്‍ മൊബൈല്‍ ഉപയോഗിക്കുന്നതിനായി തല ചെരിക്കുമ്പോള്‍ ഭാരം അറുപതിലേയ്‌ക്കെത്തുന്നു.

പതിവായി മൊബൈലില്‍ ഏറെ നേരം സംസാരിക്കുന്നത് നാഡീ വ്യൂഹത്തിന് അപകടം....!

തുടര്‍ച്ചയായ ദിനങ്ങളില്‍ കൂടുതല്‍ നേരം ഈ സംഭവം ആവര്‍ത്തിക്കുമ്പോള്‍ അത് നാഡീ വ്യൂഹത്തിന് അപകടമുണ്ടാക്കുന്നു. ഇത് പിന്നീട് കഴുത്തു വേദന, അതിനെ തുടര്‍ന്ന് തലച്ചോറിന് അസുഖം എന്നിവയിലേയ്ക്ക് എത്തിച്ചേരുന്നു.

ലോകത്തിലെ ഏറ്റവും വിലപിടിപ്പുളള ഫോണുകള്‍ ഇതാ...!

തലവേദനയും ഹൃദ്രോഗവും സൃഷ്ടിക്കുന്ന ഈ അവസ്ഥ പിന്നീട് നാഡി വ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങളില്‍ തകരാറ് ഉണ്ടാക്കുന്നു. ഇതൊക്കെ മൂലം ആള്‍ വിഷാദ രോഗിയുമാകുമെന്നും പഠനം പറയുന്നു.

Read more about:
English summary
health hazards of long mobile chat.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot