Home
News

ഗംഭീര ഓഫറുകളോടെ ഫ്ലിപ്കാർട്ട് 'ബിഗ് ഫ്രീഡം സെയിൽ'!

By Gizbot Bureau

രാജ്യം എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ പോകുന്ന ഈ വേളയിൽ ഫ്ലിപ്കാർട്ടും ആഘോഷങ്ങളിൽ ഒപ്പം ചേരുന്നുകയാണ്. ഫ്ലിപ്കാർട്ട് ഫ്രീഡം സെയിൽ ഓഫറുകളിലൂടെയാണ് രാജ്യത്തെ പ്രമുഖ ഓൺലൈൻ വ്യാപാര സ്ഥാപനമായ ഫ്ലിപ്കാർട്ട് ഉപഭോക്താക്കളെ വീണ്ടും കയ്യിലെടുക്കാൻ ഒരുങ്ങുന്നത്. 'ദി ബിഗ് ഫ്രീഡം സെയിൽ' എന്ന പേരിൽ ഓഗസ്റ് 9 മുതൽ ഓഗസ്റ്റ് 11 വരെയാണ് ഓഫർ കാലാവധി. ഈയവസരത്തിൽ പ്രധാന ഓഫറുകളിലൂടെയും സവിശേഷതകളിലൂടെയും ഒരു എത്തിനോട്ടം നടത്തുകയാണ് ഇന്നിവിടെ.

 സ്മാർട്ഫോണുകൾ, ടിവി, ലാപ്‌ടോപ്പുകൾ എല്ലാം മികച്ച ഓഫറുകളിൽ

സ്മാർട്ഫോണുകൾ, ടിവി, ലാപ്‌ടോപ്പുകൾ എല്ലാം മികച്ച ഓഫറുകളിൽ

നിങ്ങളുടെ ആവശ്യത്തിനും ആഗ്രഹത്തിനുമൊത്ത ഒരു സ്മാർട്ഫോൺ വാങ്ങാൻ ഏറ്റവും നല്ലൊരു സമയമാണ് ഇപ്പോൾ എന്ന് പറയാം. കാരണം 30 ശതമാനം വരെ കിഴിവിലാണ് ഈ ഓഫർ കാലയളവിൽ ഫോണുകൾ ലഭ്യമാകുക. ഇതിൽ സാംസങ് ഈയടുത്ത് ഇറക്കിയ ഗാലക്‌സി ഓൺ മാക്സ് മോഡൽ മികച്ച കിഴിവുകളോടെ ലഭ്യമാകും എന്നതും എടുത്തുപറയേണ്ട ഒന്നാണ്. ഇവ കൂടാതെ ടിവി, ലാപ്‌ടോപ്പുകൾ തുടങ്ങി പല സാധനങ്ങൾക്കും ഓഫറുകൾ ലഭ്യമാകും.

പ്രധാന ഓഫറുകൾ ഉള്ള സ്മാർട്ഫോൺ മോഡലുകൾ

പ്രധാന ഓഫറുകൾ ഉള്ള സ്മാർട്ഫോൺ മോഡലുകൾ

ഏറ്റവുമധികം വിൽക്കപ്പെടുന്ന മോഡലായ മോട്ടോ ജി 5 പ്ലസ് ഈ ഓഫർ സമയത്ത് വാങ്ങാൻ പറ്റിയ ഒരു മോഡലാണ്. അതുപോലെ ഷവോമിയുടെ മധ്യനിര ഫോൺ മോഡലുകൾക്കും മികച്ച ഓഫറുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിനു പുറമെയായി എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉള്ള ആളുകൾക്ക് അതുവഴിയുള്ള ഇടപാടുകൾക്ക് ഒരു 10 ശതമാനം കിഴിവ് അധികമായും ലഭിക്കും.

ഗൃഹോപകരണങ്ങൾക്കും ഓഫറുകൾ

ഗൃഹോപകരണങ്ങൾക്കും ഓഫറുകൾ

സ്മാർട്ഫോണുകൾക്ക് പുറമെയായി ഒരുപിടി ഗൃഹോപകരണങ്ങൾക്കും ഈ ഓഫർ കാലയളവിൽ മികച്ച ആനുകൂല്യങ്ങൾ ഫ്ലിപ്കാർട്ട് നൽകുന്നുണ്ട്. ഫർണീച്ചറുകൾ, കർട്ടനുകൾ, പെയിന്റുകൾ തുടങ്ങി ഈ വിഭാഗത്തിൽ പെട്ട ഒട്ടുമിക്ക എല്ലാ സാധനങ്ങളും ഈ ദിവസങ്ങളിൽ കുറഞ്ഞ വിലയിൽ വാങ്ങാം. ഇത് കൂടാതെ അടുക്കള ഉപകരണങ്ങൾക്കും ഓഫറുകൾ ലഭ്യമാണ്. ഇതുകൂടാതെ പുസ്തകങ്ങൾ, ഇബുക്കുകൾ എന്നിവയ്ക്കും 30 ശതമാനം വരെ കിഴിവ് ലഭ്യമാകും.

ലാപ്ടോപ്പുകൾക്കും ഗെയിമുകൾക്കുമുള്ള ഓഫറുകൾ

ലാപ്ടോപ്പുകൾക്കും ഗെയിമുകൾക്കുമുള്ള ഓഫറുകൾ

ഫ്ലിപ്കാർട്ട് ഒരുക്കുന്ന ബിഗ് ഫ്രീഡം സെയിലിൽ ആനുകൂല്യങ്ങളും കിഴിവുകളും ലഭ്യമാകുന്ന മറ്റൊരു വിഭാഗമാണ് ലാപ്‌ടോപ്പുകൾ. ലാപ്ടോപ്പുകൾക്കൊപ്പം ഗെയിമുകൾക്കും ഓഫറുകൾ കമ്പനി വാഗ്ദാനം നൽകുന്നുണ്ട്. ആപ്പിൾ, അസൂസ്, ഡെൽ, എച്ച്പി, ഏസർ തുടങ്ങിയ ഒരുവിധം എല്ലാ ബ്രാൻഡുകളുടെയും ലാപ്ടോപ്പുകൾക്കും ടു ഇൻ വൺ പിസികൾക്കും ടച്ച് പിസികൾക്കും എല്ലാം കിഴിവുകൾ ലഭിക്കും.

ഇവയ്ക്ക് പുറമെയുള്ള അധിക ഓഫറുകൾ

ഇവയ്ക്ക് പുറമെയുള്ള അധിക ഓഫറുകൾ

ഉത്പന്നങ്ങൾക്ക് ലഭ്യമാകുന്ന ഓഫറുകൾക്ക് പുറമെയായി അധികമായി മറ്റു ചില ഓഫറുകൾ കൂടെ ലഭ്യമാകും. അതിലൊന്നാണ് മുകളിൽ പറഞ്ഞ 10 ശതമാനം എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾക്കുള്ള ഓഫറുകൾ. ഇത് കൂടാതെ ഫ്ലിപ്കാർട്ട് ആപ്പ് ഡൗൺലോഡ് ചെയ്യുന്നവർക്ക് 6000 രൂപയോളം വരുന്ന ആനുകൂല്യങ്ങൾ ലഭ്യമാക്കാനുള്ള അവസരവും ലഭിക്കും.

More from GizBot

Best Mobiles in India

English summary
Heavy discounts and offers on mobiles, laptops and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X