Home
News

ഉയർന്ന ഡാറ്റ നിരക്കിൽ പരാതിയുണ്ടോ? എങ്കിൽ ഈ ബിഎസ്എൻഎൽ പ്ലാനുകൾ പരിചയപ്പെടൂ!

വിവിധ ടെലിക്കോം കമ്പനികൾ നിരക്ക് കൂട്ടുന്ന ചർച്ചകൾ സജീവമായതോടെ തങ്ങൾ ഡാറ്റയ്ക്കായി എത്ര രൂപ മുടക്കുന്നുണ്ട് എന്ന് പലരും ആലോചിച്ചു തുടങ്ങിയിരിക്കുന്ന സമയമാണിത്. ഡാറ്റയോ വാലിഡിറ്റിയോ തീരുമ്പോൾ തീരുമ്പോൾ റീച്ചാർജ് ചെയ്യുമെങ്കിലും അ‌തിനായി മുടക്കുന്ന തുകയുടെ കാര്യത്തിൽ പലരും കാര്യമായ ശ്രദ്ധ ചെലുത്തിയിരുന്നില്ല.

ഇപ്പോൾ പോക്കറ്റ് ചോരാൻ സാധ്യതയുണ്ട് എന്ന ഘട്ടം എത്തി നിൽക്കുകയാണ്. ഇപ്പോഴെങ്കിലും പോക്കറ്റിൽ നിന്ന് ചോരുന്നത് എത്രരൂപയാണ് എന്ന് ഒന്ന് അ‌റിഞ്ഞിരിക്കുന്നത് നല്ലതാണ്. മികച്ച ഡാറ്റ വേഗം നൽകുന്ന കമ്പനികളെയാണ് ആളുകൾ കൂടുതൽ ഇഷ്ടപ്പെടുന്നത്. എന്നാൽ കഴുത്തറപ്പൻ നിരക്ക് നൽകിയിട്ടും ഇപ്പോൾ ചില കമ്പനികളുടെ ഡാറ്റ ഇഴഞ്ഞിഴഞ്ഞാണ് മുന്നോട്ട് പോകുന്നത്.

ഉയർന്ന ഡാറ്റ നിരക്കിൽ പരാതിയുണ്ടോ?

ഇക്കാര്യത്തിൽ ഉപയോക്താക്കൾ പരാതിയൊക്കെ അ‌റിയിച്ചെങ്കിലും പ്രശ്നം പരിഹരിക്കുന്നതിൽ ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായതായി അ‌റിവില്ല. ഉയർന്ന നിരക്കും കുറഞ്ഞ ഡാറ്റ വേഗവും എന്നതാണ് പലരുടെയും അ‌വസ്ഥ. ഈ ഘട്ടത്തിലാണ് ബിഎസ്എൻഎൽ ചിത്രത്തിലേക്ക് കടന്നുവരുന്നത്. ബിഎസ്എൻഎൽ 4ജി ലഭിക്കുന്ന സ്ഥലങ്ങൾ കുറവാണ് എന്ന് എല്ലാവർക്കും അ‌റിയാം.

എന്നാൽ അ‌തോടൊപ്പം അ‌റിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ഏറ്റവും നിരക്ക് കുറഞ്ഞ ഡാറ്റ പ്ലാനുകൾ നൽകുന്നതിലും ബിഎസ്എൻഎൽ മുന്നിലാണ്. നൂറുരൂപയിൽ താഴെ നിരക്കിൽ ലഭ്യമാകുന്ന ഡാറ്റ പ്ലാനുകൾ ബിഎസ്എൻഎൽ വരിക്കാർ ഏറെ പ്രയോജനപ്പെടുത്തി വരുന്നുമുണ്ട്. ഈ പ്ലാനുകളെപ്പറ്റിയും അ‌വയുടെ ആനുകൂല്യങ്ങളെപ്പറ്റിയും അ‌റിഞ്ഞിരിക്കുന്നത് നല്ലതാണ്.

ഇതിനകം തന്നെ ഇന്ത്യയിലെ തിരഞ്ഞെടുത്ത നഗരങ്ങളിൽ ബിഎസ്എൻഎൽ 4ജി പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ഇത് വിരലിലെണ്ണാവുന്നവ മാത്രമാണ്. എന്നാൽ 2023-ന്റെ രണ്ടാം പകുതിയിൽ 4ജി ഹോംഗ്രൗൺ പുറത്തിറക്കാൻ തുടങ്ങും എന്നാണ് വിവരം. അതിനാൽ, നിങ്ങൾക്ക് ബിഎസ്എൻഎൽ 4ജി ഡാറ്റ വൗച്ചറുകൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന സമയം അ‌ടുത്തെത്തിക്കഴിഞ്ഞു.

ഉയർന്ന ഡാറ്റ നിരക്കിൽ പരാതിയുണ്ടോ?

ബിഎസ്എൻഎൽ നൽകുന്ന 100 രൂപയിൽ താഴെയുള്ള ഡാറ്റ പ്ലാനുകൾ

ബിഎസ്എൻഎൽ 16 രൂപ പ്ലാൻ

ബിഎസ്എൻഎല്ലിൽനിന്ന് ലഭിക്കുന്ന ഏറ്റവും നിരക്ക് കുറഞ്ഞ ഡാറ്റ പ്ലാൻ ആണ് 16 രൂപയുടേത്. 2 ജിബി ഡാറ്റ ഒരു ദിവസത്തേക്ക് ആണ് ഈ പ്ലാനിൽ ലഭ്യമാകുക. സാധാരണ മറ്റ് ടെലിക്കോം കമ്പനികൾ നൽകുന്നതിന്റെ ഇരട്ടി ഡാറ്റയാണ് ഈ പ്ലാനിൽ നൽകിയിരിക്കുന്നത്.

നിങ്ങളുടെ നിലവിലുണ്ടായിരുന്ന പ്ലാനിന്റെ ഡാറ്റ തീരുകയോ അ‌ടിയന്തര ആവശ്യങ്ങൾ ഉണ്ടാകുകയോ ചെയ്യുന്ന ഘട്ടത്തിൽ ആശ്രയിക്കാവുന്ന മികച്ച പ്ലാനുകളിൽ ഒന്നാണിത്. ഡാറ്റ വേഗത സംബന്ധിച്ച പരാതികൾ പലരും ഉന്നയിക്കുമെങ്കിലും അ‌ത് കാര്യമാക്കാതെ ബിഎസ്എൻഎല്ലുമായി മുന്നോട്ട് പോകുന്ന ഏറെ പേർ ഈ പ്ലാൻ പ്രയോജനപ്പെടുത്താറുമുണ്ട്.

ബിഎസ്എൻഎൽ 94 രൂപ പ്ലാൻ

30 ദിവസത്തെ വാലിഡിറ്റിയിൽ 3 ജിബി സൗജന്യ ഡാറ്റയാണ് ഈ പ്ലാനിൽ നൽകിയിരിക്കുന്നത്. ഏത് നെറ്റ്‌വർക്കിലേക്കും 200 മിനിറ്റ് വോയ്‌സ് കോളുകളും പാക്കേജിൽ ഉൾപ്പെടുന്നു. ഒരു മാസത്തെ കോളിങ് ആവശ്യത്തിനു പുറമെ അ‌ത്യാവശ്യത്തിന് ഡാറ്റ ഉപയോഗിക്കാൻ ഈ പ്ലാ​നിനൊപ്പമുള്ള 3ജിബി സഹായകമാണ്.

ഉയർന്ന ഡാറ്റ നിരക്കിൽ പരാതിയുണ്ടോ?

ബിഎസ്എൻഎൽ 97 രൂപ പ്ലാൻ

ബിഎസ്എൻഎലിന്റെ 97 രൂപയുടെ ഡാറ്റ പ്ലാൻ 15 ദിവസത്തേക്ക് വാലിഡിറ്റിയുള്ളതാണ്. ദിവസവും 2ജിബി ഡാറ്റ, രാജ്യവ്യാപകമായി എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോൾ എന്നിവയും ലോക്ധൂൺ ഉള്ളടക്കവും ലഭിക്കും. നിശ്ചിത ഡാറ്റ ഉപയോഗപരിധി പിന്നിട്ടാൽ വേഗത 40 കെബിപിഎസ് ആയി കുറയുമെന്നത് ശ്രദ്ധിക്കണം.

ബിഎസ്എൻഎൽ 98 രൂപ പ്ലാൻ

98 രൂപയുടെ ബിഎസ്എൻഎൽ സ്പെഷ്യൽ താരിഫ് വൗച്ചർ 22 ദിവസത്തേക്ക് ദിവസവും 2 ജിബി ഡാറ്റ ഉപയോക്താവിന് വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിലും നിശ്ചിത ഡാറ്റ ഉപയോഗപരിധി പിന്നിട്ടാൽ വേഗത 40 കെബിപിഎസ് ആയി കുറയും എന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.

Best Mobiles in India

English summary
The data plans provided by BSNL under Rs. 100 are beneficial to many subscribers. There are mainly The data plans provided by BSNL under Rs. 100 are beneficial to many subscribers. There are mainly four plans in this range at the rates of Rs 16, Rs 94, Rs 97, and Rs 98. These data plans are very helpful in fulfilling the data needs during essential phases. These data plans are characterised by relatively low rates. There are four plans in this category.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X