Home
News

വേഗം വേണേൽ വേഗം വായോ...! 200 എംബിപിഎസ് വേഗതയുള്ള എയർടെൽ, ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ

വീടുകളിലെ ഇന്റർനെറ്റ് ഉപയോഗം കുതിച്ചുയർന്നതോടെ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം ഏറെ വർധിച്ചിട്ടുണ്ട്. ടിവികളും മറ്റും പോലുള്ള മറ്റ് ഒന്നിലധികം ഉപകരണങ്ങൾ ഒരേ വൈഫൈ നെറ്റ്‌വർക്കിലേക്ക് കണക്‌റ്റ് ചെയ്‌ത് ഉപയോഗിക്കുന്നവർക്ക് ഹൈ-സ്പീഡ് ബ്രോഡ്‌ബാൻഡ് പ്ലാനുകൾ രക്ഷയാകാറുണ്ട്. ഇന്റർനെറ്റിനൊപ്പം ഒടിടി ആനുകൂല്യങ്ങളും ഈ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്ത്യയിലെ ഇന്റർനെറ്റ് സേവന ദാതാക്കളിൽ പ്രമുഖരാണ് ബിഎസ്എൻഎൽ, എയർടെൽ, എസിടി എന്നിവയെല്ലാം. വിവിധ ഡാറ്റ വേഗതയുടെ അ‌ടിസ്ഥാനത്തിൽ നിരവധി ബ്രോഡ്ബാൻഡ് പ്ലാനുകൾ ഈ കമ്പനികൾ നൽകുന്നുണ്ട്. ഇതിൽ ഏറ്റവും മികച്ച പ്ലാനുകളിലൊന്നാണ് 200 എംബിപിഎസിന്റെ പ്ലാൻ. ബിഎസ്എൻഎൽ, എയർടെൽ, എസിടി എന്നിവരുടെ എംബിപിഎസിന്റെ പ്ലാൻ പരിചയപ്പെടാം.

200 എംബിപിഎസ് വേഗതയുള്ള എയർടെൽ, ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ

200 എംബിപിഎസിന്റെ എയർടെൽ പ്ലാൻ: പ്രതിമാസം 999 രൂപ നിരക്കിലാണ് ഭാരതി എയർടെല്ലിന്റെ 200 എംബിപിഎസ് പ്ലാൻ എത്തുന്നത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 200 എംബിപിഎസ് ഡൗൺലോഡ് - അപ്‌ലോഡ് വേഗത ലഭിക്കും. അതോടൊപ്പം, 3.3ടിബി പ്രതിമാസ ഡാറ്റയും എയർടെൽ നൽകുന്നുണ്ട്.

ഡാറ്റയ്ക്ക് പുറമെ അ‌ധിക ആനുകൂല്യമായി ഡിസ്നി+ ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം, എയർടെൽ എക്സ്ട്രീം പ്രീമിയം, വിഐപി സേവനം, അപ്പോളോ, ഫാസ്ടാഗ്, വിങ്ക് പ്രീമിയം എന്നിവയും ലഭ്യമാകും. അ‌തേസമയം നികുതി ഉൾപ്പടാതെയുള്ള നിരക്കാണ് 999 എന്നത്. നികുതി കൂടി ചേർക്കുമ്പോൾ നിരക്കിൽ ചെറിയ വർധനവ് ഉണ്ടാകും.

ബിഎസ്എൻഎല്ലിന്റെ 200 എംബിപിഎസ് പ്ലാൻ: ഒടിടി ആനുകൂല്യങ്ങളും ഡാറ്റയും ഉൾപ്പെടെ ലഭ്യമാകുന്ന ബിഎസ്എൻഎല്ലിന്റെ 200 എംബിപിഎസ് പ്ലാൻ 1499 രൂപയ്ക്കാണ് ലഭ്യമാകുക. 200 എംബിപിഎസ് വരെ ഡൗൺലോഡ് - അപ്‌ലോഡ് വേഗതയിൽ 3.3ടിബി ഡാറ്റ ആണ് ഈ പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്നത്.

200 എംബിപിഎസ് വേഗതയുള്ള എയർടെൽ, ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ

ഇതിനു പുറമെ അ‌ധിക ആനുകൂല്യങ്ങളും ബിഎസ്എൻഎൽ നൽകുന്നുണ്ട്. ലയൺസ്ഗേറ്റ്, ഡിസ്നി+ ഹോട്ട്സ്റ്റാർ, ഹങ്കാമ, സോണിലിവ്, സീ5, യുപ്പ്ടിവി തുടങ്ങിയ പ്ലാറ്റ്ഫോമുകളിലേക്ക് സൗജന്യ ആക്സസ് ഈ ബിഎസ്എൻഎൽ പ്ലാനിൽ ലഭ്യമാണ്. കുറഞ്ഞ നിരക്കിൽ മികച്ച മൂല്യമുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നയിൽ മുന്നിലുള്ള ബിഎസ്എൻഎല്ലിന്റെ മികച്ച പ്ലാനുകളിൽ ഒന്നാണിത്.

എസിടി 200 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാൻ: ഒടിടി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുമായി എത്തുന്ന, 200 എംബിപിഎസ് ഡാറ്റ വേഗമുള്ള എസിടി പ്ലാൻ പ്രതിമാസം 999 രൂപ നിരക്കിലാണ് ലഭ്യമാകുന്നത്. ഈ പ്ലാനിൽ ഡാറ്റയ്ക്ക് ഒപ്പം ഉ​പയോക്താക്കൾക്ക് അ‌ധിക ചെലവില്ലാതെ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപഷനും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ, ഈ എസിടി പ്ലാൻ എല്ലാ സർക്കിളുകളിലും ലഭ്യമല്ല എന്നതാണ്. നിങ്ങളുടെ നഗരത്തിൽ എസിടിയുടെ ഈ ബ്രോഡ്ബാൻഡ് പ്ലാൻ ലഭിക്കുമോ എന്ന് കമ്പനിയുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തേണ്ടതാണ്. സാധാരണ ഉപയോക്താക്കൾക്ക് 200 എംബിപിഎസ് ​വേഗതയുടെ ആവശ്യമില്ല എങ്കിലും ഒടിടി സബ്സ്ക്രിപ്ഷനോടൊപ്പം എത്തുന്നതിനാൽ ഈ പ്ലാനുകൾ മികച്ച തെരഞ്ഞെടുപ്പാണ്.

200 എംബിപിഎസ് വേഗതയുള്ള എയർടെൽ, ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ

200 എംബിപിഎസ് ഡാറ്റ വേഗത്തിന്റെ നിരക്കുകൾ താങ്ങാൻ കഴിയാത്തവർക്ക് അ‌നുയോജ്യമായ മറ്റ് അ‌നേകം ഡാറ്റ പ്ലാനുകൾ ഈ കമ്പനികളെല്ലാം നൽകുന്നുണ്ട്. എന്നാൽ തീർത്തും ഗ്രാമീണമായ പ്രദേശങ്ങളിൽ പല കമ്പനികളുടെയും ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമല്ല. എന്നാൽ അ‌വിടെയും ബിഎസ്എൻഎൽ ആളുകളുടെ രക്ഷയ്ക്ക് എത്താറുണ്ട്.

ഗ്രാമീണ പ്രദേശങ്ങളിൽ സേവനം നൽകുകയും ഗ്രാമങ്ങൾക്കായി പ്രത്യേക പ്ലാൻതന്നെ നൽകുകയും ചെയ്യുന്ന കമ്പനിയാണ് ബിഎസ്എൻഎൽ. ബിഎസ്എൻഎൽ ഫൈബർ റൂറൽ ഹോം വൈഫൈ ബ്രോഡ്ബാൻഡ് പ്ലാൻ നിരവധി പേർക്കാണ് പ്രയോജനപ്പെടുന്നത്. 399 രൂപയുടെ ഗ്രാമീണ ബ്രോഡ്ബാൻഡ് പ്ലാനിൽ 30 എംബിപിഎസ് വരെ വേഗതയിൽ 1000ജിബി ഡാറ്റ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു.

ഈ പ്ലാനി​ൽ ലഭ്യമാകുന്ന 1000 ജിബി ഡാറ്റ ഉപയോഗിച്ച് തീർന്നാൽ പിന്നീട് ഡാറ്റ വേഗത കുറയും. എങ്കിലും തുടർന്നും 4 എംബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ലഭിക്കുമെന്ന് ബിഎസ്എൻഎൽ പറയുന്നു. കൂടാതെ, ഉപഭോക്താക്കൾ ലാൻഡ്‌ലൈൻ ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്താൽ, ഉപയോക്താക്കൾക്ക് ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകൾ വിളിക്കാം.

Best Mobiles in India

English summary
BSNL, Airtel, and ACT are prominent internet service providers in India. These companies offer various broadband plans based on data speed. One of the best plans is the 200 Mbps plan. Airtel and ACT's 200-Mbps plans will be available for Rs 999, and BSNL's 200-Mbps plan will be available for Rs 1499.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X