വെറുതേയിരിക്കേണ്ടിവരില്ല, റീച്ചാർജ് കൊണ്ട് ഇങ്ങനെയും ചില ഗുണങ്ങളുണ്ട്!
റീച്ചാർജ് പ്ലാനുകളിൽ വൈവിധ്യം കൊണ്ടുവരുന്നതിൽ എയർടെൽ എപ്പോഴും മുന്നിലാണ്. ഉപയോക്താക്കളുടെ മനസറിഞ്ഞ് അവരെ ആകർഷിക്കാൻ പാകത്തിലുള്ള ആനുകൂല്യങ്ങൾ റീച്ചാർജ് പ്ലാനുകളിലേക്ക് കൊണ്ടുവരുന്നതിൽ എയർടെലിനുള്ള കഴിവ് പലതവണ തെളിയിക്കപ്പെട്ടതുമാണ്. ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് തെരഞ്ഞെടുക്കാൻ ഇത്തരത്തിൽ നിരവധി പ്ലാനുകളാണ് എയർടെൽ ഇതിനോടകം പുറത്തിറക്കിയിട്ടുള്ളത്.
കോവിഡ് കാലഘട്ടം മുതലിങ്ങോട്ട്, ഒടിടി പ്ലാറ്റ്ഫോമുകളുടെ സേവനങ്ങൾ ആളുകൾ കൂടുതൽ ഉപയോഗിക്കാൻ തുടങ്ങി. ഇതോടെ റീച്ചാർജ് പ്ലാനുകൾ കൂടുതൽ ആകർഷകമാക്കുന്നതിനും ഉപയോക്താക്കളെ സ്വാധീനിക്കുന്നതിനുമായി ടെലിക്കോം കമ്പനികൾ പ്ലാനുകളിൽ ഒടിടി സേവനങ്ങൾ വാഗ്ദാനം ചെയ്യാൻ ആരംഭിക്കുകയും ചെയ്തു. ഇത് ഒടിടി പ്ലാറ്റ്ഫോമുകളെ കൂടുതൽ ജനപ്രിയമാക്കാനും സഹായകമായി.

ഇന്ന് നേരിട്ട് മുടക്കുന്ന തുകയെക്കാൾ കുറഞ്ഞ തുകയിൽ റീച്ചാർജ് പ്ലാനുകളിലൂടെ ഒടിടി സേവനങ്ങൾ ലഭ്യമാണ്. ഡാറ്റ, കോളിങ് പോലുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതോടൊപ്പം അധിക തുക നൽകാതെ തന്നെ ഒടിടി പ്ലാറ്റ്ഫോം സേവനങ്ങൾ ആസ്വദിക്കാൻ കഴിയുന്നത് ഉപയോക്താക്കളെ സംബന്ധിച്ച് ഏറെ ലാഭകരമാണ് എന്നതിൽ സംശയമില്ല.
ഏറെപ്പേർ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ഒടിടി പ്ലാറ്റ്ഫോം ആണ് ഡിസ്നി+ ഹോട്ട്സ്റ്റാർ. എയർടെൽ തങ്ങളുടെ 4 പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകളിൽ ഡിസ്നി+ ഹോട്ട്സ്റ്റാറിന്റെ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. 399 രൂപ, 499 രൂപ, 839 രൂപ, 3359 രൂപ എന്നീ നിരക്കുകളിലാണ് ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ അടങ്ങുന്ന എയർടെൽ പ്ലാനുകൾ എത്തുന്നത്.

എയർടെലിന് നിരവധി പ്രീപെയ്ഡ് പ്ലാനുകളുണ്ട്. എന്നാൽ ഡിസ്നി + ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ വേണമെങ്കിൽ, ഈ നാല് ഓപ്ഷനുകൾ മാത്രമാണ് ഉള്ളത്. ഇതിൽ 399 രൂപ, 499 രൂപ, 839 രൂപ, പ്ലാനുകൾ മൂന്ന് മാസത്തെ ഡിസ്നി + ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനോട് കൂടിയാണ് വരുന്നത്.
എന്നാൽ 3359 രൂപയുടെ പ്ലാനിൽ ഒരു വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭ്യമാണ്. ഒടിടി ആനുകൂല്യത്തിന് പുറമെ ഡാറ്റ, കോളിങ്, എസ്എംഎസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ഈ പ്ലാനുകളിലുണ്ട്. അതിനാൽ 399 രൂപ, 499 രൂപ, 839 രൂപ, 3359 രൂപ എന്നീ നിരക്കുകളിലെത്തുന്ന എയർടെൽ പ്ലാൻ ആനുകൂല്യങ്ങൾ വിശദമായി പരിചയപ്പെടാം.
എയർടെൽ 399 രൂപ പ്ലാൻ: താങ്ങാനാകുന്ന നിരക്കിൽ മൂന്ന് മാസത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ മൊബൈലിലേക്ക് ആക്സസ് വേണമെങ്കിൽ തെരഞ്ഞെടുക്കാവുന്ന ഓപ്ഷനാണിത്. 28 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 2.5 ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവ ഈ പ്ലാൻ നൽകുന്നു. ഇതിനു പുറമെ എയർടെൽ നൽകിവരുന്ന അധിക ആനുകൂല്യങ്ങളും ലഭ്യമാകും.

എയർടെൽ 499 രൂപ പ്ലാൻ: പ്രതിദിനം 3ജിബി ഡാറ്റയുമായി മൂന്ന് മാസത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ ആസ്വദിക്കാൻ ഈ പ്ലാൻ സഹായിക്കുന്നു. 100 എസ്എംഎസും അൺലിമിറ്റഡ് വോയ്സ് കോളിംഗും ഇതിലുണ്ട്. 28 ദിവസ വാലിഡിറ്റിയുള്ള ഈ പ്ലാനിൽ അൺലിമിറ്റഡ് 5ജി, എയർടെലിന്റെ അധിക ആനുകൂല്യങ്ങൾ എന്നിവയും ലഭ്യമാണ്.
എയർടെൽ 839 രൂപ പ്ലാൻ: 84 ദിവസ വാലിഡിറ്റിയുള്ള ഈ പ്ലാൻ 2ജിബി പ്രതിദിന ഡാറ്റയും 100 എസ്എംഎസും അൺലിമിറ്റഡ് വോയിസ് കോളിംഗും വാഗ്ദാനം ചെയ്യുന്നു. മൂന്ന് മാസത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ ഈ പ്ലാനും നൽകുന്നുണ്ട്. ഇതോടൊപ്പം അധിക ആനുകൂല്യങ്ങൾ വേറെയുമുണ്ട്.
എയർടെൽ 3359 രൂപ പ്ലാൻ: ഒരു വർഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന പ്ലാനാണിത്. അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 2.5 ജിബി പ്രതിദിന ഡാറ്റ എന്നിവയും ഒരു വർഷ വാലിഡിറ്റിയിൽ ലഭ്യമാകും. ഒപ്പം അൺലിമിറ്റഡ് 5ജി ഉൾപ്പെടെയുള്ള അധിക ഓഫറുകളും ഈ പ്ലാൻ നൽകുന്നുണ്ട്.


Click it and Unblock the Notifications








