അങ്കവും കാണാം താളിയും ഒടിക്കാം! ആമസോൺ പ്രൈം ഡേ സെയിൽ ഓഫർ നേടാൻ സഹായിക്കുന്ന 10 റീച്ചാർജ് പ്ലാനുകൾ
അതിശയിപ്പിക്കുന്ന ഓഫറുകളുമായി ആമസോൺ പ്രൈം ഡേ സെയിൽ ജൂലൈ 15, 16 തീയതികളിൽ നടക്കാൻ പോവുകയാണ്. ഉപയോക്താക്കൾക്ക് സ്മാർട്ട്ഫോണുകളുടെ വിലയിൽ 40 ശതമാനം വരെ ഡിസ്കൗണ്ടാണ് പ്രൈം ഡേ സെയിൽ വാഗ്ദാനം ചെയ്യുന്നത്. സ്മാർട്ട്ഫോണുകൾക്ക് മാത്രമല്ല, മറ്റ് ഉപകരണങ്ങളും വൻ വിലക്കുറവോടെ സ്വന്തമാക്കാൻ സാധിക്കും.
സ്മാർട്ട്ഫോണുകൾ മാത്രമല്ല, മറ്റ് ഉപകരണങ്ങളും ആമസോൺ പ്രൈം ഡേ സെയിലിനോട് അനുബന്ധിച്ച് ഏറെ ലാഭത്തിൽ വാങ്ങാൻ സാധിക്കും. വിലയിൽ ലഭിക്കുന്ന ഡിസ്കൗണ്ടുകൾക്ക് പുറമേ, വിവിധ ബാങ്ക് ഓഫറുകളുടെ ഡിസ്കൗണ്ടുകളും ലഭ്യമാകും. അതിനാൽത്തന്നെ വൻ ലാഭത്തിൽ പർച്ചേസിങ് നടത്താൻ സാധിക്കുന്ന പ്രൈം ഡേ സെയിലിനായി ഉപയോക്താക്കൾ കാത്തിരിക്കുന്നു.

എന്നാൽ ആമസോൺ പ്രൈം അംഗത്വമുള്ള ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുക. ആമസോൺ പ്രൈം മെമ്പർഷിപ്പിനായി നിശ്ചിത തുക നൽകേണ്ടിവരും. പ്രതിമാസ മെമ്പർഷിപ്പിന് 299 രൂപയും വാർഷി മെമ്പർഷിപ്പിന് 1499 രൂപയുമാണ് ചെലവാകുക. എന്നാൽ പ്രൈം ഡേ സെയിലിനോട് അനുബന്ധിച്ച് ഇപ്പോൾ ക്യാഷ്ബാക്കോടെ പ്രൈം മെമ്പർഷിപ്പ് നേടാൻ ആമസോൺ ഇപ്പോൾ അവസരമൊരുക്കിയിട്ടുണ്ട്.
ഇതിനും നിശ്ചിത തുക നൽകേണ്ടിവരും. എന്നാൽ അധിക പണച്ചെലവില്ലാതെ പ്രൈം മെമ്പർഷിപ്പ് സ്വന്തമാക്കാനുള്ള മറ്റൊരു എളുപ്പവഴി ഉപയോക്താക്കൾക്ക് മുന്നിൽ തുറന്നുകിടപ്പുണ്ട്. ടെലിക്കോം കമ്പനികൾ തങ്ങളുടെ പ്ലാനുകളിലേക്ക് വരിക്കാരെ ആകർഷിക്കാനായി ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനുകൾ തെരഞ്ഞെടുക്കുന്നതിലൂടെ ടെലിക്കോം ആവശ്യങ്ങൾക്കൊപ്പം പ്രൈം മെമ്പർഷിപ്പും സ്വന്തമാക്കാം. പ്രൈം സബ്സ്ക്രിപ്ഷനുള്ള എയർടെൽ, വിഐ പ്ലാനുകളിതാ.
999 രൂപയുടെ എയർടെൽ പോസ്റ്റ്‌പെയ്ഡ് പ്ലാൻ: 100ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾക്കൊപ്പം ആറുമാസത്തേക്ക് ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനും ഈ പ്ലാനിൽ ലഭിക്കും.
499 രൂപയുടെ എയർടെൽ പോസ്റ്റ്‌പെയ്ഡ് പ്ലാൻ: 75 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയോടൊപ്പം ആറുമാസത്തേക്ക് പ്രൈം സബ്സ്ക്രിപ്ഷൻ ലഭിക്കും.
599 രൂപയുടെ എയർടെൽ പോസ്റ്റ്‌പെയ്ഡ് പ്ലാൻ: 75 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയോടൊപ്പം ആറ് മാസത്തേക്ക് ആമസോൺ പ്രൈം അംഗത്വം ലഭിക്കും.
1199 രൂപയുടെ എയർടെൽ പോസ്റ്റ്‌പെയ്ഡ് പ്ലാൻ: 150ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, എന്നിവയ്ക്കൊപ്പം ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ 6 മാസത്തേക്ക് ലഭിക്കും.
1499 രൂപയുടെ എയർടെൽ പോസ്റ്റ്‌പെയ്ഡ് പ്ലാൻ: 250ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയ്ക്കൊപ്പം ആറുമാസത്തേക്ക് ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ.
999 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 2.5ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 84 ദിവസത്തെ വാലിഡിറ്റി എന്നിവയോടൊപ്പം 84 ദിവസത്തേക്ക് ആമസോൺ പ്രൈംസബ്സ്ക്രിപ്ഷൻ.

699 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 3 ജിബി ഡാറ്റ, അൺലിമിറ്റഡ് ലോക്കൽ- എസ്ടിഡി കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, 56 ദിവസത്തെ വാലിഡിറ്റി എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ഇതോടൊപ്പം 56 ദിവസത്തേക്ക് ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനും ലഭിക്കും.
501 രൂപയുട വിഐ പോസ്റ്റ്പെയ്ഡ് പ്ലാൻ: 90ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, ആകെ 3000 എസ്എംഎസ് എന്നിവയോടൊപ്പം ആറ് മാസത്തേക്ക് ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ ലഭിക്കും.
701 രൂപയുടെ വിഐ പോസ്റ്റ്പെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, 3000 എസ്എംഎസ് എന്നിവയോടൊപ്പം ഈ പ്ലാനിൽ ആറ് മാസത്തേക്ക് ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനും ലഭിക്കും.
1101 രൂപയുടെ വിഐ പോസ്റ്റ്പെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് ഡാറ്റ, എല്ലാ നെറ്റ്‌വർക്കുകളിലും അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ആകെ 3000 എസ്എംഎസ് എന്നിവയാണ് ഈ വിഐ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ഇതോടൊപ്പം ആറ് മാസത്തേക്ക് ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനും വിഐ വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications







