Home
News

അ‌റിയൂ, ഇഷ്ടപ്പെടും തീർച്ച! 500 രൂപയിൽ താഴെ നിരക്കിൽ 2023 ൽ ലഭ്യമാകുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ

വൈദ്യുതി പോലെ തന്നെ ഇന്റർനെറ്റും ഇന്ന് വീടുകളിൽ ഒഴിവാക്കാനാകാത്ത ഒരു അ‌വശ്യവസ്തുവായി മാറിയിരിക്കുന്നു. ബ്രോഡ്ബാൻഡ് സേവനങ്ങളുടെ പ്രസക്തി ഏറെ വർധിച്ചു. വിവിധ ആവശ്യങ്ങൾ കണക്കിലെടുത്ത് ബ്രോഡ്ബാൻഡ് വരിക്കാരാകുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടുകയാണ്. എന്നാൽ ഏറ്റവും മികച്ച സേവന ദാതാവിനെ തെരഞ്ഞെടുക്കുകയും അ‌വരുടെ മികച്ച പ്ലാനിനെപ്പറ്റി അ‌റിയുകയും ചെയ്യുക എന്നത് ഏറെ പ്രധാനപ്പെട്ടൊരു കാര്യമാണ്.

മികച്ച സേവനം നൽകു​ന്ന നിരവധി ബ്രോഡ്ബാൻഡ് ദാതാക്കൾ

മികച്ച സേവനം നൽകു​ന്ന നിരവധി ബ്രോഡ്ബാൻഡ് ദാതാക്കൾ നമുക്കു ചുറ്റുമുണ്ട്. അ‌വരിൽ ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നൊരു സേവനദാതാവാണ് ബിഎസ്എൻഎൽ. ആകർഷകവും ലാഭകരവുമായ പ്ലാനുകളാണ് ബ്രോഡ്ബാൻഡ് കണക്ഷനുകൾക്കായും ബിഎസ്എൻഎൽ പുറത്തിറക്കിയിരിക്കുന്നത്. വർധിച്ചുവരുന്ന പ്രസക്തി കണക്കിലെടുത്ത് 500 രൂപയിൽ താഴെ നിരക്കിൽ ലഭ്യമാകുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ പരിചയപ്പെടാം.

 275 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ

275 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ

ബിഎസ്എൻഎല്ലിന് 275 രൂപയുടെ രണ്ട് ബ്രോഡ്ബാൻഡ് പ്ലാനുകളാണ് ഉള്ളത്. ഈ രണ്ട് വേരിയന്റുകൾക്കും 75 ദിവസത്തെ വാലിഡിറ്റി ആണ് ലഭ്യമാകുക. ഒപ്പം അ‌ൺലിമിറ്റഡ്​ കോളിങ് സൗകര്യവുമുണ്ട്. ഈ പ്ലാനിന്റെ പ്രധാന സേവനമായ ഡാറ്റയുടെ കാര്യത്തിലേക്ക് വന്നാൽ, 3300ജിബി (3.3ടിബി) ഡാറ്റ ആണ് ഈ പ്ലാൻ നൽകുന്നത്. 275 രൂപയുടെ വേരിയന്റുകൾ തമ്മിലുള്ള ഒരേയൊരു വ്യത്യാസം ഡാറ്റ വേഗതയാണ്.

രണ്ട് തരം വേഗതയിൽ

രണ്ട് തരം വേഗതയിൽ ഈ പ്ലാൻ ലഭ്യമാണ്. 275 രൂപയുടെ ഒരു വേരിയന്റിൽ 30 എംബിപിഎസ് വേഗതയും മറ്റൊന്ന് 60 എംബിപിഎസ് വേഗതയും വാഗ്ദാനം ചെയ്യുന്നു. രണ്ട് വേരിയന്റുകളിലും ഇന്റർനെറ്റ് ഉപയോഗ പരിധി പിന്നിട്ടാൽ ഡാറ്റ വേഗത 4 എംബിപിഎസ് ആയി കുറയും. രണ്ട് പ്ലാനുകളുടെയും സബ്‌സ്‌ക്രൈബർമാർക്ക് ഒടിടി ആനുകൂല്യങ്ങൾ ഒന്നും ഈ പ്ലാനിൽ ലഭ്യമാകുന്നില്ല.

 329 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ

329 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ

ബിഎസ്എൻഎല്ലിൽ നിന്നുള്ള 329 രൂപയുടെ ബ്രോഡ്‌ബാൻഡ് പ്ലാനിൽ 20 എംബിപിഎസ് ഇന്റർനെറ്റ് വേഗതയും 1000ജിബി ഡാറ്റയും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ വേഗത 4 എംബിപിഎസ് ആയി കുറയുന്നു. കൂടാതെ, ഈ പ്ലാൻ വരിക്കാർക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ വാഗ്ദാനം ചെയ്യുന്നു.

 399 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ

399 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ

399 രൂപയുടെ ബിഎസ്എൻഎൽ ഫൈബർ എക്സ്പീരിയൻസ് പ്ലാനിൽ 1000ജിബി ഡാറ്റയും 30 എംബിപിഎസ് ഡൗൺലോഡ് വേഗതയും ലഭിക്കും. 1000ജിബി ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 4 എംബിപിഎസ് ആയി കുറയും. ഡാറ്റ കൂടാതെ, ഈ പാക്കേജ് ഏത് നെറ്റ്‌വർക്കിലേക്കും സൗജന്യവും പരിധിയില്ലാത്തതുമായ വോയ്‌സ് കോളുകൾ അ‌നുവദിക്കുന്നു.

  449 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ

449 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ

ബിഎസ്എൻഎൽ 449 രൂപയുടെ ബ്രോഡ്ബാൻഡ് പാക്കേജ് 30 എംബിപിഎസ് വേഗതയിൽ 3300ജിബി വരെ ഡാറ്റ നൽകുന്നു. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ ഡാറ്റ വേഗം 4 എംബിപിഎസ് ആയി കുറയുന്നു. കൂടാതെ, ഈ പ്ലാൻ വരിക്കാർക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യവും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു.

 499 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ

499 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 499 രൂപയുടെ പ്ലാനിൽ 40 എംബിപിഎസ് വേഗതയിൽ 3300ജിബി വരെ ഹൈ-സ്പീഡ് ഇന്റർനെറ്റ് ലഭ്യമാണ്. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ ഇന്റർനെറ്റ് വേഗത 4 എംബിപിഎസ് ആയി കുറയും. ഈ പ്ലാനി​നോടൊപ്പവും വരിക്കാർക്ക് അൺലിമിറ്റഡ് കോളിങ് സേവനം അധികമായി ലഭിക്കും.

More from GizBot

Best Mobiles in India

English summary
Keeping in view the increasing relevance, BSNL has launched several broadband plans available at under Rs 500. These broadband plans are available at Rs 275, Rs 329, Rs 399, Rs 449, and Rs 499. Most of these plans also offer unlimited voice calling benefits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X