അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം അഡിക്ഷനു കാരണമാകുമെന്ന് പഠനം

Posted By:

യുവാക്കളില്‍ അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം അഡിക്ഷനു കാരണമാകുമെന്ന് കണ്ടെത്തല്‍. മിസീറി യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഡ്യൂക് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍, ഡ്യുക് ഇന്‍സ്റ്റിറ്റിയൂട് ഓഫ് ബ്രെയിന്‍ സയന്‍സ് എന്നിവയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം അഡിക്ഷനു കാരണമാകുമെന്ന് പഠനം

അഡ്വാന്‍സ് നെറ്റ്‌വര്‍ക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍സ് സിസ്റ്റം എന്ന വിഷയത്തില്‍ ചെന്നൈയില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിലാണ് പഠന റിപ്പോര്‍ട് അവതരിപ്പിച്ചത്. ഇന്ത്യന്‍ ശാ്‌സത്രജ്ഞരും ഇതില്‍ പങ്കാളികളാണ്.

പ്രത്യേക രീതിയിലുള്ള ഇന്റര്‍നെറ്റ് ഉപയോഗവും ഇന്റര്‍നെറ്റ് അഡിക്റ്റുകളുടെ സ്വഭാവ രീതികളും പഠനപ്രബന്ധത്തില്‍ വിശകലനം ചെയ്തു. 69 വിദ്യാര്‍ഥികളില്‍ രണ്ടുമാസത്തോളമാണ് പഠനം നടത്തിയത്.

ഇന്റര്‍നെറ്റ് ഉപയോഗം വ്യക്തിയില്‍ ഉണ്ടാക്കുന്ന സ്വധീനം അളക്കുന്നതിനായി 20 ചോദ്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കി. പൂജ്യം മുതല്‍ 200 പോയന്റ് വരെയാണ് ഇതിനു കണക്കാക്കിയത്. അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം മൂലം സമുഹത്തില്‍ നിന്ന് ഉള്‍ വലിയല്‍, അസഹിഷ്ണുത, നെഗറ്റീവ് തിങ്കിംഗ്, ജീവിതത്തോട് തെറ്റായ സമീപനം തുടങ്ങിയ കാര്യങ്ങള്‍ അളക്കുന്നതിനായിരുന്നു ഇത്.

30 മുതല്‍ 134 വരെ പോയന്റുകളാണ് ഇൗ ചോദ്യങ്ങള്‍ക്ക് ഓരോവിദ്യാര്‍ഥികളും സ്‌കോര്‍ ചെയ്തത്. ശരാശരി 75. പിന്നീട് ഈ 69 വിദ്യാര്‍ഥികളുടെ ആകെ ഇന്റര്‍നെറ്റ് ഉപയോഗം അളന്നു. 140 മെഗാബൈറ്റ് മുതല്‍ 51 ജിഗാ ബൈറ്റ് വരെയായിരുന്നു ഉപയോഗം. ശരാശരി 7 ജിഗാബൈറ്റ്.

ഗെയ്മിംഗ്, ചാറ്റിംഗ്, ബ്രൗസിംഗ് എന്നിവയ്ക്കുവേണ്ടിയാണ് കൂടുതല്‍ സമയവും വിദ്യാര്‍ഥികള്‍ ചെലവഴിച്ചിരുന്നത്. ഏറ്റവും കുറവ് ഇ-മെയിലും സോഷ്യല്‍ സൈറ്റുകള്‍ക്കും.

പഠനത്തിനൊടുവില്‍ ലഭിച്ച വിവരമനുസരിച്ച് 5 മുതല്‍ 10 ശതമാനം വരെ ഇന്ററനെറ്റ് ഉപയോക്താക്കള്‍ ഇന്റര്‍നെറ്റ് അഡിക്റ്റുകളാണെന്നു ബോധ്യപ്പെട്ടു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot