Home
News

എന്തുകിട്ടും എന്നറിഞ്ഞ് കാശ് മുടക്കൂ...; എയർടെലിന്റെ 4 കിടിലൻ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

സിനിമ കാണാൻ വ്യാജ പ്രിന്റുകളെയും മറ്റും ആശ്രയിച്ചിരുന്ന കാലത്തുനിന്ന് ആളുകളെ ആസ്വാദനത്തിന്റെ പുതിയൊരു അ‌നുഭവ തലത്തിലേക്ക് എത്തിച്ചവയാണ് ഒടിടി പ്ലാറ്റ്ഫോമുകൾ. ഇന്ന് തീയറ്ററിൽ ഇറങ്ങാതെ നേരിട്ട് ഒടിടി റിലീസ് പോലും നടക്കുന്നു. കൂടാതെ തീയറ്ററിൽ ഇറങ്ങുന്ന സിനിമകൾ പോലും അ‌ധികം ​വൈകാതെ ഇന്ന് ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു. നമ്മുടെ സിനിമാ ആസ്വാദനം അ‌ങ്ങനെ ഒടിടിയിലേക്ക് പറിച്ചു നടപ്പെട്ട ഈ കാലഘട്ടത്തിൽ ഒടിടി സബ്സ്ക്രിപ്ഷനുകൾക്കും ഏറെ പ്രാധാന്യമുണ്ട്.

രണ്ടാം സ്ഥാനത്തുള്ള കമ്പനി

ഇന്ത്യയിലെ ടെലിക്കോം സേവന ദാതാക്കളിൽ രണ്ടാം സ്ഥാനത്തുള്ള കമ്പനിയാണ് എയർടെൽ. ഉപയോക്താക്കൾക്ക് അ‌നുയോജ്യമായ നിരവധി പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് പ്ലാനുകൾ ഇതിനോടകം കമ്പനി പുറത്തിറക്കിയിട്ടുണ്ട്. കോളിങ്, ഡാറ്റ, എസ്എംഎസ് എന്നീ സേവനങ്ങൾക്കു പുറമെ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്സ്ക്രിപ്ഷനുകളും ഈ പ്ലാനുകളിൽ പലതിലും ഉൾപ്പെ​ടുന്നു. ഡാറ്റയ്ക്കായി മുടക്കുന്ന പണം കൊണ്ടു തന്നെ കോളിങ്, എസ്എംഎസ്, ഒടിടി സബ്സ്ക്രിപ്ഷൻ എന്നീ ആവശ്യങ്ങൾ നിർവഹിക്കാൻ സഹായിക്കുന്നവയാണ് ഈ എയർടെൽ പ്ലാനുകൾ. ഡിസ്നി + ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം എന്നിവയുമായി വരുന്ന എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ പരിചയപ്പെടാം.

എയർടെൽ പോസ്റ്റ്പെയ്ഡ്

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ പ്രധാനമായും നാല് പ്ലാനുകളാണ് ഡിസ്നി + ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം എന്നിവ ഉൾപ്പെടെയുള്ള ​ഒടിടി സബ്സ്ക്രിപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നത്. 499 രൂപ, 999 രൂപ, 1199 രൂപ, 1499 രൂപ എന്നിങ്ങനെയാണ് ഈ പ്ലാനുകളുടെ നിരക്ക്. പുതിയ പോസ്റ്റ്‌പെയ്ഡ് മൊബൈൽ കണക്ഷൻ വാങ്ങാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും തെരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനുകളാണ് ഈ പ്ലാനുകൾ.

499 രൂപയുടെ എയർടെൽ പോസ്റ്റ്‌പെയ്ഡ് പ്ലാൻ

499 രൂപയുടെ എയർടെൽ പോസ്റ്റ്‌പെയ്ഡ് പ്ലാൻ

അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 75 ജിബി ഡാറ്റ എന്നിവയും 200 ജിബി വരെ ഡാറ്റ റോൾഓവറും ലഭ്യമാകുന്ന എയർടെലിന്റെ മികച്ചൊരു പ്ലാൻ ആണ് 499 രൂപ നിരക്കി​ൽ ലഭ്യമാകുന്നത്. ഈ പ്ലാനിന്റെ അ‌ധിക ആനുകൂല്യമായാണ് സൗജന്യ ഒടിടി സേവനങ്ങൾ അ‌വതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ഉപഭോക്താക്കൾക്ക് 6 മാസത്തേക്ക് ആമസോൺ പ്രൈം അംഗത്വം, ഒരു വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ, ഹാൻഡ്‌സെറ്റ് പരിരക്ഷ, Wynk Music എന്നിവ അധിക ചെലവില്ലാതെ ലഭിക്കും. ഉപഭോക്താക്കൾക്ക് കൂടുതൽ ഫാമിലി കണക്ഷനുകൾ ചേർക്കാനും കഴിയും, എന്നാൽ ഓരോ സാധാരണ കണക്ഷനും 299 രൂപ ഈടാക്കും.

999 രൂപയുടെ എയർടെൽ പോസ്റ്റ്‌പെയ്ഡ് പ്ലാൻ

999 രൂപയുടെ എയർടെൽ പോസ്റ്റ്‌പെയ്ഡ് പ്ലാൻ

അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 200 ജിബി വരെ ഡാറ്റ റോൾഓവറിനൊപ്പം 100 ജിബി പ്രതിമാസ ഡാറ്റയും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്ന പ്ലാൻ ആണ് എയർടെൽ 999 രൂപ നിരിക്കിൽ അ‌വതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനിനൊപ്പം, ഓരോ കണക്ഷനും 30 ജിബി ഡാറ്റ സഹിതം 3 അധിക വോയ്‌സ് കണക്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. അധിക ആനുകൂല്യങ്ങളിൽ, ഉപയോക്താക്കൾക്ക് 6 മാസത്തേക്ക് ആമസോൺ പ്രൈം അംഗത്വവും ഒരു വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ മൊ​ബൈൽ, ഹാൻഡ്‌സെറ്റ് പരിരക്ഷയും Wynk പ്രീമിയവും അധിക ചിലവില്ലാതെ ലഭിക്കും.

1199 രൂപയുടെ എയർടെൽ പോസ്റ്റ്‌പെയ്ഡ് പ്ലാൻ

1199 രൂപയുടെ എയർടെൽ പോസ്റ്റ്‌പെയ്ഡ് പ്ലാൻ

3 ആഡ്-ഓൺ റെഗുലർ വോയ്‌സ് കണക്ഷനുകളുമായാണ് എയർടെല്ലിൽ നിന്നുള്ള 1199 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാൻ എത്തുന്നത്. ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 150 ജിബി പ്രതിമാസ ഡാറ്റ, 200 ജിബി ഡാറ്റ റോൾഓവർ എന്നിവയ്‌ക്കൊപ്പം പ്രതിദിനം 100 എസ്എംഎസും എയർടെൽ ഈ പ്ലാനിൽ വാഗ്ദാനം ചെയ്യുന്നു. അധിക ആനുകൂല്യങ്ങളായി നെറ്റ്ഫ്ലിക്സിന്റെ അടിസ്ഥാന പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ, ആറ് മാസത്തേക്ക് ആമസോൺ ​പ്രൈം അംഗത്വം, 1 വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ മൊ​ബൈൽ സബ്സ്ക്രിപ്ഷൻ, ഹാൻഡ്‌സെറ്റ് പ്രൊട്ടക്ഷൻ, വിങ്ക് പ്രീമിയം എന്നിവ അധിക ചിലവില്ലാതെ ഈ പ്ലാനോടൊപ്പം ലഭിക്കും.

1499 രൂപയുടെ എയർടെൽ പോസ്റ്റ്‌പെയ്ഡ് പ്ലാൻ

1499 രൂപയുടെ എയർടെൽ പോസ്റ്റ്‌പെയ്ഡ് പ്ലാൻ

ഭാരതി എയർടടെൽ അ‌വതരിപ്പിച്ചിരിക്കുന്ന ഏറ്റവും ചെലവേറിയ പോസ്റ്റ്‌പെയ്ഡ് പ്ലാനാണ് 1499 രൂപയുടെ പ്ലാൻ. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 200 ജിബി വരെ ഡാറ്റ റോൾഓവറിൽ പ്രതിമാസം 200 ജിബി ഡാറ്റ എന്നിവ ലഭിക്കും. ഈ പ്ലാനിൽ നാല് സൗജന്യ ആഡ്-ഓൺ റെഗുലർ വോയ്‌സ് കണക്ഷനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നെറ്റ്ഫ്ലിക്സ് സ്റ്റാൻഡേർഡ് പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ, ആറ് മാസത്തേക്കുള്ള ആമസോൺ പ്രൈം അംഗത്വം, 1 വർഷത്തേക്ക് ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ, ഹാൻഡ്‌സെറ്റ് പരിരക്ഷണം, അധിക ചിലവില്ലാതെ വിങ്ക് പ്രീമിയം എന്നിവയാണ് ഈ എയർടെൽ പ്ലാനിൽ ലഭിക്കുന്ന അധിക ആനുകൂല്യങ്ങൾ.

5ജി പ്ലസ് സേവനങ്ങൾ

ഈ പ്ലാനുകളിൽ ലഭ്യമാകുന്ന അ‌ധിക സേവനങ്ങൾക്ക് യഥാർഥത്തിൽ നൽകേണ്ടിവരുന്ന തുകയുമായി കണക്കാക്കുമ്പോൾ ഈ എയർടെൽ പ്ലാനുകൾ ഉപയോക്താക്കൾക്ക് ഏറെ ലാഭം നൽകുന്നതായി കാണാൻ സാധിക്കും. രാജ്യവ്യാപകമായി 5ജി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് എയർടെൽ. ഇതിനോടകം നിരവധി നഗരങ്ങളിൽ എയർടെൽ 5ജി പ്ലസ് സേവനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലുള്ള പ്ലാനുകൾ ഉപയോഗിച്ച് എയർടെൽ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കും 5ജി പ്ലസ് ആസ്വദിക്കാം. ധാരാളം ഡാറ്റ ലഭ്യമാകുന്നതിനാൽ ഡാറ്റ പരിധിയുടെ പേടികൂടാതെ 5ജി ആസ്വദിക്കാൻ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് സാധിക്കും.

More from GizBot

Best Mobiles in India

English summary
Four of the Airtel postpaid plans offer OTT subscriptions, including Disney + Hotstar, Amazon Prime, and Netflix. These plans are priced at Rs 499, Rs 999, Rs 1199, and Rs 1499. These plans are great options for anyone looking to purchase a new postpaid mobile connection.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X