പാവങ്ങളുടെ രക്ഷയ്ക്കെത്തി ജനപ്രീതി നേടിയ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ
നൂറ് രൂപയിൽ താഴെ നിരക്കിൽ റീച്ചാർജ് പ്ലാനുകൾ നൽകുന്നതിൽ ഇന്ന് ബിഎസ്എൻഎല്ലിന് എതിരാളികളില്ല എന്നുതന്നെ പറയാം. 99 രൂപയുടെ വിഐ പ്ലാൻ മാത്രമാണ് ഇക്കാര്യത്തിൽ പേരിനെങ്കിലും ഒരു റീച്ചാർജ് പ്ലാനുള്ളത്. എന്നാൽ ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം നൂറ് രൂപയിൽ താഴെ നിരക്കിൽ ഒന്നിലേറെ റീച്ചാർജ് പ്ലാനുകളുണ്ട്.
താരതമ്യേന കുറഞ്ഞ വാലിഡിറ്റിയാണ് നൂറ് രൂപയിൽ താഴെ നിരക്കിൽ എത്തുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നത്. എങ്കിലും അത്യാവശ്യഘട്ടങ്ങളിൽ റീച്ചാർജ് ആവശ്യമായി വന്നാൽ കുറഞ്ഞ തുകയ്ക്ക് അത് സാധ്യമാക്കുന്ന ഒരേയൊരു ടെലിക്കോം കമ്പനിയാണ് ബിഎസ്എൻഎൽ. സാധാരണക്കാർക്ക് ഈ റീച്ചാർജ് പ്ലാനുകൾ പലപ്പോഴും ഏറെ സഹായകമാകാറുണ്ട്.

100 രൂപയിൽ താഴെ നിരക്കിൽ മൂന്ന് പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകളാണ് ബിഎസ്എൻഎല്ലിൽ നിന്ന് ലഭ്യമാകുക. 20 ദിവസത്തിൽ താഴെ മാത്രം വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നവയാണ് ഈ റീച്ചാർജ് പ്ലാനുകൾ. എന്നാൽ അത്യാവശ്യഘട്ടങ്ങളിൽ പണം കുറവാണെങ്കിലും കുറഞ്ഞ തുകയ്ക്ക് റീച്ചാർജ് സാധ്യമാക്കാൻ ഈ പ്ലാനുകൾ ഏറെ സഹായിക്കുന്നു.
അതിനാൽത്തന്നെ ഈ മൂന്ന് ബിഎസ്എൻഎൽ പ്ലാനുകളും ഏറെ ജനപ്രിയമാണ്. അറിഞ്ഞിരുന്നാൽ അടിയന്തര ഘട്ടങ്ങളിൽ ഉപയോഗപ്പെടുന്ന നൂറ് രൂപയിൽ താഴെ നിരക്കിലെത്തുന്ന ബിഎസ്എൻഎൽ പ്ലാനുകളെ ഇവിടെ പരിചയപ്പെടാം. 87, 97, 99 നിരക്കുകളിലാണ് ഈ സ്പെഷ്യൽ താരിഫ് വൗച്ചറുകൾ (എസ്ടിവി) എത്തുന്നത്. യഥാർഥത്തിൽ ഇവ വാലിഡിറ്റിക്ക് വേണ്ടിയുള്ള പ്ലാനുകളല്ല.

വളരെക്കാലമായി ബിഎസ്എൻഎല്ലിൽനിന്ന് ലഭ്യമാകുന്ന ഈ റീച്ചാർജ് പ്ലാനുകൾ ഏതാനും നാളത്തേക്ക് വിവിധ ആനുകൂല്യങ്ങൾ നൽകുന്നവ മാത്രമാണ്. എന്നാൽ ഫലത്തിൽ അത്രയും ദിവസത്തെ വാലിഡിറ്റിയും ലഭ്യമാകുന്നു എന്നുമാത്രം. 20 ദിവസത്തിൽ താഴെ കാലാവധിയുള്ള ഈ സ്പെഷ്യൽ താരിഫ് വൗച്ചറുകൾ നൽകുന്ന ആനുകൂല്യങ്ങളെപ്പറ്റി വിശദമായി പരിചയപ്പെടാം.
87 രൂപയുടെ എസ്ടിവി: അൺലിമിറ്റഡ് വോയ്‌സ് കോളിംഗിനൊപ്പം പ്രതിദിനം 1 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന ബിഎസ്എൻഎൽ പ്ലാൻ ആണിത്. 14 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. ഈ പ്ലാനിനൊപ്പം എസ്എംഎസ് ആനുകൂല്യങ്ങളൊന്നും ബിഎസ്എൻഎൽ നൽകുന്നില്ല എന്നകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.
97 രൂപയുടെ ബിഎസ്എൻഎൽ റീച്ചാർജ് പ്ലാൻ: ആകെ 15 ദിവസത്തെ വാലിഡിറ്റി ആണ് ഈ പ്ലാനിൽ ലഭ്യമാകുക. അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും 2 ജിബി പ്രതിദിന ഡാറ്റയും ഈ ബിഎസ്എൻഎൽ പ്ലാൻ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പ്ലാനിനൊപ്പവും എസ്എംഎസ് ആനുകൂല്യങ്ങളില്ല. എന്നാൽ അധിക ആനുകൂല്യമായി ലോക്ധുൻ ഉള്ളടക്കം ലഭ്യമാണ്.

99 രൂപയുടെ ബിഎസ്എൻഎൽ റീച്ചാർജ് പ്ലാൻ: ആകെ 18 ദിവസത്തെ വാലിഡിറ്റിയിലാണ് 99 രൂപയുടെ ഈ ബിഎസ്എൻഎൽ റീച്ചാർജ് പ്ലാൻ എത്തുന്നത്. അൺലിമിറ്റഡ് വോയിസ്കോൾ ആനുകൂല്യം മാത്രമാണ് ഈ പ്ലാനിൽ ലഭ്യമാകുക. ഡാറ്റ, എസ്എംഎസ് സേവനങ്ങൾ ഈ പ്ലാനുകളിൽ ഇടം പിടിച്ചിട്ടില്ല.
ഡാറ്റ ആവശ്യങ്ങൾ ഇല്ലാത്തവരും വോയിസ് കോളിങ് ആനുകൂല്യം വേണ്ടവരുമായ ബിഎസ്എൻഎൽ വരിക്കാരെ ലക്ഷ്യമിട്ടുള്ളതാണ് ഈ പ്ലാൻ. അതോടൊപ്പം 18 ദിവസത്തെ വാലിഡിറ്റിയും ഈ പ്ലാനിൽ ലഭ്യമാകുന്നു. ബിഎസ്എൻഎല്ലിന്റെ ഏറെ ജനപ്രിയമായ പ്ലാനുകളാണ് 87, 97, 99 നിരക്കുകളിൽ എത്തുന്ന ഈ എസ്ടിവികൾ.
ബിഎസ്എൻഎൽ സെക്കൻഡറി സിം ആയി ഉപയോഗിച്ചുവരുന്ന ആളുകൾക്കും അടിയന്തര ഘട്ടങ്ങളിൽ ഏറെ പ്രയോജനപ്പെടുന്നവയാണ് ഈ പ്ലാനുകൾ. അടിസ്ഥാന പ്ലാൻ നിരക്ക് 155 രൂപയിൽ എത്തിനിൽക്കുന്ന ചില ടെലിക്കോം കമ്പനികൾക്കിടയിൽ 100 രൂപയിൽ താഴെ നിരക്കിൽ മൂന്ന് റീച്ചാർജ് പ്ലാനുകൾ നൽകാൻ കഴിയുന്ന ഏക സ്ഥാപനമാണ് ബിഎസ്എൻഎൽ.


Click it and Unblock the Notifications








