എത്രദിവസത്തേക്ക് വേണമെന്ന് പറഞ്ഞാൽ മതി, പ്ലാൻ റെഡിയാണ്; പ്രതിദിനം 2ജിബി ഡാറ്റ ലഭിക്കുന്ന എയർടെൽ പ്ലാനുകൾ
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനികളിൽ രണ്ടാം സ്ഥാനത്തുള്ള സ്ഥാപനമാണ് ഭാരതി എയർടെൽ(Airtel). തങ്ങളുടെ വരിക്കാർക്കായി റീച്ചാർജ് പ്ലാനുകൾ പുറത്തിറക്കുന്നതിൽ ഏറ്റവും ശ്രദ്ധപുലർത്തുന്ന എയർടെൽ കൂടുതൽ ആളുകളും ആഗ്രഹിക്കുന്ന 2ജിബി ഡാറ്റ ഉൾക്കൊള്ളുന്ന പ്ലാനുകളും ധാരാളം പുറത്തിറക്കിയിട്ടുണ്ട്. ഒരു ശരാശരി ഉപയോക്താവിന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ 2 ജിബി ഡാറ്റ പര്യാപ്തമാണ്.

ഒരു മാസത്തേക്ക് മുതൽ ഒരു വർഷത്തേക്ക് വരെ 2 ജിബി ഡാറ്റ ദിവസവും നൽകുന്ന പ്ലാനുകൾ എയർടെലിന്റേതായുണ്ട്. ഡാറ്റയ്ക്ക് ഒപ്പം കോളിങ്, എസ്എംഎസ് സൗകര്യങ്ങളും ഇതിൽ പല പ്ലാനുകളും നൽകുന്നുണ്ട്. അധികം ഉയർന്ന തുക നൽകാതെ ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിരവേറ്റാൻ സഹായിക്കുന്ന പ്രതിദിനം 2ജിബി ഡാറ്റ ലഭ്യമാകുന്ന എയർടെൽ പ്ലാനുകൾ പരിചയപ്പെടാം.

319 രൂപയുടെ എയർടെൽ പ്രീപെയ്ഡ് റീചാർജ് പ്ലാൻ
319 രൂപയുടെ എയർടെൽ പ്രീപെയ്ഡ് റീചാർജ് പ്ലാനിൽ 2 ജിബി ഹൈ-സ്പീഡ് ഡാറ്റ, 100 എസ്എംഎസ്, അൺലിമിറ്റഡ് വോയിസ് കോളുകൾ എന്നിവ ഉൾപ്പെടുന്നു. 28 ദിവസത്തേക്ക് തെരഞ്ഞെടുക്കാവുന്ന ഒരു മികച്ച എയർടെൽ പ്ലാൻ ആണിത്. പ്രതിദിന ക്വാട്ട ഉപയോഗത്തിന് ശേഷമുള്ള ഡാറ്റ വേഗത 64 കെബിപിഎസ് ആയി കുറയുന്നു.

ഇവ കൂടാതെ, വിങ്ക് മ്യൂസിക് മെമ്പർഷിപ്പ്, സൗജന്യ ഹെലോ ട്യൂൺസ്, ഫാസ്‌ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, അപ്പോളോ 24/7, എയർടെൽ എക്‌സ്ട്രീം മൊബൈൽ ആപ്പ് എന്നിവ സൗജന്യമായി ഉപയോഗിക്കാനുള്ള അവസരവും ഈ 319 രൂപയുടെ എയർടെൽ പ്രീപെയ്ഡ് റീചാർജ് പ്ലാനിനോടൊപ്പം ഉപയോക്താക്കൾക്ക് ലഭ്യമാകും.

359 രൂപയുടെ എയർടെൽ പ്രീപെയ്ഡ് റീചാർജ് പ്ലാൻ
359 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ പ്രതിദിന ഡാറ്റ ആനുകൂല്യത്തിന്റെയും വാലിഡിറ്റിയുടെയും കാര്യത്തിൽ ന്യായമായ ആനുകൂല്യങ്ങൾ നൽകുന്നു. 28 ദിവസത്തേക്കുള്ള ഈ പാക്കേജിൽ ഓരോ ദിവസവും 2 ജിബി ഡാറ്റ വീതം ഉപയോക്താവിന് ലഭ്യമാകും. പ്രതിദിന ക്വാട്ട ഉപയോഗത്തിന് ശേഷം ഡാറ്റ വേഗത 64 കെബിപിഎസ് ആയി കുറയും. ഇതിനു പുറമെ, ഈ 359 രൂപ റീചാർജ് അൺലിമിറ്റഡ് കോളിംഗും 100 പ്രതിദിന എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. വിങ്ക് മ്യൂസിക് അംഗത്വം, സൗജന്യ ഹെലോട്യൂൺസ്, ഫാസ്‌ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, അപ്പോളോ 24/7, എയർടെൽ എക്‌സ്ട്രീം മൊബൈൽ ആപ്പ് എന്നിവയാണ് ഈ പ്ലാനോടൊപ്പമുള്ള അധിക നേട്ടങ്ങൾ.

549 രൂപയുടെ എയർടെൽ പ്രീപെയ്ഡ് റീചാർജ് പ്ലാൻ
549 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയിലാണ് എത്തുന്നത്. ഓരോ ദിവസവും 2 ജിബി ഡാറ്റ ഉപയോഗിക്കാം. പ്രതിദിന ക്വാട്ട ഉപയോഗത്തിന് ശേഷമുള്ള ഡാറ്റ വേഗത 64 കെബിപിഎസ് ആയി കുറയും. ഡാറ്റ കൂടാതെ ഈ 549 രൂപ റീചാർജ് അൺലിമിറ്റഡ് കോളിംഗും 100 പ്രതിദിന എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. എക്‌സ്ട്രീം മൊബൈൽ പായ്ക്ക്, അപ്പോളോ 24/7, ഫാസ്‌ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, ഫ്രീ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയെല്ലാം കോംപ്ലിമെന്ററിയായി ലഭ്യമാകും.

839 രൂപയുടെ എയർടെൽ പ്രീപെയ്ഡ് റീചാർജ് പ്ലാൻ
എയർടെലിൽ നിന്നുള്ള 839 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 2ജിബി ഡാറ്റയും ഉൾപ്പെടുന്നു. പ്രതിദിനം 100 എസ്എംഎസുകളും പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് മൂന്ന് മാസത്തെ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ, എയർടെൽ എക്‌സ്ട്രീം മൊബൈൽ ബണ്ടിൽ, 100 രൂപ ഫാസ്‌റ്റാഗ് ക്യാഷ്ബാക്ക്, മറ്റ് ആനുകൂല്യങ്ങൾ എന്നിവയും ലഭിക്കും. 84 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്.

2999 രൂപയുടെ എയർടെൽ പ്രീപെയ്ഡ് റീചാർജ് പ്ലാൻ
365 ദിവസത്തെ വാലിഡിറ്റിലഭ്യമാകുന്ന എയർടെൽ റീച്ചാർജ് പ്ലാൻ ആണ് 2999 രൂപയുടേത്. ഓരോ ദിവസവും 2 ജിബി ഡാറ്റ ഈ പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്നു. പ്രതിധിന ഡാറ്റ ഉപയോഗപരിധി പിന്നിട്ടശേഷം വേഗത 64 കെബിപിഎസ് ആയി കുറയും. ഉപഭോക്താക്കൾക്ക് ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് ലോക്കൽ എസ്ടിഡി, റോമിംഗ് കോളുകളും ഈ പ്ലാനിൽ ലഭിക്കും. പ്രതിദിന എസ്എംഎസ് പരിധിക്ക് ശേഷം, ഓരോ എസ്എംഎസിനും പ്രാദേശികമായി 1 രൂപയും അന്താരാഷ്ട്രതലത്തിൽ 1.5 രൂപയും ഈടാക്കും. അപ്പോളോ 24/7 അംഗത്വം, സൗജന്യ ഹലോട്യൂൺസ്, സൗജന്യ വിങ്ക് മ്യൂസിക്, 100 രൂപ ഫാസ്‌ടാഗ് ക്യാഷ്ബാക്ക് എന്നിവ ഈ പ്ലാനിൽ ലഭ്യമാകുന്ന ചില അധിക ആനുകൂല്യങ്ങളാണ്.


Click it and Unblock the Notifications








