ഫ്‌ലിപ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേ: ഹൊണര്‍ ഫോണുകള്‍ക്ക് വന്‍ വിലക്കിഴിവുകള്‍..!

Written By:

ഇന്റര്‍നെറ്റ് അധികം ഉപയോഗിക്കുന്നവര്‍ക്കായി ഹുവായി അവരുടെ ഹൊണര്‍ ശ്രേണിയിലുളള ഫോണുകള്‍ക്ക് വന്‍ വിലക്കിഴിവുകള്‍ പ്രഖ്യാപിച്ചു. ഫഌപ്കാര്‍ട്ടിന്റെ ബിഗ് ബില്ല്യണ്‍ ഡേ വില്‍പ്പന മാമാങ്കത്തിന്റെ ഭാഗമായാണ് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുളളത്.

ഒക്ടോബര്‍ 15 മുതല്‍ 17 വരെയാണ് വിലക്കിഴിവുകള്‍ പ്രാബല്ല്യത്തില്‍ ഉണ്ടാവുക. ഹൊണര്‍ 7, ഹൊണര്‍ 6 പ്ലസ്, ഹൊണര്‍ 6, ഹൊണര്‍ ഹൊളി, ഹൊണര്‍ 4 എക്‌സ് ഹൊണര്‍ 4സി, ഹൊണര്‍ ബീ എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ക്കാണ് ഇളവുകള്‍ നല്‍കുന്നത്.

12,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറിന് ഹൊണര്‍ 7 ലഭ്യമാണ്. ഹൊണര്‍ 6 പ്ലസിന് 3,000 രൂപയുടെ വിലക്കിഴിവാണ് നല്‍കുന്നത്, കൂടാതെ 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും നല്‍കുന്നു. ഹൊണര്‍ 6 2,000 രൂപയുടെ വിലക്കിഴിവും 6,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും വാഗ്ദാനം ചെയ്യുന്നു.

ഹംഗാമാ, ഫ്രീചാര്‍ജ്, കൂപണ്‍ ദുനിയാ, യാത്രാ, ക്ലിക്ക്‌സ് എന്നീ ഹൊണര്‍ ലീഗ് പങ്കാളികളുമായി സഹകരിച്ച് കമ്പനി 14,000 രൂപ വരെയുളള ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഹൊണര്‍ ലീഗ് പങ്കാളികളുടെ ഓഫറുകള്‍ സ്വന്തമാക്കുന്നതിനായി, ഉപയോക്താക്കള്‍ അവരുടെ ഹൊണര്‍ സ്മാര്‍ട്ട്‌ഫോണില്‍ ഈ കമ്പനികളുടെ ആപുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് വേണ്ടത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഹൊണര്‍

ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേ വില്‍പ്പന മാമാങ്കത്തിന്റെ ഭാഗമായി നല്‍കുന്ന വിലക്കിഴിവുകള്‍ ഇപ്രകാരമാണ്.

ഹൊണര്‍ 7 - 12,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫര്‍, 10%-ത്തിന്റെ ബാങ്ക് ഓഫര്‍.

ഹൊണര്‍ 6 പ്ലസ് - 3,000 രൂപയുടെ വിലക്കിഴിവും 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും, 10%-ത്തിന്റെ ബാങ്ക് ഓഫര്‍.

ഹൊണര്‍

ഹൊണര്‍ 6 - 2,000 രൂപയുടെ വിലക്കിഴിവും 6,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും, 10%-ത്തിന്റെ ബാങ്ക് ഓഫര്‍.

ഹൊണര്‍ ഹോളി - 5,59 രൂപയുടെ വിലക്കിഴിവും 2,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും, 10%-ത്തിന്റെ ബാങ്ക് ഓഫര്‍.

 

ഹൊണര്‍

ഹൊണര്‍ 4എക്‌സ് - 1,100 രൂപയുടെ വിലക്കിഴിവും 4,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും, 10%-ത്തിന്റെ ബാങ്ക് ഓഫര്‍.

 

ഹൊണര്‍

ഹൊണര്‍ ബീ - 5,00 രൂപയുടെ വിലക്കിഴിവും 2,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും, 10%-ത്തിന്റെ ബാങ്ക് ഓഫര്‍.

ഹൊണര്‍ 4സി - 1,200 രൂപയുടെ വിലക്കിഴിവ്, 10%-ത്തിന്റെ ബാങ്ക് ഓഫര്‍.

 

ഹൊണര്‍

ഹൊണര്‍ ശ്രേണിയിലുളള ഏറ്റവും പുതിയ ഫോണായ ഹൊണര്‍ 7 മിസ്റ്ററി ഗ്രേ, ഫാന്റസി സില്‍വര്‍ എന്നീ നിറങ്ങളില്‍ 22,999 രൂപയ്ക്ക് ലഭ്യമാണ്. 5.2ഇഞ്ചിന്റെ ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്ന ഹൊണര്‍ 7 മാലി-ടി628 എംപി4 ജിപിയു ഉളള ഒക്ടാ കോര്‍ ഹുവായി കിരിന്‍ 935 പ്രൊസസ്സര്‍ കൊണ്ട് ശാക്തീകരിക്കപ്പെട്ടിരിക്കുന്നു.

 

ഹൊണര്‍

3എംബി റാമുമായി എത്തുന്ന ഹൊണര്‍ 7-ന് 20എംപിയുടെ പിന്‍ ക്യാമറയും 8എംപിയുടെ മുന്‍ ക്യാമറയും ആണ് ഉളളത്.

 

ഹൊണര്‍

16ജിബി, 64ജിബി പതിപ്പുകളില്‍ എത്തുന്ന ഹൊണര്‍ 7 ഇമോഷന്‍ യുഐ 3.1-ല്‍ ആന്‍ഡ്രോയിഡ് ലോലിപോപ്പിലാണ് പ്രവര്‍ത്തിക്കുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Heavy discounts on Honor products during Flipkart Big Billion Day sale.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot