ഗൂഗിളില്‍ നിന്നുളള പുതിയ ഒഎസ് ബ്രില്ലോ അടുത്തയാഴ്ച എത്തും...!

Written By:

ഗൂഗിള്‍ ഡവലപ്പേര്‍സ് കോണ്‍ഫ്രന്‍സ് (Google I/O) അടുത്ത ആഴ്ച നടക്കാന്‍ ഇരിക്കുകയാണ്. ഈ സമ്മേളനത്തില്‍ ഗൂഗിള്‍ പ്രഖ്യാപിക്കാന്‍ പോകുന്ന പദ്ധതികളിലൊന്ന് ബ്രില്ലോ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഗൂഗിളില്‍ നിന്നുളള പുതിയ ഒഎസ് ബ്രില്ലോ അടുത്തയാഴ്ച എത്തും...!

കമ്പ്യൂട്ടര്‍, സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവയ്ക്ക് പുറമേ, നമ്മുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്ന, ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്ന ഉപകരണങ്ങള്‍ക്കായാണ് ഈ ലൈറ്റ് വൈറ്റ് ഓപറേറ്റിങ് സിസ്റ്റം രൂപപ്പെടുത്തിയിരിക്കുന്നത്.

ഗ്ലാസ്സുകൊണ്ടും മെറ്റലുകൊണ്ടും കടഞ്ഞെടുത്ത അത്യാകര്‍ഷകമായ 7 ഫോണുകള്‍...!

ഗൂഗിളില്‍ നിന്നുളള പുതിയ ഒഎസ് ബ്രില്ലോ അടുത്തയാഴ്ച എത്തും...!

സെക്യുരിറ്റി ക്യാമറകള്‍, സെക്യുരിറ്റി ലോക്കുകള്‍ എന്നിവയ്ക്കായാണ് ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കാന്‍ കഴിയുക. ഗൂഗിളിന്റെ അനുബന്ധമായ നെസ്റ്റ് സ്മാര്‍ട്ട് ഹോം ഡിവിഷനാണ് ഇത് വികസിപ്പിക്കുന്നത്.

ജോബ്‌സിന്റെയും, വോസ്‌നെയിക്കിന്റെയും, ആപ്പിളിന്റെയും ആദ്യ കാല രൂപം ഇതാ...!

ഗൂഗിളില്‍ നിന്നുളള പുതിയ ഒഎസ് ബ്രില്ലോ അടുത്തയാഴ്ച എത്തും...!

അതേസമയം, നെസ്റ്റ് വികസിപ്പിക്കുന്ന ഉപകരണങ്ങളില്‍ ഈ ഓപ്പറേറ്റിങ് സിസ്റ്റം പരീക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് ഗൂഗിളുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Read more about:
English summary
Hello, Brillo: Google Developing New OS For Internet Of Things.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot