ലാഭം, ലാഭം ലാഭം! അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ചെയ്യുന്ന 56 ദിവസത്തേക്കുള്ള സൂപ്പർ എയർടെൽ പ്ലാൻ
ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ രണ്ടാം സ്ഥാനത്തുള്ള ഭാരതി എയർടെൽ തങ്ങളുടെ വരിക്കാർക്ക് വിവിധ നിരക്കുകളിലായി വ്യത്യസ്ത വാലിഡിറ്റികളിൽ നിരവധി പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. നൽകുന്ന തുകയ്ക്ക് മികച്ച മൂല്യം തിരിച്ചുനൽകുന്നു എന്നതാണ് എയർടെൽ പ്ലാനുകളുടെ ഒരു പ്രത്യേകതയായി വരിക്കാർ ചൂണ്ടിക്കാണിക്കാറുള്ളത്.
എയർടെൽ പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകളിൽ 56 ദിവസ വാലിഡിറ്റിയിൽ എത്തുന്ന പ്ലാനുകളെയാണ് നാം ഇന്ന് പരിചയപ്പെടുന്നത്. 56 ദിവസ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന മൂന്ന് റീച്ചാർജ് പ്ലാനുകളാണ് പ്രധാനമായും എയർടെലിനുള്ളത്. 479 രൂപ, 549 രൂപ, 699 രൂപ നിരക്കുകളിലാണ് ഈ പ്ലാനുകൾ എത്തുന്നത്.

239 രൂപയോ അതിൽ കൂടുതലോ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുന്ന 5ജി ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ എയർടെൽ നൽകിവരുന്നുണ്ട്. ഈ ഓഫർ പ്രകാരം 5ജി ഡാറ്റ അൺലിമിറ്റഡായി ഉപയോഗിക്കാൻ യോഗ്യത നൽകുന്ന പ്ലാനുകളാണ് 56 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ഈ മൂന്ന് പ്ലാനുകളും എന്നത് ശ്രദ്ധേയമാണ്.
479 രൂപയുടെ എയർടെൽ പ്ലാൻ: 479രൂപയുടെ പ്ലാനിൽ 1.5 ജിബി പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും കൂടാതെ പ്രതിദിനം 100 എസ്എംഎസും ലഭിക്കും. എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് ഫ്രീ, ഫാസ്ടാഗിൽ 100 രൂപ ക്യാഷ്ബാക്ക് എന്നിവയാണ് അധിക ആനുകൂല്യങ്ങൾ.

549 രൂപയുടെ എയർടെൽ പ്ലാൻ: 56 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ഈ പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 100 എസ്എംഎസും ലഭിക്കും. അധിക ആനുകൂല്യമായി അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയ്‌ക്കൊപ്പം 56 ദിവസത്തേക്ക് എക്‌സ്‌ട്രീം ആപ്പിലേക്ക് സൗജന്യ ആക്‌സസ് ലഭിക്കും.
699 രൂപയുടെ എയർടെൽ പ്ലാൻ: ഈ പ്ലാനിൽ പ്രതിദിനം 3 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 100 എസ്എംഎസും ലഭിക്കും. അതോടൊപ്പം ആമസോൺ പ്രൈം അംഗത്വം, എക്‌സ്ട്രീം ആപ്പ്, അപ്പോളോ 24|7 സർക്കിൾ, ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക്, ഫാസ്ടാഗിൽ 100 രൂപ ക്യാഷ്ബാക്ക് പോലുള്ള മറ്റ് അധിക ആനുകൂല്യങ്ങൾ ലഭിക്കും.

നേരത്തെ സൂചിപ്പിച്ചതുപോലെ ഈ മൂന്ന് പ്ലാനുകളും അൺലിമിറ്റഡ് 5ജി ഡാറ്റ ആണ് വാഗ്ദാനം ചെയ്യുന്നത്. എയർടെൽ 5ജി ലഭിക്കുന്ന പ്രദേശങ്ങളിലെ 5ജി വരിക്കാർക്ക് മാത്രമാണ് ഈ ഓഫറിന്റെ ആനുകൂല്യം ലഭ്യമാകുക. നിശ്ചിത ഡാറ്റ പരിധി ഇല്ലാതെ ഇഷ്ടം പോലെ ഡാറ്റ ഉപയോഗിക്കാം എന്നതാണ് അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറിന്റെ പ്രത്യേകത.
എന്നാൽ എയർടെൽ 5ജി വരിക്കാർക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുക. 4ജി വരിക്കാർക്ക് ഈ പ്ലാനിനോടൊപ്പം പറഞ്ഞിരിക്കുന്ന നിശ്ചിത അളവിലുള്ള ഡാറ്റ മാത്രമേ ഉപയോഗിക്കാൻ കഴിയൂ. കൂടുതൽ ആളുകളെ തങ്ങളുടെ 5ജി സേവനങ്ങളിലേക്ക് ആകർഷിക്കാനാണ് ഇത്തരമൊരു അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറുമായി എയർടെൽ രംഗത്തെത്തിയിരിക്കുന്നത്.
ഈ മൂന്ന് പ്ലാനുകളും ഒരേ വാലിഡിറ്റിയാണ് നൽകുന്നത് എങ്കിലും ആനുകൂല്യങ്ങൾ വ്യത്യസ്തമാണ്. എന്നാൽ 5ജി ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഡാറ്റ അളവ് നോക്കാതെ ഉപയോഗിക്കാം എന്നതിനാൽ 479 രൂപയുടെ പ്ലാൻ ആണ് ലാഭകരം. 4ജി ഉപയോക്താക്കൾക്ക് പ്രതിദിനം വേണ്ട ഡാറ്റയുടെ അളവ് പരിഗണിച്ച് അത് ലഭ്യമാകുന്ന പ്ലാൻ തെരഞ്ഞെടുക്കാം.


Click it and Unblock the Notifications








